ഓണക്കാലത്ത് തട്ടിപ്പിന് പൂട്ടിടും; അളവും തൂക്കവും കൃത്യത ഉറപ്പാന്‍ മിന്നല്‍ പരിശോധന
കല്‍പ്പറ്റ: ഓണക്കാലത്ത് എല്ലാ വില്‍പ്പനയും ക്ലീനാണ് ലീഗല്‍ മെട്രോളജി വകുപ്പ് തയ്യാറെടുക്കുന്നു. വ്യാപാര സ്ഥാപനങ്ങളിലെ അളവിലും തൂക്കുത്തിലും കൃത്യത ഉറപ്പാക്കുന്നതിനാണ് പുതിയ പ്ലാന്‍. നാളെ മുതല്‍ ഏഴാം തിയതി വരെ മിന്നല്‍ പരിശോധന നടത്തുമെന്ന് മെട്രോളജി വകുപ്പ് അറിയിച്ചു.
ഇതിനായി ജില്ലയിലെ ലീഗല്‍ മെട്രോളജി വകുപ്പില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും ആരംഭിക്കും. യഥാസമയം മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ച് വ്യാപാരം നടത്തുന്നത് അടക്കമുള്ള കാര്യങ്ങളില്‍പിടിവീഴും. പരമാവധി വിലയിയില്‍ കൂടുതല്‍ ഈടാക്കുന്നുണ്ടെങ്കില്‍ പരാതികള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം.

അതേസമയം പരിശോധന സിവില്‍ സപ്ലൈ ഓഫീസുകളുടെ നേതൃത്വത്തില്‍ സജീവമാക്കിയിട്ടുണ്ട്. ഓണക്കാലത്ത് പൊതുവിപണിയിലെ വിലക്കയറ്റവും പൂഴ്ത്തി വെപ്പും തടുന്നതിനായിട്ടാണ് പരിശോധന ഊര്‍ജിതമാക്കിയത്.
വൈത്തിരി, മാനന്തവാടി, താലൂക്കുകളില്‍ നടന്ന പരിശോധനയില്‍ വില വിവരം പ്രദര്‍ശിപ്പിക്കാത്ത പത്തൊന്‍പത് കടകള്‍ നോട്ടീസ് നല്‍കി. വൈത്തിരി താലൂക്കിലാണ് പരിശോധന നടത്തിയത്.
കാവുംമന്ദം, പൊഴുതന എന്നിവിടങ്ങളിലെ പച്ചക്കറി കട, ചിക്കന്‍ സ്റ്റാള്‍, മത്സ്യവില്‍പ്പന കേന്ദ്രം, ഗ്രോസറി ഷോപ്പ്, ഹോട്ടല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇവയില്‍ വില വിവരം പ്രദര്‍ശിപ്പിക്കാത്ത പന്ത്രണ്ട് കടകള്‍ക്ക് നോട്ടീസ് നല്‍കി.
പനമരം ടൗണിലെ 23 വ്യാപാര സ്ഥാപനങ്ങളില്‍ നടന്ന പരിശോധനയില്‍ ഏഴ് കടകള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഇവിടെയും വില വിവരം പ്രദര്‍ശിപ്പിച്ചിട്ടിലായിരുന്നു.
അതേസമയം കനത്ത മഴ ഇത്തവണ ജില്ലയിലെ പൂവിപണിക്ക് തിരിച്ചടിയാവുമെന്നാണ് ഭയം. കഴിഞ്ഞ രണ്ട് വര്‍ഷം കൊവിഡിനെ തുടര്‍ന്ന് അത്ര ശക്തമായിരുന്നില്ല പൂവിപണി. ആരും വില്‍പ്പനയ്ക്കും അത്ര സജീവമുമായിരുന്നില്ല. എന്നാല്‍ ഇത്തവണ അതിന്റെ ക്ഷീണം തീര്‍ക്കാന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് പൂവിപണി.
എന്നാല്‍ കനത്ത മഴ ഇതെല്ലാം താളം തെറ്റിച്ചിരിക്കുകയാണ്. അപ്രതീക്ഷിത സമയത്താണ് മഴ വരുന്നത്. ചിങ്ങമാസമാണ് ഇതെന്ന് പോലും പറയാനാവാത്ത സ്ഥിതിയിലാണ് കാര്യങ്ങള്‍. കഴിഞ്ഞ ദിവസം വൈകീട്ടെല്ലാം ഇടിവെട്ടി മഴ പെയ്തു.
ജില്ലയില്‍ ഈ വര്‍ഷം പൂവില്‍പ്പന ശാലകള്‍ക്ക് വളരെ കൂടുതലാണ്. എല്ലാവരും കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഗുണ്ടല്‍പ്പേട്ടയിലെ പൂപ്പാടങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായതും തിരിച്ചടിയാണ്.
അവിടെ ചെന്നാല്‍ ഇഷ്ടം പോലെ പൂക്കള്‍ ലഭിക്കുമെന്നാണ് പലരും കരുതിയത്. പലരും ബിസിനസ്സിനായി ഗുണ്ടല്‍പ്പേട്ടിനെ ആശ്രയിച്ച് തുടങ്ങി. പൂവിന്റെ പേര് പോലും അറിയാത്തവര്‍ പൂ വിറ്റ് കാശാക്കാന്‍ ഇറങ്ങി. വന്‍ തോതിലാണ് പൂക്കള്‍ കയറ്റിപ്പോന്നത്.












Click it and Unblock the Notifications