Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ പേമാരി തുടരുന്നു: 11 ദുരിതാശ്വാസ ക്യാമ്പുകള്‍, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍!

കല്‍പ്പറ്റ: വയനാട്ടില്‍ നാല് ദിവസമായി ഇടമുറിയാതെ പെയ്യുന്ന കനത്തമഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍. കനത്തമഴയില്‍ ജില്ലയിലെ വിവിധ ആദിവാസി കോളനികളിലുള്‍പ്പെടെ നിരവധി വീടുകളില്‍ വെള്ളം കയറി. പൊലീസും മറ്റ് രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് പലയിടത്ത് നിന്നും വെള്ളം കയറിയതിനെത്തുടര്‍ന്ന് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. തോടുകളിലും പുഴകളിലും വെള്ളം നിറഞ്ഞതോടെ ജില്ലയിലെ നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. നെല്‍വയലുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളംകയറിയതോടെ തോണിയിലും മറ്റുമാണ് ഒറ്റപ്പെട്ട് കഴിയുന്നവരെ പുറത്തെത്തിച്ചത്.

well-

വയനാട്ടില്‍ റെക്കോര്‍ഡ് മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 113.3 മില്ലീമീറ്റര്‍ മഴ പെയ്തു. വൈത്തിരി താലൂക്കില്‍ 176.8, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 83.2, മാനന്തവാടിയില്‍ 80 മില്ലീ മീറ്റര്‍ മഴയുമാണ് ലഭിച്ചത്. ഇതോടെ ജില്ലയില്‍ കാലവര്‍ഷത്തില്‍ 1275.07 മില്ലീ മീറ്റര്‍ മഴ ലഭിച്ചു. കനത്ത മഴയില്‍ ഇന്നലെ ഒന്‍പത് വീടുകള്‍ക്ക് ഭാഗീകമായി കേടുപാടുകള്‍ സംഭവിച്ചു. ബാണാസുര സാഗര്‍ അണക്കെട്ടില്‍ ജല നിരപ്പ് 771.5 എം എസ് എല്‍ അടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം അണക്കെട്ടിലെ ജല നിരപ്പ് 761.8 അയിരുന്നു. കാരാപ്പുഴ അണക്കെട്ടില്‍ ജല നിരപ്പ് 758.2 എം എസ് എല്‍ ആയി നില നിര്‍ത്തിയിരിക്കുകയാണ്. ഇതു വരെ തുറന്ന 11 ദുരിതാശ്വാസ ക്യാമ്പുകളിലായി 469 ആളുകളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. കബനി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ വെള്ളം കയറി വള്ളിയൂര്‍ക്കാവ് താഴെ അമ്പലം മുങ്ങി.

munderiroad-

വയനാട്ടില്‍ ഇതുവരെ 11 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നത്. വൈത്തിരി താലൂക്കില്‍ കാവുംമന്ദം, വെങ്ങപ്പള്ളി, കല്‍പ്പറ്റ, കണിയാമ്പറ്റ, കോട്ടത്തറ പഞ്ചായത്തുകളിലും, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ പുല്‍പ്പള്ളി പഞ്ചായത്തിലും, മാനന്തവാടി താലൂക്കില്‍ പനമരം, തിരുനെല്ലി പഞ്ചായത്തുകളിലുമാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്. വൈത്തിരി താലൂക്കിലെ തരിയോട് പഞ്ചായത്തില്‍ ജി എല്‍ പി എസ് കാപ്പുവയല്‍ സ്‌കൂളില്‍ 12 കുടുബങ്ങളിലെ 49 ആളുകളും, കോട്ടത്തറ പഞ്ചായത്തില്‍ ജി എച്ച് എസ് കരിംകുറ്റിയില്‍ 13 കുടുബങ്ങളിലെ 72 പേരും, ജി എച്ച് എസ് കോട്ടത്തറയില്‍ 19 കുടുബങ്ങളിലെ 80 പേരും, ഇ കെ നായനാര്‍ സ്മാരക നിലയത്തില്‍ 11 കുടുബങ്ങളിലെ 41 പേരും, വെങ്ങപ്പള്ളി പഞ്ചായത്തില്‍ തെക്കുംതറ അമ്മ സഹായം യു പി സ്‌കൂളില്‍ 14 കുടുബങ്ങളിലെ 61 പേരും, മുണ്ടേരി ജി എച്ച് എസ്സ് 75 പേരും, ജി എച്ച് എസ് എസ് മുണ്ടേരിയില്‍ 12 കുടുബങ്ങളിലെ 40 പേരും, കണിയാമ്പറ്റ പഞ്ചായത്തില്‍ ജി യു പി എസ് കണിയാമ്പാറ്റയില്‍ 7 പേരും, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ പാളക്കൊല്ലി നെര്‍ബി ഹൗസില്‍ 4കുടുബങ്ങളിലെ 10 പേരും,പനമരം പഞ്ചായത്തില്‍ പനമരം ജി എച്ച് എസ് എസില്‍ 20 പേരും,തിരുനെല്ലി പഞ്ചായത്തില്‍ ഊരുകൂട്ടം ഭവനിലില്‍ 3 കുടുബങ്ങളിലെ 14 പേരുമാടക്കം 469 ആളുകളാണ് ക്യാമ്പില്‍ കഴിയുന്നത്.
landsliding

മാനന്തവാടി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വലിയ ദുരിതമാണുണ്ടായത്. രണ്ട് വീടുകള്‍ പൂര്‍ണ്ണമായും 8 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വാളാടും, വെള്ളമുണ്ടയിലുമാണ് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നത്. പനമരം മാത്തുര്‍ വയലില്‍ നിന്നും 20 കുടുംബങ്ങളെ പനമരം ഹൈസ്‌ക്കൂളിലേക്കും, തിരുനെല്ലിയിലെ മൂന്ന് കുടുംബങ്ങളില്‍ നിന്നും 13 പേരെ പന വല്ലി കമ്മ്യണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും, മാനന്തവാടി കൂവളമൊട്ടം കുന്നില്‍ നിന്നും നിരവധി കുടുംബങ്ങളെ മാനന്തവാടി ഹൈസ്‌ക്കൂളിലേക്കും മാറ്റി പാര്‍പ്പിച്ചു. മഴമൂലം ലക്ഷക്കണക്കിന് രൂപയുടെ കൃഷി ഇപ്രാവശ്യവും നശിച്ചു. വാഴത്തോട്ടങ്ങള്‍ ഭൂരിഭാഗവും ഇപ്പോഴും വെള്ളത്തിനടിയില്‍ തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+