Get Updates
Get notified of breaking news, exclusive insights, and must-see stories!

15 ലക്ഷത്തിന്റെ ഇല്ലാത്ത ലക്കി ഡ്രോ; മീശോയുടെ പേരില്‍ തട്ടിപ്പ്, 12 ലക്ഷം കവര്‍ന്ന പ്രതികള്‍ അറസ്റ്റില്‍

കല്‍പ്പറ്റ: ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘത്തെ സൈബര്‍ പൊലീസിന്റെ സഹായത്തോടചെ അതിവിദഗ്ദമായി പിടികൂടി വയനാട് പൊലീസ്. മീശോ കമ്പനിയുടെ ലക്കി ഡ്രോ സമ്മാന പദ്ധതിയില്‍ മഹിന്ദ്ര എക്‌സ് യു വി കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്ന് വിശ്വസിപ്പിച്ചു വൈത്തിരി സ്വദേശിയില്‍ നിന്നും 12 ലക്ഷം രൂപ തട്ടിയെടുത്ത ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തെയാണ് പൊലീസ് പിടികൂടിയത്.

1

ആര്‍ ഐ പി എസ് ന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ദില്ലിയില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഘം നിരവധിയാളുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി സംശയമുണ്ടെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.

2

എ എസ് ഐ ജോയ്‌സ് ജോണ്‍, എസ് സി പി ഒമാരായ ഷുക്കൂര്‍ പി.എ, റിയാസ് എം.എസ്, സലാം കെ.എ സി പി ഒമാരായ ജബലു റഹ്മാന്‍, വിനീഷ സി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ അതിവിദഗ്ദമായാണ് പൊലീസ് പിടികൂടിയത്. ഇവരുടെ തട്ടിപ്പ് രീതിയെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്,

3

മികച്ച ആരോഗ്യത്തിന് ഒരു ദിവസം എത്ര ചുവടു നടക്കണം? അറിയണം ഇക്കാര്യങ്ങള്‍

മീശോ എന്ന ഇ- കോമെഴ്ശ് പ്ലാറ്റ്‌ഫോമില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവരുടെയും, വാങ്ങിയ സാധനങ്ങളുടെയും വിവരങ്ങള്‍, ഓര്‍ഡര്‍ ഐ. ഡി അടക്കം മീശോയുടെ ഡാറ്റാബേസില്‍ നിന്നും ചോര്‍ത്തുകയും. കസ്റ്റമറെ വിളിച്ച് മീശോയുടെ കസ്റ്റമര്‍ കെയറില്‍ നിന്നും ആണെന്ന് തെറ്റുധരിപ്പിച്ച്, അവര്‍ നടത്തിയ പര്‍ച്ചേസ്സിന് ലക്കി ഡ്രോയിലൂടെ ആഡംബര വാഹനം സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചു.

4

നികുതിയും മറ്റാവശ്യങ്ങളും പറഞ്ഞ് കസ്റ്റമറുടെ കൈയ്യില്‍ നിന്നും പല തവണകളായി പണം കൈക്കലാക്കി സമ്മാനമോ പണമോ നല്‍കാതെ വഞ്ചിക്കുകയായിരുന്നു. കാള്‍ സെന്റര്‍ ഉടമയും ബീഹാര്‍ സ്വദേശിയുമായ സിന്റു ശര്‍മ്മയും, സഹായികളും ഡല്‍ഹിയില്‍ താമസക്കാരുമായ എറണാകുളം സ്വദേശി അഭിഷേക്, പത്തനംതിട്ട സ്വദേശി പ്രവീണ്‍, തമിഴ്‌നാട് സ്വദേശി അമന്‍ എന്നിവരാണ് അറസ്റ്റിലായത്.

5

കാള്‍ സെന്ററില്‍ നിന്നും ഇരകളെ വിളിക്കാന്‍ ഉപയോഗിക്കുന്ന 32 ഓളം മൊബൈല്‍ ഫോണുകളും വിവിധ ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനികളില്‍ നിന്നും പ്രതികള്‍ നിയമ വിരുദ്ധ മാര്‍ഗ്ഗത്തിലൂടെ സംഘടിപ്പിച്ച ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ അടങ്ങിയ രേഖകളും പോലീസ് പിടിച്ചെടുത്തു.

6

അജിത്തിനൊപ്പം ലഡാക്കിലേക്ക്, മഞ്ജു..ചേച്ചി..അടിച്ചു പൊളിക്കുകയാണല്ലോ എന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ

അറസ്റ്റ് ചെയ്ത പ്രതികളെ വൈദ്യ പരിശോധനകള്‍ക്കു ശേഷം കോടതി മുമ്പാകെ ഹാജരാക്കുകയും കോടതി പ്രതികളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇവര്‍ക്കെതിരെ കേരളത്തിലെ മറ്റു ജില്ലകളില്‍ സമാനമായ കേസ്സുള്ളതായി അറിയാന്‍ കഴിഞ്ഞു. ഈ- കോമെഴ്ശ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഇത്തരം സമ്മാന വാക്ദാനങ്ങള്‍ ലഭികുമ്പോള്‍, ആയതിന്റെ വിശ്വാസ്യതയും മറ്റും ഉറപ്പുവരുത്തി ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് പൊലീസ് അറിയിച്ചു.

7

സംസ്ഥാനത്ത് നേരത്തെയും സമാനമായ തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ വിലസുന്നുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. തൃശൂരിലെ മൂശോ ഉപഭോക്താക്കള്‍ക്ക് സമ്മാനം ലഭിക്കുമെന്ന് അറിയിച്ച് കത്ത് നല്‍കിയാണ് തട്ടിപ്പുകാരുടെ രീതി. കത്ത് ലഭിച്ച ഭൂരിഭാഗം പേര്‍ക്കും ലക്ഷങ്ങളുടെ ക്യാഷ് പ്രൈസ് ലഭിച്ചതായാണ് കാണുന്നത്. ഇത് ലഭിക്കുമെന്ന ആകാംക്ഷയില്‍ ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ അയച്ചു നല്‍കാന്‍ ആവശ്യപ്പെടുന്നുണ്ട്.

8

ഉഭോക്താക്കള്‍ക്ക് വിശ്വാസം വരുത്തുവാന്‍ മുന്‍നിര ബാങ്കുകളുടെ വ്യാജ സീലും ഒപ്പും തട്ടിപ്പുകാര്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ മുന്‍നിര ഇ-കോമേഴ്സ് സ്ഥാപനങ്ങളായ ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ പേ തുടങ്ങിയവയുടേയും ട്രേഡ്മാര്‍ക്ക് ചിഹ്നങ്ങള്‍ പതിച്ചിട്ടുണ്ട്. നികുതി തുക അടച്ചു കഴിഞ്ഞാല്‍, പ്രോസസിങ്ങ് ഫീസ് തുടങ്ങിയ മറ്റ് ഫീസുകളുടെ പേരുപറഞ്ഞ് പിന്നേയും ഉപഭോക്താവില്‍ നിന്നും പണം ഈടാക്കും.

9

വളരെ വലിയ തുക ലഭിക്കുമെന്ന വിശ്വാസത്തില്‍ ഉപഭോക്താവ് പല ഘട്ടങ്ങളിലായി ചെറിയ തുകകളായി പണം കൈമാറുകയും, അത് നഷ്ടപ്പെടുകയും ചെയ്യുന്നു. ഉപഭോക്താവിന്റെ ബാങ്ക് എക്കൌണ്ടു വിവരങ്ങളും നഷ്ടപ്പെടുന്നതിനാല്‍ പിന്‍ നമ്പറും, ഓടിപിയും കരസ്ഥമാക്കി, തട്ടിപ്പു നടക്കുന്നതിനും സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+