കച്ചവടക്കാരുടെ കുടിശ്ശികയായ വായ്പകള്‍ എഴുതിത്തള്ളണമെന്ന് വ്യാപാരി വ്യവസായി സമിതി
കല്‍പ്പറ്റ: വ്യാപാര മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വ്യാപാരികള്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത കുടിശ്ശികയായ വായ്പകള്‍ എഴുതിതള്ളണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നോട്ടുനിരോധനവും ജി എസ് ടിയും മൂലം വ്യാപാര മേഖലയാകെ തകര്‍ന്നിരിക്കുകയാണ്.
വയനാടിന്റെ വ്യാപാര മേഖലയിലാകട്ടെ അതിരൂക്ഷമായ വ്യാപാരമാന്ദ്യമാണ് കാണാന്‍ സാധിക്കുന്നത്. ഇതിനെ മറികടക്കാനാവാതെ വ്യാപാരികള്‍ ദുരിതത്തിലായിരിക്കുകയാണ്. വ്യാപാരികളുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധി ഘട്ടത്തിലാണ്. നിലവില്‍ ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തവര്‍ തിരിച്ചടക്കാനാവാതെ ബാങ്ക് അധികാരികളുടെ പീഡനത്തിനിരയായി കൊണ്ടിരിക്കുകയാണ്.

വ്യാപാരികളെ ഈ പ്രതിസന്ധിഘട്ടത്തില്‍ നിന്നും രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടല്‍ നടത്തണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി സമിതിയുടെ പുതിയ ഭാരവാഹികളായി പി.പ്രസന്നകുമാര്‍ (പ്രസിഡന്റ്) ടി.രത്‌നാകരന്‍, പി.കെ.സിദ്ധീഖ്, ടി.കെ.നിസ്സാര്‍, ഗ്രേസി രവി, (വൈസ് പ്രസിഡന്റുമാര്‍),വി.കെ.തുളസീദാസ് (സെക്രട്ടറി) , എ. ആര്‍.വിജയകുമാര്‍, ടി.സുരേന്ദ്രന്‍, പി.ജെ.ജോസ്,എ.പി.പ്രേഷിത് (ജോയിന്റ് സെക്രട്ടറിമാന്‍), എ.ജെ.കുര്യാന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. കണ്‍വെന്‍ഷന്‍ സമിതി സംസ്ഥാന സെക്രട്ടറിയും വ്യാപാരി ക്ഷേമനിധി വൈസ് ചെയര്‍മാനുമായ ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ടി.കുര്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.കെ.തുളസീദാസ് റിപ്പോര്‍ട്ടും. ട്രഷറര്‍ പി.പ്രസന്നകുമാര്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.എ.ആര്‍.വിജയകുമാര്‍ സ്വാഗതവും പി.കെ.സിദ്ധീഖ് നന്ദിയും പറഞ്ഞു.












Click it and Unblock the Notifications