ഓണത്തിന് നാട്ടിലേക്ക് പറക്കാന്‍ കാണം വില്‍ക്കണം

ചില വിമാനക്കമ്പനികള്‍ ടിക്കറ്റില്‍ നാനൂറിരട്ടി വരെ വര്‍ദ്ധിപ്പിച്ചുവെന്ന് ട്രാവല്‍ ഏജന്റുമാരുടെ സംഘടനകള്‍ ആരോപിയ്ക്കുന്നു. അവസരം മുതലാക്കി മലയാളികളായ യാത്രക്കാരെ പിഴിയുകയാണ് വിമാനക്കമ്പനികളെന്ന് ട്രാവല്‍ ഏജന്റ്‌സ് പ്രസിഡന്റ് കെവി മുരളീധരന്‍ ചൂണ്ടിക്കാട്ടി.
5000 രൂപയുള്ള കൊച്ചി-ദുബയ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് 22000 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഓണം കഴിഞ്ഞ് മടങ്ങുന്ന മലയാളികളെ ലക്ഷ്യമിട്ടാണ് ഈ വര്‍ദ്ധനവ്. 75000 മുതല്‍ 28000 രൂപ വരെയാണ് മറ്റു സ്വകാര്യ കമ്പനികളുടെ ടിക്കറ്റ് ചാര്‍ജ്ജിലെ വര്‍ദ്ധന. സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലും ഇത്തരത്തില്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
കേന്ദ്ര വ്യോമയാന മന്ത്രാലയം ഒരു മലയാളി ഭരിയ്ക്കുമ്പോഴാണ് ഈ പകല്‍ക്കൊള്ള അരങ്ങേറുന്നതെന്നും ട്രാവല്‍ ഏജന്റുമാര്‍ ചൂണ്ടിക്കാട്ടുന്നു. നാട്ടിലെത്തി ഓണമാഘോഷിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന പ്രവാസികളുടെ വികാരമാണ് എയര്‍ലൈന്‍ കമ്പനികള്‍ ചൂഷണം ചെയ്യുന്നത്. ഓണക്കാലത്ത് കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തി തിരക്കും യാത്രാക്കൂലിയും കുറയ്ക്കാന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഇടപെടണമെന്നും ട്രാവല്‍ ഏജന്റുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications