വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച പ്രതികള്‍ വീണ്ടും എസ്എഫ്‌ഐ ഭാരവാഹികള്‍

Google Oneindia Malayalam News

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലുള്ള ഓഫീസ് അടിച്ചുപൊളിച്ച കേസിലെ പ്രതികള്‍ വീണ്ടും എസ്എഫ്‌ഐയുടെ നേതൃനിരയില്‍. ഇവരെ വയനാട് ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുത്തു. ജിഷ്ണു ഷാജിയാണ് പുതിയ സെക്രട്ടറി. അതേസമയം ജോയല്‍ ജോസഫിനെ പ്രസിഡന്റായിട്ടാണ് തിരഞ്ഞെടുത്തത്.

നേരത്തെ രാഹുലിന്റെ ഓഫീസ് ആക്രമണം ദേശീയ തലത്തില്‍ അടക്കം ചര്‍ച്ചയായതോടെ ജില്ലാ കമ്മിറ്റി എസ്എഫ്‌ഐ ജില്ലാ നേതൃത്വം പിരിച്ചുവിട്ടിരുന്നു. പകരം അഡ്‌ഹോക്ക് കമ്മിറ്റിക്ക് ചുമതല നല്‍കിയിരുന്നു.

1

അതേസമയം പിരിച്ചുവിട്ടെങ്കിലും പുതിയ നിയമനത്തോടെ വിവാദം തിരിച്ചെത്തുമെന്ന് ഉറപ്പാണ്. അന്ന് ഭാരവാഹികളായവര്‍ തന്നെയാണ് പുനസംഘടനയുടെ സംഘടനയുടെ ജില്ലാ നേതൃത്വത്തിന്റെ തലപ്പത്തെത്തിയത്. സിപിഎമ്മിന് ഈ സംഭവം ദേശീയ തലത്തില്‍ തന്നെ നാണക്കേടുണ്ടാക്കിയിരുന്നു.

പാകിസ്താനെതിരെ ക്യാച്ച് വിട്ടതിന് അര്‍ഷ്ദീപ് ഖലിസ്ഥാന്‍ വാദി; കട്ടസപ്പോര്‍ട്ടില്‍ വിരാട് കോലി, മറുപടി വൈറല്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം രാഹുലിന്റെ ഓഫീസ് ആക്രമണത്തെ തള്ളിപ്പറഞ്ഞിരുന്നു. ഇതോടെയാണ് സംസ്ഥാന സമിതിക്ക് എസ്എഫ്‌ഐ ജില്ലാ നേതൃത്വത്തിനെതിരെ നടപടിയെടുക്കേണ്ടി വന്നത്. നേതൃനിരയില്‍ കാര്യമായ മാറ്റങ്ങളൊന്നും പുനസംഘടനയില്‍ ഉണ്ടായിട്ടില്ല.

ആഢംബര കാറുകള്‍, ഫര്‍ണിച്ചറുകള്‍, സൊനാലിയുടെ ഫാം ഹൗസില്‍ നിന്ന് അപ്രത്യക്ഷമായത് കോടികളുടെ മുതല്‍!!ആഢംബര കാറുകള്‍, ഫര്‍ണിച്ചറുകള്‍, സൊനാലിയുടെ ഫാം ഹൗസില്‍ നിന്ന് അപ്രത്യക്ഷമായത് കോടികളുടെ മുതല്‍!!

നേരത്തെ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയവര്‍ക്ക് ജയില്‍ പരിസരത്ത് തന്നെ എസ്എഫ്‌ഐ നേതൃത്വം സ്വീകരണമൊരുക്കിയിരുന്നു. നടപടി കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമായിരുന്നു എന്നാണ് ഇതോടെ വ്യക്തമായിരിക്കുന്നത്. ജൂണ്‍ 24നാണ് രാഹുലിന്റെ എംപി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തത്.

ഞെട്ടിച്ച് കഴിഞ്ഞെങ്കില്‍ നിര്‍ത്തികൂടേ; സില്‍വര്‍ നെറ്റില്‍ മാരക ലുക്കായി കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ വൈറല്‍

രാഹുല്‍ ഗാന്ധി ബഫര്‍സോണ്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്നായിരുന്നു എസ്എഫ്‌ഐ ജില്ലാ നേതൃത്വം ഇതിന് കാരണമായി പറഞ്ഞത്. രാഹുലിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും, അതിന് ശേഷം ഓഫീസ് തല്ലിത്തകര്‍ക്കുകയുമായിരുന്നു.

ഓഫീസിലെ ഫര്‍ണിച്ചറുകളെല്ലാം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ കസേരയില്‍ വാഴ നടുകയും ചെയ്തു. അതേസമയം ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ വലിയ വാഗ്വാദങ്ങളും നടന്നിരുന്നു. ഇതില്‍ രാഹുലിന്റെ പിഎ അടക്കം നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്.

എസ്പിയുടെ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗാന്ധി ചിത്രം തകര്‍ത്തിട്ടില്ലെന്നും എസ്പി പറഞ്ഞിരുന്നു. ഇതിന് തെളിവായി ഫോട്ടോകളും ഹാജരാക്കിയിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കസേരയില്‍ വാഴ വെക്കുന്ന സമയത്ത് ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. അതിന് ശേഷമാണ് ചിത്രം തറയില്‍ എത്തിയത്.

ബ്രിട്ടനില്‍ കൂറ്റന്‍ കെട്ടിട്ടത്തില്‍ നിന്ന് യുവാവിന്റെ അഭ്യാസം; അലറി വിളിച്ച് ആളുകള്‍, വൈറല്‍ബ്രിട്ടനില്‍ കൂറ്റന്‍ കെട്ടിട്ടത്തില്‍ നിന്ന് യുവാവിന്റെ അഭ്യാസം; അലറി വിളിച്ച് ആളുകള്‍, വൈറല്‍

Wayanad
English summary
rahul gandhi office demolished case: sfi elected accussed of the case as new district committee heads
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X