• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വയനാട് മെഡിക്കല്‍ കോളജ്: കല്‍പ്പറ്റ എം എല്‍ എ ഭൂമാഫിയയുടെ വലയിലെന്ന് യൂത്ത്‌ലീഗ്; ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നു

  • By Desk

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജ് നിര്‍ദിഷ്ടസ്ഥലത്ത് നിന്ന് ഉപേക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആരോപണപ്രത്യാരോപണങ്ങള്‍ തുടരുന്നു. പ്രതിപക്ഷ യുവജന സംഘടനകളിലൊന്നായ യൂത്ത്‌ലീഗിന് കഴിഞ്ഞ ദിവസം മെഡിക്കല്‍കോളജിനെയും വഹിച്ചുകൊണ്ട് പ്രതീകാത്മകമായി വിലാപയാത്ര നടത്തിയിരുന്നു. ഇതിന് മറുപടിയുമായി സി കെ ശശീന്ദ്രന്‍ എം എല്‍ എ കഴിഞ്ഞദിവസം വയനാട് പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

ആന്ധ്രയില്‍ കോണ്‍ഗ്രസ് രണ്ടടി പിന്നോട്ട്..... മുന്‍ കേന്ദ്ര മന്ത്രി പാര്‍ട്ടി വിട്ടു!!

മെഡിക്കല്‍ കോളജ് ഭൂമിയെ സംബന്ധിച്ചുള്ള ആരോപണങ്ങള്‍ ദുരുദ്ദേശപരമാണെന്നായിരുന്നു എം എല്‍ എ വ്യക്തമാക്കിയത്. ഇതിന് മറുപടിയുമായാണ് തിങ്കളാഴ്ച യൂത്ത്‌ലീഗ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി വാര്‍ത്താസമ്മേളനം നടത്തിയത്. മെഡിക്കല്‍ കോളജ് വിഷയത്തില്‍ ഇല്ലാത്ത റിപ്പോര്‍ട്ടിന്റെ പേരില്‍ സ്ഥലം മാറ്റുന്നതിനായി ഭൂമാഫിയകളുടെ നിലപാടിനോട് യോജിച്ച് നില്‍ക്കുന്ന സമീപനമാണ് എം എല്‍ എ സ്വീകരിക്കുന്നതെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തുന്നു. ജിയോളജിസ്റ്റുകളായ ചിലരുടെ അഭിപ്രായം മാത്രം മുന്‍നിര്‍ത്തി കൃത്യമായ പഠനം നടത്താതെ നിര്‍ദ്ദിഷ്ട സ്ഥലം മാറ്റുന്നതില്‍ ദുരൂഹതയുണ്ട്.

Youth League

ചില പരാമര്‍ശങ്ങളെ ആധികാരികമായി എടുത്ത് യാഥാര്‍ത്ഥ പഠന റിപ്പോര്‍ട്ടുകളെ പോലെ എം.എല്‍.എ തന്നെ ഏറ്റുപറയുന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. ഇടതുസര്‍ക്കാരിന്റെ 2017-18 ബഡ്ജററിലും, 2018-19 ബഡ്ജറ്റിലും യാതൊരു തുകയും മെഡിക്കല്‍ കോളജിനായി നീക്കിവച്ചിരുന്നില്ല. മെഡിക്കല്‍ കോളഡിന് കണ്ടെത്തിയ നിര്‍ദ്ദിഷ്ട ഭൂമിയില്‍ നിന്നും മരവും മണ്ണും, കല്ലും കാപ്പിയും കടത്തി കഴിഞ്ഞു. വലിയ കുന്നുകളോ ഗര്‍ത്തങ്ങളോ ഇല്ലാത്ത ഈ സ്ഥലത്ത് നിന്നും പിന്മാറുക എന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. വയനാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് സ്ഥിതി ചെയ്യുന്ന സ്ഥലവുമായി താരതമ്യം ചെയ്താല്‍ ഈ പറയുന്ന പരാമര്‍ശങ്ങളെ അവഗണിക്കേണ്ടതായി വരും.

പദ്ധതി പ്രഖ്യാപിക്കുന്ന സമയത്ത് തന്നെ, പൂര്‍ണ്ണമായും പ്രകൃതിക്ക് ദോഷം വരാത്ത രീതിയിലായിരിക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് വ്യക്തമാക്കിയിരുന്നതുമാണ്. മൂന്നരക്കോടി ചിലവഴിച്ച റോഡ് നിര്‍മ്മാണം ആരംഭിക്കുകയും പാതി വഴിയില്‍ നിര്‍ത്തിവെക്കുകയും ചെയ്തപ്പോഴേ മെഡിക്കല്‍ കോളേജ് വരുമോ എന്നത് സംബന്ധിച്ച് ആശങ്ക നിലനിന്നിരുന്നു. സി.പി.എം മെഡിക്കല്‍ കോളജിന്റെ ആരംഭം മുതലേ ഈ സ്ഥലവുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു.

ഇലക്ഷന്‍ കാലയളവില്‍ യുദ്ധകാലടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തി ആരംഭിക്കുമെന്നായിരുന്നു എം.എല്‍.എ യുടെ ആവശ്യമെന്നും യൂത്ത്‌ലീഗ് ഭാരവാഹികളായ മുജീബ് കെഎംതൊടി, നാസര്‍.ടി. മുസ്തഫ എ.പി, ഷാജി കുന്നത്ത്, സി. ഇ ഹാരിസ്, സെയ്തലവി എ.കെ, മുഹമ്മദാലി കോട്ടത്തറ, അസീസ് അമ്പിലേരി തുടങ്ങിയവര്‍ പറയുന്നു.

Wayanad

English summary
Wayanad Medical collage issue; Youth League against Wayanad MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X