വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പറളിക്കുന്നിലെ മോഷണം: പ്രതികളെ തെളിവെടുപ്പിനെത്തിച്ചു; ഇരുവരും സ്വര്‍ണവും പണവും മോഷ്ടിച്ച കേസിലെ പ്രതികള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: അന്തര്‍ സംസ്ഥാന മോഷ്ടാക്കളെ തെളിവെടുപ്പിനെത്തിച്ചു. കുപ്രസിദ്ധ മോഷ്ടാക്കളായ കമ്പളക്കാട് സ്വദേശി തുളസിദാസിനെയും കാസര്‍ഗോഡ് സ്വദേശി തോമസിനെയുമാണ് കമ്പളക്കാട് പറളിക്കുന്നില്‍ തെളിവെടുപ്പിനെത്തിച്ചത്. കമ്പളക്കാട് പറളിക്കുന്നിലെ പ്രജോഷിന്റെ വീട്ടില്‍ മോഷണം നടത്തിയ കേസുമായി ബന്ധപ്പെട്ടാണ് തെളിവെടുപ്പ് നടത്തിയത്. ജില്ലയിലെ നിരവധി മോഷണകേസുകളിലും, തട്ടിപ്പുകേസിലും പ്രതിയാണ് തുളസിദാസ്.

<strong>വയനാട്ടില്‍ ഒന്നാംഘട്ട ശുചീകരണം വന്‍വിജയം: മിഷന്‍ ക്ലീന്‍ പദ്ധതിയില്‍ അണിനിരന്നത് 75000 പേര്‍; കുടുംബശ്രീയില്‍ നിന്ന് മാത്രം 40200 പേര്‍</strong>വയനാട്ടില്‍ ഒന്നാംഘട്ട ശുചീകരണം വന്‍വിജയം: മിഷന്‍ ക്ലീന്‍ പദ്ധതിയില്‍ അണിനിരന്നത് 75000 പേര്‍; കുടുംബശ്രീയില്‍ നിന്ന് മാത്രം 40200 പേര്‍

കമ്പളക്കാട് എസ്. ഐ അജേഷ് കുമാറിന്റെയും, എ.എസ്. ഐ ആന്റണിയുടെയും കാര്യക്ഷമമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. രണ്ട് തവണ മുമ്പ് പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. ഇത്തവണ എല്ലാ പഴുതുകളമടച്ചായിരുന്നു പൊലീസ് പ്രതികളെ പിടികൂടിയത്. പ്രജോഷിന്റെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളും, പണവും, ഡോളറുകളും നഷ്ടമായിരുന്നു.

Thulasidas and Thomas

വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്നായിരുന്നു പ്രതികള്‍ മോഷണം നടത്തിയത്. പറളിക്കുന്ന് പ്രദേശത്ത് തുളസിദാസ് നിരവധി മോഷണങ്ങള്‍ മുമ്പും നടത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. രാവിലെ തെളിവെടുപ്പിനെത്തിച്ച ഇരുവരെയും മോഷണം നടത്തിയ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.

വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയായിരുന്നു പ്രതികളെ കമ്പളക്കാട് പറളിക്കുന്നിലെത്തിച്ചത്. പറളിക്കുന്ന് പ്രദേശത്ത് നിരവധി മോഷണക്കേസുകള്‍ നടന്നിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂടാത്തത് സംബന്ധിച്ച് വ്യാപകമായി പരാതികളുണ്ടായിരുന്നു. എന്നാല്‍ പ്രജോഷിന്റെ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പ്രശംസനീയമാണ് അന്വേഷണമാണ് പൊലീസ് നടത്തിയത്.

Wayanad
English summary
Wayanad Local News about theft in Paralikkunnu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X