വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ എയ്ഡഡ് സ്‌കൂളിലെ ആദ്യ അടല്‍ ടിങ്കറിംഗ് ലാബ് പ്രവര്‍ത്തനസജ്ജമായി

  • By Desk
Google Oneindia Malayalam News

മുട്ടില്‍: വയനാട്ടിലെ എയ്ഡഡ് സ്‌കൂളിലെ ആദ്യ അടല്‍ ടിങ്കറിംഗ് ലാബ് പ്രവര്‍ത്തനസജ്ജമായി. സാങ്കേതിക വിദ്യ ഉപയോഗിച്ച് നൂതനാശയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനും കണ്ടെത്താനും പ്രവര്‍ത്തിപ്പിക്കാനും കഴിയുന്നതാണ് അടല്‍ ടിങ്കറിംഗ് ലാബ് (എ.ടി.എല്‍). 2020 ഓടെ രാജ്യത്ത് ഒരു മില്ല്യന്‍ ചൈല്‍ഡ് ഇന്നവേറ്റര്‍മാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കേന്ദ്ര സഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്.

ഉന്നത നിലവാരമുള്ള വിദ്യാലയങ്ങളിലാണ് ആദ്യഘട്ടത്തില്‍ എ.ടി.എല്‍ ലാബ് സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നത്. പ്രാദേശികാടിസ്ഥാനത്തില്‍ കുട്ടിശാസ്ത്രജ്ഞന്മാരെ കണ്ടെത്തുകയെന്നത് കൂടിയാണ് പ്രധാനലക്ഷ്യം. കുട്ടികളിലെ നവീന ആശയങ്ങളും പുതിയ ചിന്തകളും ഈ ലാബില്‍ പ്രാവര്‍ത്തികമാക്കാം. തുടര്‍പഠനത്തിന് ഏറെ സാധ്യതകളും ഇതോടൊപ്പം കുട്ടികള്‍ക്ക് ലഭ്യമാവും. പഠനത്തോടൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ ഈ സംവിധാനം ഉപയോഗിച്ച് കഴിയും. ഇരുപത് ലക്ഷം രൂപയാണ് ലാബിന് ആകെ വന്ന ചിലവ്.

Adal Tingeril Lab

ജില്ലയിലെ രണ്ടാമത്തേതും എയ്ഡഡ് സ്‌കൂളുകളിലെ ആദ്യത്തേതുമായ എ.ടി.എല്‍ ലാബാണ് മുട്ടില്‍ ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്ഥാപിച്ചിട്ടുള്ളത്. മുട്ടില്‍ സ്‌കൂളിലെ പ്രവര്‍ത്തന സജ്ജമായ എ.ടി.എല്‍ ലാബിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 2 മണിക്ക് സ്‌കൂള്‍ കോര്‍പറേറ്റ് മാനേജര്‍ എം.എ.മുഹമ്മദ് ജമാല്‍ നിര്‍വ്വഹിക്കും.

സ്‌കൂള്‍ സ്‌കോളേഴ്‌സ് മീറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്യും. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം.നജീം അധ്യക്ഷത വഹിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ കെ.പ്രഭാകരന്‍ മുഖ്യപ്രഭാഷണം നടത്തും.ഇലക്ട്രിക്കല്‍സ്, ഇലക്‌ട്രോണിക്‌സ്, കാര്‍പെന്റിംഗ്, തുടങ്ങിയവയിലാണ് ലാബില്‍ ആദ്യമായി പരിശീലനം നല്‍കുക. ഇന്റര്‍നെറ്റ് സൗകര്യം അടിസ്ഥാനപ്പെടുത്തിയാണ് പഠനവും പരിശീലനവും നടക്കുക.

30 കുട്ടികള്‍ക്ക് വീതമാണ് ഓരോ ബാച്ചിലും പരിശീലനം നല്‍കുന്നത്. ത്രിഡി പ്രിന്റ്ര്‍, ടാബ്, പ്രൊജക്ടറുകള്‍, ഇലക്‌ട്രോണിക്‌സ് ഡിവൈസ്, ഡി.ഐ.വൈ.കിറ്റുകള്‍, റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ് സൗകര്യം, കമ്പ്യൂട്ടറുകള്‍,തുടങ്ങി എല്ലാ സൗകര്യങ്ങളും എ.ടി.എല്‍ ലാബില്‍ ലഭ്യമാവും. വിദ്യാലയത്തിലെ താല്‍പര്യമുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരമൊരുക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Wayanad
English summary
Wayanad Local News about aided school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X