കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്;പെണ്‍വാണിഭ സംഘത്തിന് 10വര്‍ഷം തടവ്

  • By Meera Balan
Google Oneindia Malayalam News

ദുബായ്: വീട്ട്‌ജോലിയ്‌ക്കെന്ന വ്യാജേന പെണ്‍കുട്ടികളെ ദുബായിലെത്തിയ്ക്കുകയും പെണ്‍വാണിഭത്തിന് ഉപയോഗിയ്ക്കുകയും ചെയ്യുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മനുഷ്യകടത്തിനാണ് സംഘത്തിലെ രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്തത്. ഇവര്‍ക്ക് 10 വര്‍ഷത്തെ തടവ്ശിക്ഷയ്ക്ക് വിധിച്ചു. സംഘത്തിലെ അഞ്ച് പേര്‍ സ്ത്രീകളാണ് ഇവര്‍ക്കെതിരെ വേശ്യാവൃത്തിയ്ക്ക് കേസെടുക്കുകയും ഒരു വര്‍ഷത്തെ തടവിന് വിധിയ്ക്കുകയും ചെയ്തു.

ബംഗ്ളാദേശുകാരിയായ 17കാരിയെ നാട്ടുകാരിയ സ്ത്രീയും മറ്റു ചിലവരും ചേര്‍ന്നാണ് ദുബായിലെത്തിച്ചത്. വീട്ടുജോലിയ്ക്കുള്ള വിസയിലാണ് പെണ്‍കുട്ടിയെ രാജ്യത്തെത്തിച്ചത്. എന്നാല്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് പെണ്‍വാണിഭത്തിന് ഉപയോഗിയ്ക്കുകയായിരുന്നു സംഘം

Domestic, Violence

ഒരുമാസമായിട്ടും പെണ്‍കുട്ടിയുടെ ഫോണ്‍കോള്‍ വരാതിരുന്നതിനെത്തുടര്‍ന്ന് നാട്ടിലുള്ള അമ്മ അയല്‍ക്കാരനും ദുബായില്‍ ജോലിചെയ്യുന്നതുമായ യുവാവിനെ വിളിച്ചു. പെണ്‍കുട്ടിയെപ്പറ്റിയുള്ള വിവരങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ബംഗ്‌ളേദേശി യുവാവും സുഹൃത്തുക്കളും പെണ്‍കുട്ടിയെ തിരഞ്ഞു. ഒടുവിലാണ് ഒരു ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘത്തിന്റെ അടുത്ത് ഇവര്‍ എത്തുന്നത്

പെണ്‍കുട്ടിയെ ഇവിടെ വച്ച് യുവാക്കള്‍ കാണുകയും ചെയ്തു. തുടര്‍ന്ന് പൊലീസിന്റെ സഹായം തേടി. പൊലീസ് വേഷം മാറിയാണ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു

English summary
10 years for 2 who forced girl into vice, ran brothel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X