വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നടുക്കം മാറാതെ മക്കിമല; റസാഖിന്റെയും സീനത്തിന്റെയും വിയോഗം വിശ്വാസിക്കാനാവാതെ നാട്ടുകാര്‍; ഉരുള്‍പൊട്ടല്‍ അനാഥരാക്കിയത് മൂന്ന് കുട്ടികളെ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
റസാഖിന്റെയും സീനത്തിന്റെയും വിയോഗം | Oneindia Malayalam

മാനന്തവാടി: ഉരുള്‍പൊട്ടലിന്റെ നടുക്കം മക്കിമല നിവാസികള്‍ക്ക് ഇനിയും മാറിയിട്ടില്ല. നാട്ടുകാരുടെ പ്രിയപ്പെട്ടവനായ റസാക്കിനെയും ഭാര്യ സീനത്തിനെയും മരണം കൊണ്ടുപോയിട്ട് മണിക്കൂറുകള്‍ പിന്നീടുമ്പോള്‍ ബാപ്പയെയും ഉമ്മയെയും നഷ്ടപ്പെട്ട് അനാഥരായത് മൂന്ന് കുട്ടികള്‍. രാത്രിയില്‍ കനത്ത ഇരുട്ടില്‍ വലിയ ശബ്ദം കേട്ട് വീട്ടില്‍ നിന്ന് ഇറങ്ങിയോടുമ്പോള്‍ റസാക്കിന്റെയും ഭാര്യ സീനത്തിന്റെയും മക്കളായ റെജ്മലും റെജിനാസും മുഹമ്മദ് റിഷാനും സംഭവിക്കുന്നതെന്തെന്നറിയില്ലായിരുന്നു.

ഉപ്പയും ഉമ്മയും കൂടെയുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് അവര്‍ പുറത്തേക്കോടിയത്. നിമിഷങ്ങള്‍ക്കകം പ്രിയപ്പെട്ടവര്‍ ഒപ്പമില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. ജീവനോടെ ഉമ്മയും ബാപ്പയും തിരിച്ചുവരുന്ന പ്രതീക്ഷയില്‍ കാത്തിരിക്കുമ്പോള്‍ അവര്‍ക്ക് മുന്നിലേക്കെത്തിയത് ഇരുവരുടെയും ചേതനയറ്റ ശരീരം. വയനാട് തലപ്പുഴ മക്കി മലയില്‍ ഗവ: എല്‍.പി. സ്‌കൂളിന് സമീപം പുലര്‍ച്ചെ മൂന്ന് മണിക്ക് ശേഷമാണ് കനത്ത മഴയില്‍ ഉരുള്‍പൊട്ടിയത്.

Makkimala landslide

ഓടിട്ട വീടിന്റെ പിന്‍ ഭാഗത്താണ് മണ്ണിടിഞ് വീണത്. ഈ ഭാഗത്തെ മുറയിലായിരുന്നു കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ മംഗലശ്ശേരി റസാഖും ഭാര്യ സീനത്തും ഉറങ്ങിയിരുന്നത്. തൊട്ടടുത്ത മുറികളില്‍ കിടന്നുറങ്ങിയ മൂത്ത മകന്‍ പതിനേഴ് കാരന്‍ മുഹമ്മദ് റെജ്മലും രണ്ടാമത്തെ മകന്‍ പതിനഞ്ചുകാരന്‍ വയസ്സുകാരന്‍ റെജിനാസും ഇളയ മകന്‍ എട്ട് വയസ്സുകാരന്‍ മുഹമ്മദ് റിഷാനും വീടിന് പുറത്തേക്കോടിയാണ് രക്ഷപ്പെട്ടത്. എന്തു ചെയ്യണമെന്നറിയാതെ ആദ്യമൊന്ന് പകച്ചെങ്കിലും പിന്നീട് ധൈര്യം വീണ്ടെടുത്ത് മൂവരും അയല്‍ പക്കത്തെ വീട്ടിലേക്ക് ഓടുകയായിരുന്നു.

40 മീറ്റര്‍ മാത്രം അകലെയുള്ള ഉത്താര വീട്ടില്‍ ഉണ്ണിയുടെ വീട്ടിലാണ് മൂവരും ആദ്യമെത്തിയത്. ഉണ്ണിയും കുട്ടികളും ചേര്‍ന്ന് പിന്നീട് പുത്തന്‍പുരക്കല്‍ പ്രദീപിന്റെ വീട്ടിലെത്തി. ഇവരും മറ്റ് നാട്ടുകാരും സ്ഥലത്തെത്തിയെങ്കിലും മണ്ണിടിച്ചില്‍ ശക്തമായതിനാല്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങാന്‍ ഏറെ വൈകി. തലപ്പുഴയില്‍ റോഡ് ബ്ലോക്കായതിനാല്‍ ഫയര്‍ഫോഴ്‌സിനും സമയത്ത് എത്താനായില്ല. പന്ത്രണ്ട് മണിയോടെ റസാഖിനെയും സീനത്തിനെയും കണ്ടത്തിയങ്കിലും അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു, വിശ്വസിക്കാനാവാതെ സങ്കടമടക്കിപ്പിടിച്ച് നിന്ന മൂന്ന് കുട്ടികളെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും ദുഖം താങ്ങാനാവാതെ നില്‍ക്കുകയായിരുന്നു.

പിന്നീട് മൃതദേഹങ്ങള്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചു. റസാഖിന്റെ വീടിന്റെ തൊട്ടടുത്ത് സഹോദരി അസ്മാബിയുടെ വീടും ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. അസ്മാബിയും വീട്ടുകാരും മറ്റൊരു ബന്ധുവീട്ടില്‍ പോയതിനാലാണ് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. റസാഖിന്റെ മറ്റ് ബന്ധുക്കള്‍ തൊട്ടടുത്ത് താമസിക്കുന്നുണ്ട്. തറവാട് വീടും ഇതിനടുത്താണ്. പരേതനായ അബ്ദുറഹ്മാന്റെയും ആസിയയുടെയും മകനാണ് റസാഖ്. മാനന്തവാടി ആറാട്ടുതറ പൂക്കോത്ത് പരേതനായ അന്ത്രുവിന്റെയും ആയിഷയുടെയും മകളാണ് സീനത്ത്.

Wayanad
English summary
Wayanad Local News about makkimala's landslide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X