വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പകര്‍ച്ചവ്യാധി പ്രതിരോധം: രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വയനാട്ടില്‍ തുടക്കമായി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മഴക്കെടുതി രൂക്ഷമായിരുന്ന വയനാട്ടില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ട പരിപാടികള്‍ക്ക് തുടക്കമായി. കൊതുകുജന്യരോഗങ്ങള്‍, എലിപ്പനി, ജലജന്യരോഗങ്ങള്‍ എന്നിവ പടരുന്നത് തടയുകയെന്നാണ് പ്രധാനലക്ഷ്യം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ സര്‍വൈലന്‍സ് ഡേയും ആചരിച്ചു. ആദ്യഘട്ടമെന്ന രീതിയില്‍ ഡോക്‌സിഡേ ദിനാചരണം സംഘടിപ്പിച്ചിരുന്നു. അത് എലിപ്പനി വ്യാപകമാവുന്നത് തടയാന്‍ സാധിച്ചതായി ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.

പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വീടുകളിലും ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആരോഗ്യസന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ കൊതുകുജന്യരോഗങ്ങള്‍ തടയുന്നതിനായി കൊതുകു-കൂത്താടി ഉറവിടനശീകരണ പ്രവര്‍ത്തനം നടത്തി. പരിപാടിയുടെ ഭാഗമായി ജലജന്യരോഗങ്ങള്‍ തടയുന്നതിനായി കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു എന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

surveillanceday-

എലിപ്പനി തടയുന്നതിനായി സെപ്റ്റംബര്‍ നാലിന് നടത്തിയ ഡോക്‌സിഡേയുടെ രണ്ടാംഘട്ടമായി എലിപ്പനി സാധ്യതയുളളവര്‍ക്ക് ഡോ ക്‌സിസൈക്ലിന്‍'ഗുളികയുടെ രണ്ടാം ഡോസ് നല്‍കി. സര്‍വൈലന്‍സ് ഡേ മാനന്തവാടിതാഴെയങ്ങാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ ഉദ്ഘാടനം ചെയ്തു. ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കട്ടെയെന്ന് അവര്‍ ആശംസിച്ചു. ജില്ലാതല ചടങ്ങില്‍ മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭാരാജന്‍, ഡി.എം.ഒ. ഡോ. ആര്‍.രേണുക, മാനന്തവാടി ജില്ലാ ആശുപത്രി പി.പി.യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ദിവ്യ, അര്‍ബണ്‍ ആര്‍.സി.എച്ച്.ഓഫീസര്‍ ഡോ. അജയന്‍.കെ.എസ് എന്നിവര്‍ സംസാരിച്ചു. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സര്‍വൈലന്‍സ് ഡേ ദിനാചരണം നടന്നു.

Wayanad
English summary
wayanad local news about surveillance day celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X