വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വേതനവും ഗ്രാറ്റിവിറ്റിയുമില്ല: കുടുംബം പുലര്‍ത്താന്‍ തൊഴിലാളികള്‍ തേയിലച്ചപ്പ് നുള്ളി സമരം തുടങ്ങി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് വേതനവും ഗ്രാറ്റിവിറ്റിയുമില്ല. കുടുംബം പുലര്‍ത്താന്‍ തൊഴിലാളികള്‍ തേയിലച്ചപ്പ് നുള്ളി സമരം തുടങ്ങി. ജോലി ചെയ്ത മൂന്ന് മാസത്തെ വേതനം നല്‍കാത്ത മാനേജ്‌മെന്റിന്റെ നടപടിക്കെതിരെയാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്.

പുല്‍പ്പാറ,പെരുന്തട്ട,നടുപാറ ഡിവിഷനിലുകളിലായി ജോലി ചെയ്യുന്ന 300 ഓളം തൊഴിലാളികളാണുള്ളത്. മൂന്ന് മാസത്തെ ശമ്പളം തൊഴിലാളികള്‍ക്ക് ലഭിക്കാനുണ്ട്. കൂടാതെ സര്‍വീസില്‍ നിന്നും പത്ത് വര്‍ഷത്തിലധികമായി പിരിഞ്ഞ തൊഴിലാളികള്‍ക്ക് ഇതുവരെ ഗ്രാറ്റ്വിവിറ്റിയും നല്‍കിയിട്ടില്ല. ഈ ഇനത്തില്‍ ലഭിക്കേണ്ട തുകയ്ക്ക് മാനേജ്‌മെന്റ് വഴി ചെക്ക് നല്‍കി എസ്റ്റേറ്റ് തൊഴിലാളികളെ കബളിപ്പിക്കുകയാണെന്നും പറയുന്നു.

elstone-estate

സര്‍വീസില്‍ നിന്ന് പിരിഞ്ഞ തൊഴിലാളികള്‍ ജോലി ചെയ്ത കാലത്ത് നിയമ വിരുദ്ധമായി പി.എഫ്.വിഹിതം പിടിച്ച് കൈവശപ്പെടുത്തി മാനേജ്‌മെന്റ് വഞ്ചിച്ചു. നിലവില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികളില്‍നിന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി പി.എഫ് വിഹിതം പിടിയ്ക്കുന്നുണ്ടെങ്കിലും ഇതുവരെ പി.എഫ്.അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടില്ല.നാല് വര്‍ഷമായി മെഡിക്കല്‍ ആനുകൂല്യങ്ങള്‍,കമ്പിളി,പുതപ്പ് തുടങ്ങിയവയും നിഷേധിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ കുടുംബത്തെ പോറ്റുന്നതിനുവേണ്ടി ചപ്പുപറിക്കല്‍ സമരത്തിന് നേതൃത്വം നല്‍കിയത്. സമരം ഐ. എന്‍.ടി.യു.സി.ജില്ലാപ്രസിഡന്റ് പി.പി.ആലി ഉദ്ഘാടനം ചെയ്തു.യു.കരുണന്‍ അധ്യക്ഷത വഹിച്ചു. കെ.ടി.ബാലകൃഷ്ണന്‍ (സി.ഐ .ടി.യു), എന്‍.വേണുഗോപാല്‍ (പി.എല്‍.സി),എന്‍.ഒ.ദേവസ്യ (എച്ച്,എം.എസ)്,സാംപി മാത്യു (ടി.യു.സി.ഐ) എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ ലേബര്‍ ഓഫീസര്‍ 2018 ജനുവരി 19-ന് വിളിച്ച് ചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയില്‍ ഒത്തുതീപ്പ് വ്യവസ്ഥപ്രകാരം തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റ്വിവിറ്റി തുക ഈ കഴിഞ്ഞ ഫിബ്രുവരി 28നകം കൊടുത്ത് തീര്‍ക്കണമെന്ന് തൊഴിലുടമ ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ പ്രഖ്യപിച്ചിരുന്നത്.എന്നാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടിയിരുന്ന 107 തൊഴിലാളികളില്‍ പുല്‍പാറ,പെരുന്തട്ട ഡിവിഷനിലെ 20-ല്‍ താഴെ തൊഴിലാളികള്‍ക്കാണ് ഗ്രാറ്റ്വിവിറ്റി വിതരണം ചെയ്തത്.ചപ്പുപറിക്കല്‍ സമരത്തിന് സി. ജയകൃഷ്ണന്‍,കെ.ടി.തങ്കരാജ്, വി.ദേവദാസ്,മുഹമ്മദ് പുല്‍പാറ, വി.മുഹമ്മദ് ബാവ, പി.മുഹമ്മദലി, ടി.കെ.അബു, കെ.ജുജന്‍, എന്‍.നാഗന്‍, എം.സുരേഷ്, എ.ആലി എന്നീ ട്രേഡ് യൂണിയന്‍ നേതാക്കന്‍മാര്‍ മൂന്ന് ഡിവഷനിലുകളില്‍ നേതൃത്വം നല്‍കി.

Wayanad
English summary
Wayanad Local News about Elstone strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X