വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീണ്ടും വന്യമൃഗ ആക്രമണം; കടുവയോ പുലിയോ എന്നറിയില്ല, വയനാട്ടില്‍ ആശങ്ക

അമ്പലവയലിലെ അമ്പുകുത്തിയില്‍ വീണ്ടും വന്യമൃഗ ആക്രമണം. നാട്ടുകാര്‍ ആകെ ആശങ്കയിലാണ്. എന്ത് ജീവിയാണെന്ന് ഇതുവരെ നാട്ടുകാര്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

Google Oneindia Malayalam News
TIGER

കല്‍പ്പറ്റ: അമ്പലവയലിലെ അമ്പുകുത്തിയില്‍ വീണ്ടും വന്യമൃഗ ആക്രമണം. നാട്ടുകാര്‍ ആകെ ആശങ്കയിലാണ്. എന്ത് ജീവിയാണെന്ന് ഇതുവരെ നാട്ടുകാര്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. സ്വകാര്യ വ്യക്തിയുടെ ആടുകളെയാണ് വന്യജീവി കടിച്ച് കൊന്നത്. ഇത് പുലിയാകാമെന്ന് നിഗമനമുണ്ട്. ഒരു ആടിനെ കൊന്ന നിലയിലാണ്.

രണ്ടാമത്തേതിനെ കൂട്ടില്‍ നിന്ന് പൂര്‍ണമായും ഭക്ഷിച്ച നിലയിലാണ്. നാട്ടുകാര്‍ ഈ പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന ആവശ്യത്തിലാണ്. രാവിലെയാണ് ആടുകളെ ചത്ത നിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയത്.

വന്യമൃഗങ്ങളുടെ കേന്ദ്രമായി അമ്പലവയല്‍ മാറിയിരിക്കുകയാണ്. പേടി കൂടാതെ ജീവിക്കാന്‍ പറ്റുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.അതേസമയം ഒരുപാട് കാലമായി ഇവിടെ കടുവയുടെയും പുലിയുടെയും സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

TIGER

ഇതേ രീതിയില്‍ അമ്പുകുത്തിയില്‍ തന്നെ ആടുകളെ വന്യജീവി ആക്രമിച്ച് കൊന്നിരുന്നു. ഇത് ആഴ്ച്ചകള്‍ക്ക് മുമ്പായിരുന്നു. ഇതോടെ പൊന്‍മുടിക്കോട്ടയിലും അതിന് സമീപത്തുള്ള സ്ഥലങ്ങളിലെല്ലാം ജനം ഭീതിയിലാണ്.

യുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തിയുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തി

പുറത്തിറങ്ങാന്‍ പോലും ഇവര്‍ക്ക് പേടിയാണ്. ഏത് നിമിഷവും കടുവ ഇവിടേക്കും എത്താമെന്നാണ് നാട്ടുകാര്‍ പറയുന്നു. വനംവകുപ്പ് ഈ മേഖലയില്‍ ഒട്ടേറെ ക്യാമറകളും രണ്ട് കൂടുകളും വനംവകുപ്പ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ കടുവയോ പുലിയോ വീണിട്ടില്ല.

വനംവകുപ്പിന്റെ വാഗ്ദാനങ്ങളില്‍ നാട്ടുകാര്‍ വീണ മട്ടില്ല. നാട്ടുകാരോട് വനംവകുപ്പ് പറഞ്ഞ കാര്യങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് പരാതി. ഇതുവരെ കടുവയെ പിടികൂടാന്‍ സാധിക്കാത്തതില്‍ നാട്ടുകാര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്.

മുംബൈക്ക് ഇത്ര ലുക്കോ; ഇതാ കാണേണ്ട സ്ഥലങ്ങള്‍, എല്ലാം ഒന്നിനൊന്ന് സൂപ്പര്‍!!

ജനകീയ സമിതി കൂട്ടായ്മയില്‍ നാട്ടുകാര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. പലയിടത്തും കടുവയെ പതിവായി കാണുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. എന്നിട്ടും വനംവകുപ്പില്‍ നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പരാതി.

ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍

കൂടുതല്‍ വനപാലകരെ പ്രദേശത്ത് നിയോഗിക്കുമെന്നാണ് അറിയിച്ചത്. കൂട് സ്ഥാപിക്കാനും എംഎല്‍എ നിര്‍ദേശിച്ചിരുന്നു. കൂടുതല്‍ നിരീക്ഷണമോ കൂടുകളോ ഇവിടെ സ്ഥാപിച്ചിട്ടില്ല.

Wayanad
English summary
wild animal attacks and killed two goat, people says its a leopard
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X