കൂട്ടത്തോടെ ഇറങ്ങി കാട്ടാന, വ്യാപക ആക്രണങ്ങള്‍; വാഹനങ്ങള്‍ തകര്‍ത്തു
കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണം അതിരൂക്ഷമാകുന്നു. കൂട്ടത്തോടെയാണ് കാട്ടാന ഇറങ്ങുന്നത്. മാനന്തവാടി നഗരസഭ പരിധിയിലെ കാടന്‍കൊല്ലി അടക്കമുള്ള പ്രദേശങ്ങളില്‍ പട്ടാപ്പകലാണ് കാട്ടാനകളുടെ ആക്രമണമുണ്ടാകുന്നത്. നാല് വാഹനങ്ങളാണ് ആക്രമണത്തില്‍ തകര്‍ന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മൂന്ന കൊമ്പനാനകള്‍ തോട്ടത്തിലേക്ക് എത്തിയത്.
ഇതിനെ നാട്ടുകാരാണ് കണ്ടത്. ഇവര്‍ വനപാലകരെ അറിയിക്കുകയായിരുന്നു. ഈ ആനകള്‍ രാത്രി ഒരുമിച്ചാണ് ജനവാസ മേഖയിലേക്ക് എത്തിയത്. എന്നാല്‍ പകല്‍ പലവഴിയില്‍ ഇവ ചിതറിയോടുകയായിരുന്നു. നാട്ടുകാരാണ് ഇത് കണ്ട് ഭയപ്പെട്ടിരിക്കുന്നത്.

മൂന്ന് വിദ്യാര്‍ത്ഥികള്‍ ആനയുടെ മുന്നില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇവര്‍ തൊട്ടടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. ആനയെ കണ്ട് ഭയന്നോടുന്നതിനിടെ ഒരാള്‍ക്ക് വീണ് പരിക്കേറ്റ്. ഇവര്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.
അതേസമയം ചാലിഗദ്ദയില്‍ കച്ചവടം നടത്തുന്ന സ്വകാര്യ വ്യക്തിയുടെ ഓട്ടോറിക്ഷയും ആന കുത്തി മറിച്ചിട്ടു. ഒരു സ്‌കൂട്ടറും കാട്ടാന തകര്‍ത്തു. കാര്‍ ഭാഗികമായും ഇതിനിടെ കാട്ടാന തകര്‍ത്തു. ഒരു ഹോം സ്‌റ്റേയുടെ ഫര്‍ണിച്ചറുകളും ആന തകര്‍ത്തു. ഒരു സ്വകാര്യ വ്യക്തിയുടെ പശുവിനെ കുത്തി പരിക്കേല്‍പ്പിച്ചു.
ഒരു കോഴിഫാമും ഈ കാട്ടാനകള്‍ ഭാഗികമായി തകര്‍ത്തു. പലരുടെയും കൃഷി കാട്ടാനയുടെ വരവില്‍ നശിച്ചിരിക്കുകയാണ്. ഒടുവില്‍ വനപാലക സംഘമെത്തിയാണ് ഇവയെ തുരത്തിയാണ്. ഉച്ചയോടെ വന്ന കാട്ടാന ഒരു വീട്ടിന്റെ മതില്‍ തകര്‍ത്തു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും ആക്രമിച്ചു.
ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!
വീട്ടിന്റെ വരാന്തയിലുണ്ടായ വീട്ടുപകരങ്ങള്‍ തകര്‍ക്കുന്നതിനിടെയാണ് വീട്ടുകാര്‍ ഓടിയെത്തിയത്. ഇവര്‍ ഭാഗ്യം കൊണ്ടാണ് ആനയുടെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടത്. ചെടി ച്ട്ടികള്‍ അടക്കം ആന ചവിട്ടി തകര്‍ത്തു. അതേസമയം നാശനഷ്ടങ്ങള്‍ കണക്കാക്കി കൊണ്ടിരിക്കുകയാണ് വനപാലക സംഘം അറിയിച്ചു. ഇവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും വനംവകുപ്പ് അറിയിച്ചു.












Click it and Unblock the Notifications