ജഡം കണ്ടെത്തിയത് 30 മീറ്റര്‍ അകലെ; ഗര്‍ഭിണിയായ പശുവിനെ കൊന്നു; വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി
പുല്‍പ്പള്ളി: വയനാട്ടില്‍ ജനങ്ങളെ ഭീതിയിലാക്കി വീണ്ടും കടുവ ആക്രമണം. വനമധ്യത്തിലെ ജനവാസ കേന്ദ്രമായ മഠാപ്പറമ്പ് മണലമ്പത്താണ് സംഭവം. ഇവിടെ പുരടിയടത്തില്‍ കെട്ടിയിരുന്ന പശുവിനെ കടുവ കൊന്നു.
രണ്ട് വയസ് പ്രായമുള്ള ഗര്‍ഭിണിയായ പശുവിനെയാണ് ഇന്നലെ വൈകുന്നേരം കടുവ കൊന്നത്. പശുവിനെ അഴിക്കാനെത്തിയവര്‍ കയര്‍ പൊട്ടികിടക്കുന്നതായും പശുവിനെ വലിച്ചിഴിച്ചതായും കണ്ടതിനെ തുടര്‍ന്ന് ബഹളമുണ്ടാക്കുകയായിരുന്നു. പിന്നീട് പരിസരവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് 30 മീറ്റര്‍ അകലെയായി പശുവിന്റെ ജഡം കണ്ടെത്തിയത്.
പിന്നീട് ചെതലയം റേഞ്ച് ഓഫീസര്‍ ടി ശശി കുമാര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബിപി സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലകരും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കടുവയെ കണ്ട് പിടിക്കാനായില്ല. പശുവിന്റെ ജഡം കണ്ടെത്തിയ പരിസരത്ത് ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്. സംഭവത്തില്‍ ഉടമക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി.
ഒരാഴ്ച്ചക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ്. കൃഷിയിടത്തില്‍ കെട്ടിയ പശുവിനേയും കടുവ കൊന്നിരുന്നു.
വനംവകുപ്പ് വാച്ചര്‍ നീര്‍വാരം വളാംപാടി പുതുശ്ശേരി രാജേഷിന്റെ നാല് വയസ്സുള്ള പശുവിനെയാണ് കടുവ കൊന്നത്. മേയാനായി വീടിന് സമീപത്തെ വയലില്‍ കെട്ടിയപ്പോഴാണ് സംഭവം. വനത്തില്‍ നിന്നിറങ്ങിയ കടുവ നേരെ എത്തിയത് കൃഷിയിടത്തിലേക്കാണ്. തുടര്‍ന്നാണ് പശുവിനെ കൊന്നത്.
പുലി പശുവിനെ പിടിക്കുന്നത് കണ്ട് നായ്ക്കള്‍ കുരച്ചതോടെ സ്ഥലത്തെത്തിയ വീട്ടുകാര്‍ ബഹളം വെച്ചു. ഇതോടെ പശുവിനെ വിട്ട് കടുവ വനത്തിലേക്ക് കയറുകയായിരുന്നു.
രണ്ട് പശുവിനേയും കൊന്നത് 10 ദിവസം മുന്‍പ് ബശവന്‍ കൊല്ലി വനാതിര്‍ത്തിയില്‍ യുവാവിനെ കൊന്ന കടുവ തന്നെയാണെന്നാണ് സംശയിക്കുന്നത്. ബശവന്‍ കൊല്ലിയില്‍ നിന്നും മണമ്പലത്തിലേക്ക് കഷ്ടിച്ച് 2 കിലോമീറ്റര്‍ ദുരമേയുള്ളു. ബശവന്‍ കൊല്ലിക്കടുത്ത് കതവകുന്നില്‍ കടുവയെ കുടുക്കാന്‍ കൂട് സ്ഥാപിച്ച് നിരീക്ഷണം നടത്തി വരികെയാണ് കടുവ താവളം മാറ്റിയത്. കടുവ കെണിയില്‍ കുടുങ്ങാതായതോടെ കുട് മാറ്റിയിരിക്കുകയാണ് അധികൃതര്‍.
കടുവയുടെ സാന്നിധ്യമുണ്ടായാല്‍ മാത്രം ഇനി കൂടു സ്ഥാപിക്കാനാണ് തീരുമാനം. പ്രദേശത്തും പരിസരത്തും നിരീക്ഷണം ശക്തമായി തുടരുന്നുണ്ട്. കോളനികളില്‍ ബോധവല്‍ക്കരണവും ജാഗ്രതാ നിര്‍ദേശവും നല്‍കി. കടുവ കബനിപ്പുഴ കടന്ന് കര്‍ണാടക വനത്തിലേക്ക് കടന്നോയെന്നും സംശയിക്കുന്നുണ്ട്. മുമ്പ് ഈ കടുവ തോല്‍പ്പെട്ട് വനത്തിലുണ്ടായിരുന്നതായി ക്യാമറ ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഇവിടെ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ ഒത്തുനോക്കി അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
തമിഴ്നാട്ടിലെ ലിഗ്നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി; അഞ്ച് പേര് മരിച്ചു, 17 പേര്‍ക്ക് പരിക്ക്
ജോസ് കെ മാണി ബിജെപി പാളയത്തിലെത്തരുത്; കരുനീക്കങ്ങളുമായി സിപിഎം, കാനത്തെ അനുനയിപ്പിക്കും
പൂട്ടുവീണത് ക്ലബ് ഫാക്ടറിയ്ക്കും ഷെയിനിനും: രക്ഷപ്പെട്ട് അലി എക്സ്പ്രസ്,എന്തുകൊണ്ട് ഒഴിവാക്കപ്പെട്ടു