Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് 335 പേർക്കുകൂടി കോവിഡ്; ടിപിആർ 10.57 ശതമാനം

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 67871 ആയി

വയനാട് ജില്ലയില്‍ ഇന്ന് 335 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 128 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.57 ആണ്. 328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 67871 ആയി. 63606 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3666 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2520 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

പിറകെ നടത്തിച്ച ശേഷം പിടികൊടുത്തു, 6-ാം വിവാഹ വാർഷികം ആഘോഷിച്ച് അനു സിത്താരയും വിഷ്ണുവും, ഇരുപതാം വയസ്സിലെ ആ പ്രണയ കഥ...

covid 19

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (09.07.21) പുതുതായി നിരീക്ഷണത്തിലായത് 1330 പേരാണ്. 721 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12856 പേര്‍. ഇന്ന് പുതുതായി 83 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3156 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 529541 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 507243 എണ്ണത്തിന്റെ ഫലം ലഭിച്ചു. 439372 പേര്‍ നെഗറ്റീവും 67871 പേര്‍ പോസിറ്റീവുമാണ്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 12 പേരും വീടുകളില്‍ ചികിത്സയി ലായിരുന്ന 116 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

പുതിയ സന്തോഷവുമായി നിമിഷ സജയന്‍; പുതിയ ചുവട് വയ്പ്പിന് തയ്യാറായി നടി

രോഗം സ്ഥിരീകരിച്ചവര്‍

കണിയാമ്പറ്റ , മീനങ്ങാടി, പനമരം 29 വീതം, വെള്ളമുണ്ട 21, നൂല്‍പ്പുഴ 18, മുട്ടില്‍ 17, നെന്മേനി 16, മുള്ളന്‍കൊല്ലി 16, പടിഞ്ഞാറത്തറ 14, കല്‍പ്പറ്റ, പൂതാടി, തിരുനെല്ലി 13 വീതം, പൊഴുതന , വൈത്തിരി 12 വീതം, മൂപ്പൈനാട് 11, എടവക, തവിഞ്ഞാല്‍ 10 വീതം, മാനന്തവാടി, മേപ്പാടി, തൊണ്ടര്‍നാട് 9 വീതം, അമ്പലവയല്‍ 6, ബത്തേരി 5, തരിയോട് 3, പുല്‍പള്ളി 2, കോട്ടത്തറ, വെങ്ങപ്പള്ളി ഓരോരുത്തര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. കൂടാതെ ഇതര സംസ്ഥാനത്തും നിന്നെത്തിയ 7 തമിഴ്‌നാട് സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

Recommended Video

cmsvideo
    സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+