ഓട്ടോ ജീവിതം അറിഞ്ഞ് രാഹുൽ ഗാന്ധി ഡ്രൈവിങ് സീറ്റിൽ
കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക് എത്തുമ്പോൾ പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികളും നേതാക്കളും. വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയാണ് ദേശീയ നേതാക്കളിൽ സംസ്ഥാനത്ത് പ്രചരണ രംഗത്ത് സജീവ സാനിധ്യമായിരുന്നയാൾ. പലപ്പോഴും കേരളത്തിലെത്തുമ്പോൾ ചായക്കട സന്ദർശനം പതിവാണെങ്കിലും ഇത്തവണ രാഹുൽ റൂട്ടൊന്ന് മാറ്റി പിടിച്ചു. ഒരു ഓട്ടോ സവാരി.
കൽപ്പറ്റയിലെ ഷെരീഫ് എന്ന വ്യക്തിയുടെ ഓട്ടോയിലാണ് ഹാരുൽ ഹെലിപാടിലേക്ക് യാത്ര ചെയ്തത്. ഓട്ടോക്കാരുടെ ജീവിതം മനസിലാക്കാനും അവരുടെ അവസ്ഥകൾ അടുത്തറിയാനുമാണ് രാഹുൽ ഓട്ടോ യാത്ര ഉപയോഗപ്പെടുത്തിയത്. ഇന്ധനവില വർധന, വരുമാനം, കുടുംബം, ജീവിത സാഹചര്യങ്ങൾ എന്നിവ രാഹുൽ ഓട്ടോഡ്രൈവറോട് ചോദിച്ചറിഞ്ഞു. രണ്ടര മിനിറ്റോളം അദ്ദേഹത്തോട് സംസാരിച്ച രാഹുൽ കൈ കൊടുത്താണ് അവസാനം യാത്ര ചോദിച്ചത്. കെ.സി വേണുഗോപാൽ, ടി.സിദ്ദിഖ് എന്നിവരും രാഹുലിനൊപ്പം ഓട്ടോയിൽ ഉണ്ടായിരുന്നു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ന്യായ് നടപ്പാക്കുമെന്ന് ഉറപ്പ് നൽകിയാണ് രാഹുൽ സംഭാഷണം അവസാനിപ്പിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലാണ് ഇരുവരും തമ്മിലുള്ള സംഭാഷണം പരിഭാഷപ്പെടുത്തിയത്. പരസ്യ പ്രചാരണം അവസാനിക്കുന്ന വേളയിൽ കോഴിക്കോട് നഗരത്തിൽ രാഹുലിന്‍റെ കൂറ്റൻ റോഡ്ഷോ അരങ്ങേറി. കോഴിക്കോട് നോർത്ത്, സൗത്ത്, ബേപ്പൂർ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർഥികൾക്ക് വോട്ടഭ്യർഥിക്കാനായാണ് രാഹുൽ നഗരത്തിലെത്തിയത്.
വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി പ്രാര്‍ഥനയ്ക്ക് എത്തിയപ്പോള്‍, ചിത്രങ്ങൾ കാണാം
പരസ്യ പ്രചരണത്തിന്റെ അവസാന ദിവസമായ ഇന്ന് രാഹുൽ ഗാന്ധിയാണ് സംസ്ഥാനത്ത് യുഡിഎഫ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. ജീവൻ ജ്യോതിയിലെ കുട്ടികൾക്കൊപ്പമായിരുന്നു രാഹുൽ ഗാന്ധിയുടെ ഉച്ചയൂൺ. കുട്ടികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച രാഹുൽ സഹോദരിയായ പ്രിയങ്കയെ വിഡിയോ കോൾ വഴി അതിഥിയാക്കി. കുട്ടികളുമായി പ്രിയങ്ക സംസാരിക്കുന്നത് വിഡിയോയിൽ കാണാം.
അതീവ ഗ്ലാമറസായി വ്യായാമം ചെയ്ത് അനിത ഭട്ട്, ചിത്രങ്ങൾ കാണാം