ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

മഴക്കെടുതി: ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡുസമിതി; കലക്‌ട്രേറ്റിലേക്ക് സഹായപ്രവാഹം; ബാണാസുര സാഗറിന്റെ ഷട്ടര്‍ ഉയര്‍ത്തി

 • By desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കല്‍പ്പറ്റ: പ്രളയബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വാര്‍ഡ്തലത്തില്‍ ഏകോപനസമിതി രൂപീകരിക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പാരാ വളണ്ടിയര്‍, പ്രേരക്മാര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രി പ്രവര്‍ത്തകര്‍ അംഗങ്ങളായാണ് സമിതി രൂപീകരിക്കുക. കലക്‌ട്രേറ്റില്‍ ചേര്‍ന്ന ഏകോപനയോഗത്തിലാണ് തീരുമാനം.

  മഴക്കെടുതി; ദുരിതാശ്വാസ ക്യാംപുകളില്‍ മെഡിക്കല്‍ ക്യാംപുകള്‍ സജീവം; ആരോഗ്യവകുപ്പ് സുസജ്ജം...

  ക്യംപുകളില്‍ കഴിയുന്നവരുടെ വീടുകള്‍ വാസയോഗ്യമാക്കുന്നതിനാണ് അടിയന്തര പ്രധാന്യം നല്‍കുന്നത്. ക്യാംപുകളില്‍ ഭൂരിഭാഗവും ജില്ലയിലെ സ്‌കൂളുകളിലാണ് പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ തുറന്നിട്ടും വീടുകളിലേക്ക് മടങ്ങിപോകാന്‍ സാധിക്കാത്തവര്‍ക്ക് പഞ്ചായത്ത് തലത്തില്‍ താല്‍ക്കാവില സംവിധാനങ്ങളൊരുക്കാനും യോഗത്തില്‍ തീരുമാനമായി.

  Meeting at collectrate

  കുടിവെളളം ശുദ്ധികരിക്കുന്നതിന് ക്ലോറിന്‍ ഗുളികകള്‍ നല്‍കും. പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ടവരുടെ കണക്കുകള്‍ വാര്‍ഡ് സമിതികള്‍ ശേഖരിക്കും. തല്‍ക്കാലം സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കില്ല. ദുരന്ത ബധിത പ്രദേശങ്ങളുടെ ഭൂമിശാസ്ത്ര പഠനം നടത്താന്‍ സംസ്ഥാനതലത്തില്‍ ഒരു വിദഗ്ദ്ധ സംഘത്തെ അയക്കാന്‍ സര്‍ക്കാറിനോട് അവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി.

  സി.കെ.ശശീന്ദ്രന്‍ എം.എല്‍ .എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ദുരിതാശ്വാസ സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം, ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍, സബ്കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ്, എ.ഡി.എം. കെ.അജീഷ്, ത്രിതല പഞ്ചായത്ത് അദ്ധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. അതേസമയം, അതിശക്തമായ മഴക്കെടുതി നേരിട്ട വയനാട്ടില്‍ ദിനംപ്രതി സഹായമെത്തിക്കുന്നവരുടെ എണ്ണംകൂടുന്നു.

  Food and dress

  ഇന്ന് മുപ്പധിലധികം വ്യക്തികളും സ്ഥാപനങ്ങളുമാണ് വയനാട് കളക്ടറേറ്റിലെ ആസൂത്രണ ഭവനിലെത്തിയത്. വ്യാപാര സംഘടനകള്‍, ചാരിറ്റി ട്രസ്റ്റുകള്‍, സ്വാശ്രയ സംഘങ്ങള്‍, അയല്‍ സംസ്ഥാനങ്ങളിലെ വിവിധ സമാജങ്ങള്‍, റസിഡന്‍സ് അസോസിയേഷന്‍, ക്രിസ്ത്യന്‍ പള്ളി ഇടവകകള്‍, സ്‌കൂളുകള്‍, വിവിധ അസോസിയേഷനുകള്‍, സ്ഥാപനങ്ങള്‍, കെ.എസ്.ആര്‍. ടി.സി, കുടാതെ വ്യക്തികളും പണമായും സാധനങ്ങളായും കളക്ടറേറ്റിലെ ജില്ലാ ആസൂത്രണഭവനിലെത്തി സംഭാവന നല്‍കി.

  ലോറിയിലും മറ്റുമായി ലോഡുകണക്കിന് അരി ഉള്‍പ്പെടെയുള്ള ക്ഷണസാധനങ്ങളുമായി എത്തിയപ്പോള്‍ അവ മുഴുവന്‍ ഇറക്കിയതും തരംതിരിച്ചതും ചെറുവാഹനങ്ങളിലേക്ക് കയറ്റിയതും കളക്ടറേറ്റിലെയും ആസൂത്രണ ഭവനിലെയും ജീവനക്കാരാണ്. വനിതാ ജീവനക്കാരും ഗസറ്റഡ് ഉദ്യോഗസ്ഥര്‍ പോലും ചുമടെടുപ്പില്‍ വ്യാപൃതരായി. ചിലര്‍ അരിച്ചാക്ക് ചുമക്കുമ്പോള്‍ മറ്റുചിലര്‍ വെള്ളത്തിന്റെ ബാരലുകള്‍ ചുമലിലേറ്റുന്നതും കാണാമായിരുന്നു.

  Kurichyar mala

  റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന വയനാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സംഘടനയും രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയാണ്. ജില്ലയില്‍ ഇപ്പോഴും മഴ ശക്തമായി തുടരുകയാണ്. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ ഷട്ടര്‍ കൂടുതല്‍ തുറന്ന് വെള്ളം ഒഴുക്കിവിടാന്‍ തുടങ്ങി.

  വൈകിട്ടോടെയാണ് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തിയത്. നിലവിലുള്ള 90 സെന്റിമീറ്ററില്‍ നിന്നും 130 സെന്റീമീറ്ററായും പിന്നീട് വൈകിട്ട് ആറരയോടെ 150 സെന്റിമീറ്ററായും ഷട്ടര്‍ ഉയര്‍ത്തിയിട്ടുണ്ട്. 127.5 ക്യുമെക്‌സ് (1270005 ലിറ്റര്‍ വെള്ളം സെക്കന്റില്‍) ആണ് ഇപ്പോഴക്കെ ജനപ്രവാഹം. കരമാന്‍തോടിലൂടെ പനമരം പുഴയിലേക്കാണ് ഈ വെള്ളമെത്തുക. പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. തുടര്‍ച്ചയായി ഉരുള്‍പൊട്ടലുണ്ടാകുന്ന കുറിച്യര്‍മലയുടെ ഭാഗത്തുള്ള കുടുംബങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ചിട്ടുണ്ട്.

  Wayanad

  English summary
  Wayanad local news; Creat ward committee for cleaning programe

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more