• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തെങ്ങ് കുത്തി മറിച്ചിട്ട് കാട്ടാന, വീണത് വീട്ടമ്മയുടെ പുരപ്പുറത്തേക്ക്, വീട് തകര്‍ന്നു

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ അതിരൂക്ഷമായി കാട്ടാന ശല്യം. തെങ്ങി കുത്തി മറിച്ച് വീടിന് മുകളിലേക്കിട്ടിരിക്കുകയാണ് കാട്ടാന. ഇതോടെ വീട് തകരുകയും ചെയ്തു. അതേസമയം വീട്ടമ്മയ്ക്ക് ഈ സംഭവത്തില്‍ ഗുരുതര പരിക്കേറ്റിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുള്ളത്. വീട് ഓടിട്ടതായിരുന്നു. ഇത് പൂര്‍ണമായും തകര്‍ന്നു. ഇവരെ മാനന്തവാടിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം പനമരം പഞ്ചായത്തിലെ അമ്മാനം പാറവയലിലെ കര്‍ഷകരും കാട്ടാന ശല്യത്തില്‍ നട്ടംതിരിയുകയാണ്. കഴിഞ്ഞ ഒഴാഴ്ച്ചയായി പാതിരി സൗത്ത് സെക്ഷന്‍ വനത്തില്‍ നിന്നാണ് കാട്ടാനകള്‍ എത്തുന്നത്. കാവല്‍ക്കാരെ വെട്ടിച്ചാണ് ആനകള്‍ ജനവാസ മേഖലയിലേക്ക് എത്തുന്നത്.

ലോട്ടറി വില്‍പ്പനക്കാരനെ സഹായിക്കാന്‍ ടിക്കറ്റെടുത്തു, 4 കോടി ബംപറടിച്ച് തായ് സന്ന്യാസി, വൈറല്‍ലോട്ടറി വില്‍പ്പനക്കാരനെ സഹായിക്കാന്‍ ടിക്കറ്റെടുത്തു, 4 കോടി ബംപറടിച്ച് തായ് സന്ന്യാസി, വൈറല്‍

പാറവയലില്‍ സ്വകാര്യ വ്യക്തിയുടെ അരയേക്കറോളം നെല്‍ക്കൃഷിയാണ് നശിപ്പിച്ചത്. പാതി വിളവെത്തിയതായിരുന്നു ഇവ. രണ്ടര ഏക്കര്‍ വയല്‍ പാട്ടത്തിനെടുത്താണ് നെല്‍ക്കൃഷി ഈ വ്യക്തി ഇറക്കിയിരുന്നത്. വനംവകുപ്പ് സ്ഥാപിച്ച വൈദ്യുത വേലിയും കിടങ്ങുകളും കന്മതിലുമെല്ലാം തകര്‍ന്ന് കിടക്കുകയാണ്.

Hair: മുടി കൊഴിച്ചിലിനോട് ഇനി പോയി പണി നോക്കാന്‍ പറ; ഇക്കാര്യങ്ങള്‍ മുടിയെ സംരക്ഷിക്കും, ട്രൈ ചെയ്യൂ

അതേസമയം പൊന്മുടി കോട്ടയില്‍ കടുവയെ വീണ്ടും കണ്ടതോടെ പ്രദേശവാസികളും ആശങ്കയിലാണ്. നേരത്തെ പ്രശ്‌നങ്ങളുണ്ടാക്കിയ കടുവ തന്നെയാണ് കുടുങ്ങിയതെന്ന നിഗമനത്തിലായിരുന്നു വനംവകുപ്പ്. എന്നാല്‍ ഒരാഴ്ച്ച പിന്നിട്ടപ്പോള്‍ തന്നെ രണ്ട് തവണയാണ് കടുവ വീണ്ടുമെത്തിയത്. നാട്ടുകാര്‍ ഭയപ്പെടാതിരിക്കുന്നതെങ്ങനെ എന്നാണ് ചോദിക്കുന്നത്.

ലോട്ടറിയെന്ന് കേട്ടാല്‍ കലിപ്പ്, 4 വര്‍ഷത്തിനിടെ എടുത്ത ആദ്യ ടിക്കറ്റില്‍ യുവാവിന് 40 ലക്ഷം; വൈറല്‍ലോട്ടറിയെന്ന് കേട്ടാല്‍ കലിപ്പ്, 4 വര്‍ഷത്തിനിടെ എടുത്ത ആദ്യ ടിക്കറ്റില്‍ യുവാവിന് 40 ലക്ഷം; വൈറല്‍

എസ്‌റ്റേറ്റ് പരിസരത്ത് നിന്ന് കടുവയുടെയും കുഞ്ഞുങ്ങളുടെയും കരച്ചില്‍ കേട്ടതായി പ്രദേശവാസികള്‍ പഞ്ഞു. ക്ഷീരകര്‍ഷകര്‍ കൂടുതലുള്ള മേഖലയാണിത്. ഇവരാകെ ഭയത്തിലാണ്. ഇനിയും ആടുകളെയും പശുക്കളെയും നഷ്ടമാകുന്നത് ഇവര്‍ക്ക് താങ്ങാനാവില്ല.

ഇതുവരെ ഈ കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിട്ടില്ല. വിനോദസഞ്ചാരികള്‍ ധാരാളം യാത്ര ചെയ്യുന്ന ഇടത്താണ് ഇപ്പോള്‍ കടുവ എത്തിയിരിക്കുന്നത്. മൂന്ന് നിരീക്ഷണ ക്യാമറകള്‍ വനംവകുപ്പ് കടുവയെ കണ്ട സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. നാട്ടുകാര്‍ കര്‍മസമിതിക്കും രൂപം നല്‍കിയിരിക്കുകയാണ്.

കടുവയെ പിടിക്കാനായി കൂടുസ്ഥാപിക്കാനായി ഡിഎഫ്ഒയ്ക്ക് പരാതി നല്‍കാനാണ് തീരുമാനം. പ്രദേശത്ത് കാടുമൂടി കിടക്കുന്ന സ്വകാര്യ തോട്ടങ്ങള്‍ വെട്ടിത്തെളിക്കാനും തെരുവുവിളക്കുകളുടെ അഭാവം പരിഹരിക്കാനും പഞ്ചായത്തിനോട് ആവശ്യപ്പെടും. ജനങ്ങള്‍ ജാഗ്രത പാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Wayanad
English summary
willd elephant destroys a home after it uprooted a cocunut tree
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X