വയനാട്ടില്‍ രണ്ട് പേര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു, മരണം മണിക്കൂറുകളുടെ വ്യത്യാസത്തില്‍
ചേതന്റെ മരണവിവരമറിഞ്ഞെത്തിയ രാജുവിനെ കഴിഞ്ഞ ദിവസം രാവിലെ ഇതേ കാപ്പിത്തോട്ടത്തില്‍ വെച്ചാണ് കടുവ ആക്രമിച്ച് കൊന്നത്.

കല്‍പ്പറ്റ: വയനാട്ടില്‍ അതിരൂക്ഷമായ കടുവയുടെ ആക്രമണം. രണ്ട് പേരാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ കുട്ടയിലെ കാപ്പിത്തോട്ടത്തിലാണ് ബന്ധുക്കളായ രണ്ട് പേര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊല്ലപ്പെട്ടത്.
കാപ്പി പറിക്കുന്നതിനിടെ ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു കൊല്ലപ്പെട്ട ചേതനെ കടുവ ആക്രമിച്ചത്. ചേതന്റെ മരണവിവരമറിഞ്ഞെത്തിയ രാജുവിനെ കഴിഞ്ഞ ദിവസം രാവിലെ ഇതേ കാപ്പിത്തോട്ടത്തില്‍ വെച്ചാണ് കടുവ ആക്രമിച്ച് കൊന്നത്.

കാപ്പി പറിക്കുന്നതിനിടെ പിറകിലൂടെ എത്തിയ കടുവ ചേതനെ ആക്രമിക്കുകയായിരുന്നു. ചേതന്റെ പിതാവ് മധുവിനെയും ആക്രമിച്ചെങ്കിലും പക്ഷേ രക്ഷപ്പെടുകയായിരുന്നു. കടുവയെ തള്ളിവീഴ്ത്തിയ മധു നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
അതേസമയം ഈ കടുവ നരഭോജി കടുവയാണ്. മൃതദേഹം വീണ്ടെടുക്കുമ്പോഴേക്ക് ചേതന്റെ ഒരു കാല്‍ കടുവ ഭക്ഷിച്ചിരുന്നു. ഇതിനെ വെടിവെക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുകയാണ്. രാജുവിന്റെ മൃതദേഹം തോട്ടത്തില്‍ നിന്ന് നീക്കുന്നത് നാട്ടുകാര്‍ തഞ്ഞു. രണ്ട് പേര്‍ മരിച്ചതോടെ നാട്ടുകാര്‍ രോഷത്തിലാണ്. വനംവകുപ്പിന് നേരെയാണ് രോഷം മുഴുവന്‍.
5000 രൂപയുണ്ടോ; എങ്കില്‍ ഈ യാത്ര ഗംഭീരമാക്കാം, ഉറപ്പായും കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍
നേരത്തെ കേരള-കര്‍ണാടക അതിര്‍ത്തിയിലെ റോഡിലൂടെ നടന്ന് പോവുകയായിരുന്ന യുവാവിനെ കടുവ കൊലപ്പെടുത്തിയിരുന്നു. അതേസമയം കുടക് നിവാസികളാണ് ഏറ്റവും ഭയത്തിലുള്ളത്.
കുടക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ഷക സംഘടനാ നേതാക്കളും ഇവിടെയെത്തി. കടുവയെ ഉടന്‍ വെടിവെച്ച് പിടിക്കണമെന്നാണ് ആവശ്യം. ഇതിനുള്ള ഉത്തരവ് ഉടനെ പുറപ്പെടുവിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications