വയനാട്ടിലെ ചിറക്കരയില്‍ കടുവ ഭീഷണി ശക്തം, പശുക്കിടാവിനെ കൊന്നു; നാട്ടുകാര്‍ ഭയത്തില്‍
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം ജനങ്ങളുടെ സൈ്വര ജീവിതത്തിന് തടസ്സമാകുന്നു. ചിറക്കരയും സമീപപ്രദേശങ്ങളും കടുവ ഭീതിയില്‍ വിറയ്ക്കുന്നത്. ചിറക്കരയിലെ അബ്ദുറഹ്‌മാന്‍ എന്നയാളുടെ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെയാണ് ഇപ്പോള്‍ കടുവ കൊന്നിരിക്കുന്നത്. ഇവിടെ അടുത്ത് തന്നെയുള്ള പാരിസണ്‍സ് എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിനുള്ളിലെ വയലില്‍ പശുവിനെ കെട്ടിയിട്ടതായിരുന്നു.
ഇത് എന്റെ അവസാന സീസണാണ്, കൊല്‍ക്കത്തയുടെ കോച്ചിനോട് രോഹിത്; വീഡിയോ വൈറല്‍
ഇവിടെ വെച്ച് പശുക്കിടാവിനെ കടുവ ആക്രമിക്കുകയായിരുന്നു. നേരത്തെ അമ്പലവയല്‍ ആറാട്ടുപാറയില്‍ വളര്‍ത്തുനായയെ പുലി ആക്രമിച്ച് കൊന്നിരുന്നു. സമാനമായ രീതിയിലാണ് പശുക്കിടാവിനെ കടുവ ആക്രമിച്ച് കൊന്നിരിക്കുന്നത്.

അതേസമയം പശുക്കിടാവിനെ ആക്രമിച്ച് കൊന്ന കടുവ അഞ്ച് മീറ്റര്‍ ദൂരം വലിച്ച് കൊണ്ടുപോവുകയും ചെയ്തു. ഇവിടെ ജനങ്ങള്‍ ഭീതിപ്പെടാന്‍ നിരവധി കാരണങ്ങളുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ രണ്ട് തവണ ഈ പ്രദേശവാസികള്‍ കടുവയെ കണ്ടതായി വനംവകുപ്പിനെ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് വനപാലകര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു.
കടുവയെ പലയിടങ്ങളിലായി കണ്ടതോടെ നാട്ടുകാരും വലിയ ഭീതിയിലായിരുന്നു. തോട്ടം മേഖലയായ ഇവിടെ തൊഴിലാളികള്‍ക്ക് ജോലിക്ക് പോലും പോകാന്‍ പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. ഏത് നിമിഷവും കടുവ ചാടിവീഴാമെന്ന ഭയമായിരുന്നു പലര്‍ക്കും. കടുവയെ കൂട് വെച്ച് പിടികൂടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
വനംവകുപ്പിന്റെ പരിശോധനയില്‍ ഇവിടെ കടുവ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കടുവയെ നിരീക്ഷിക്കുന്നതിനായി പ്രദേശത്ത് രണ്ട് ക്യാമറകള്‍ സ്ഥാപിക്കുമെന്നും കൂടുവെക്കുന്നതിന് അടക്കമുള്ള നടപടികള്‍ ആരംഭിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. കാട്ടാന, പന്നി, കാട്ടുപോത്ത് എന്നിവയും ശല്യവും ഇതിനൊക്കെ പുറമേയുണ്ട്. വന്യമൃഗല്യം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.












Click it and Unblock the Notifications