വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാഭ്യാസമേഖലക്ക് ഉണര്‍വേകി റൂസ മാതൃകാ ഡിഗ്രി കോളജ് വയനാട്ടില്‍; പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡിജിറ്റല്‍ ശിലാസ്ഥാപനം നടത്തി

  • By Desk
Google Oneindia Malayalam News

മാനന്തവാടി: പിന്നോക്കം നില്‍ക്കുന്ന വയനാടിന് ഉണര്‍വേകി രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍ (റൂസ) മാതൃകാ ഡിഗ്രി കോളജിന് മാനന്തവാടി നിയോജകമണ്ഡലത്തിലെ പേര്യ ബോയ്‌സ് ടൗണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡിജിറ്റല്‍ ശിലാസ്ഥാപനം നടത്തി. ആരോഗ്യവകുപ്പിന്റെ കൈവശമുണ്ടായിരുന്ന 10 ഏക്കര്‍ ഭൂമിയിലാണ് 12 കോടി രൂപ മുതല്‍മുടക്കി കോളജ് നിര്‍മ്മിക്കുക. ഇതില്‍ 7.2 കോടി കേന്ദ്ര വിഹിതവും 4.8 കോടി സംസ്ഥാന വിഹിതവുമാണ്. പരിപാടിയോട് അനുബന്ധിച്ച് നടന്ന സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

<strong>ചാണകത്തിൽ ചവിട്ടാതെ ലാലേട്ടൻ എസ്‌കേപ്പ്ഡ്! എന്നാലും പത്മഭൂഷൺ വാങ്ങിച്ച് ഇങ്ങനെ ചെയ്തില്ലേ! ട്രോളുകൾ</strong>ചാണകത്തിൽ ചവിട്ടാതെ ലാലേട്ടൻ എസ്‌കേപ്പ്ഡ്! എന്നാലും പത്മഭൂഷൺ വാങ്ങിച്ച് ഇങ്ങനെ ചെയ്തില്ലേ! ട്രോളുകൾ

വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്നും, ഇതിന്റെ ഭാഗമായാണ് ആയിരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഉയര്‍ന്ന അക്കാദമിക് നിലവാരമാണ് റൂസ കോളജ് കൊണ്ട് ലക്ഷ്യമിടുന്നത്. സ്ഥിരം അധ്യാപകരും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Narendra Modi

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സഹകരണത്തോടെ 2013ലാണ് റൂസ പദ്ധതി ആരംഭിച്ചത്. കേരളത്തിലെ ആറു സര്‍വകലാശാലകളും 21 സര്‍ക്കാര്‍ കോളജുകളും റൂസ ഒന്നാംഘട്ട പദ്ധതിയുടെ ഭാഗമാണ്. പദ്ധതിയുടെ വിജയത്തെ തുടര്‍ന്ന് രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് വയനാട്ടില്‍ മോഡല്‍ ഡിഗ്രി കോളജ് ആരംഭിക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അംഗീകാരം നല്‍കിയത്. സംസ്ഥാനത്ത് 130ഓളം സ്ഥാപനങ്ങള്‍ റൂസ രണ്ടാംഘട്ടത്തിന്റെ ഭാഗമാണ്. മാനന്തവാടി ഗവ. കോളജിലായിരുന്നു ഉദ്ഘാടനചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഒ ആര്‍ കേളു എം എല്‍ എ അധ്യക്ഷത വഹിച്ചു.

Wayanad
English summary
Roosa model degree collage in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X