• search
For wayanad Updates
Allow Notification  

  വടക്കനാട് വള്ളുവാടിയില്‍ ഇടവേളയ്ക്ക് ശേഷം കാട്ടാനശല്യം രൂക്ഷം; കൊമ്പനെ തുരത്താന്‍ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ്!!

  • By Desk

  സുല്‍ത്താന്‍ബത്തേരി: വടക്കനാട് പ്രദേശത്തെ വീണ്ടും ആശങ്കയിലാഴ്ത്തി ഇടവേളക്ക് ശേഷം കാട്ടാനശല്യം രൂക്ഷമാകുന്നു. വടക്കനാട് വള്ളുവാടി പ്രദേശത്താണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൃഷിയിടത്തിലിറങ്ങിയ മുട്ടി കൊമ്പനാണ് ഇതിനകം നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്.

  നിർമ്മാണം നിലച്ച തിരുവല്ല ബൈപ്പാസിന്റെ പണികൾ പുനരാരംഭിക്കുന്നു: പുതിയ എസ്റ്റിമേറ്റ്, പുതുക്കിയ രൂപ കൽപ്പന, ജി സുധാകരൻ ഉദ്ഘാടനം ചെയ്യും!!

  വള്ളുവാടി അയിനാട്ട് ജോര്‍ജ്ജിന്റെ 25 വര്‍ഷത്തിലേറെ പഴക്കമുള്ള ഏഴ് തെങ്ങുകളും, അയല്‍വാസിയായ പുന്നക്കാട്ടില്‍ മേരിയുടെ അഞ്ച് തെങ്ങുകളും, കൊല്ലിവയല്‍ മത്തായിയുടെ ആറ് തെങ്ങുകളുമാണ് കാട്ടാന നശിപ്പിച്ചത്. പ്രദേശത്തെ നിരവധി കര്‍ഷകരുടെ കമുക്, വാഴ തുടങ്ങിയവയും കാട്ടാന വ്യാപകമായി നശിപ്പിച്ചു. കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നതില്‍ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധത്തിലാണ്.

  Elephant

  വള്ളുവാടിയില്‍ കാര്‍ഷിക വിളകള്‍ നശിച്ച കര്‍ഷകരുടെ കൃഷിയിടങ്ങള്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ താല്‍കാലിക ചുമതലയുള്ള അജിത് കെ രാമന്‍ സന്ദര്‍ശിച്ചു. ആനയെ തുരത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രദേശവാസികള്‍ക്ക് അദ്ദേഹം ഉറപ്പ് നല്‍കി. സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം ജനപ്രതിനിധികള്‍, കര്‍ഷകര്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ കൊമ്പനെ തുരത്താനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും ഡി എഫ് ഒ ഉറപ്പ് നല്‍കി.

  പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമായും ആനകള്‍ വനത്തില്‍ നിന്നും നാട്ടിലേക്ക് കടക്കുന്ന കടവുകള്‍ക്കു സമീപം നിലവിലുള്ള വാച്ചര്‍മാര്‍ക്കു പുറമെ കൂടുതല്‍ വാച്ചര്‍മാരെ വിന്യസിപ്പിക്കും. ഇതിന് പുറമെ 24 മണിക്കൂറും വനപാലകര്‍ പ്രദേശത്ത് പട്രോളിങ് നടത്തും. താഴത്തൂര്‍ സെക്ഷന്‍ ഫോറസ്റ്റും, വടക്കനാട് സെക്ഷന്‍ ഫോറസ്റ്റും, ബത്തേരി റേഞ്ചിലെ ഉദ്യോഗസ്ഥരും പട്രോളിംഗില്‍ പങ്കാളി കളാകുമെന്നും അദ്ദേഹം പറഞ്ഞു. ഡി എഫ് ഒയുടെ ചുമതലയുള്ള അജിത് കെ രാമന്‍, ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ചര്‍ വി ഡി ശ്രീകുമാര്‍, ബത്തേരി ബ്ലോക്ക് മെമ്പര്‍ എ കെ കുമാരന്‍, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍ കുമാര്‍, കെ ശശാങ്കന്‍, ടി കെ ശ്രീജന്‍, ഫാദര്‍ വര്‍ഗീസ് മാന്‍ഡ്രേത്ത് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.

  റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് ആനയെ തുരത്താനാണ് തീരുമാനം, വടക്കനാട് പ്രദേശത്തു ഭീതി പരത്തുന്ന വടക്കനാട് കൊമ്പനെ ഒരു മാസത്തിനകം മയക്കു വെടി വെച്ച് പിടികൂടുമെന്നും, അതിന്റെ മുന്നോടിയായി മുത്തങ്ങയിലുള്ള രണ്ടു കുങ്കിയാനകളെയും, ഉടന്‍ വാടക്കനാട് എത്തിക്കുമെന്നും, തമിഴ്‌നാട്ടില്‍ നിന്നും കുങ്കിയാനകളെ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നതായും അജിത് കെ രാമന്‍ അറിയിച്ചു. ഇവിടെയുള്ള കുങ്കിയാനകള്‍ക്ക് മദപ്പാടുള്ളതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ നിന്നും ആനയെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് നടത്തിയിരുന്നു.

  കൂടുതൽ വയനാട് വാർത്തകൾView All

  Wayanad

  English summary
  Wild elephant attack in Vadakkanad

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more