'കാന്‍സര്‍ കറിപൗഡര്‍', വീട്ടമ്മമാര്‍ ആശങ്കയില്‍

ഈസ്റ്റേണ്‍ കറിപൗഡറിന്റെ നെല്ലിയാംപേട്ടിലുള്ള ഫാക്ടറി റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥര്‍ 1200കിലോയോളം കറിപൗഡര്‍ നശിപ്പിച്ചിരുന്നു. കയറ്റുമതിക്കായി തയ്യാറാക്കിയ ഈസ്റ്റേണ്‍ മുളകുപൊടിയില്‍ സുഡാന്‍4 എന്ന മാരകവിഷം കൂടിയ അളവില്‍ കണ്ടെത്തിയതാണ് റെയ്ഡിനു കാരണം. സ്‌പൈസസ് ബോര്‍ഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഫാക്ടറി വളപ്പില്‍ തന്നെയാണ് ഇതെല്ലാം കുഴിച്ചുമൂടിയത്. ഇത്തരത്തിലുള്ള ദൃശ്യങ്ങളും വാര്‍ത്തകളും വിവിധ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെയാണ് പ്രചരിക്കുന്നത്.
നവംബര്‍ ഒമ്പതിലെ റെയ്ഡിനെ തുടര്‍ന്ന് സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് നല്‍കിയപ്പോള്‍ ഒരു കിലോഗ്രാം മുളക് പൊടിയില്‍ 14 മൈക്രോഗ്രാമോളം സുഡാന്‍4 കണ്ടെത്തിയിരുന്നു. എണ്ണയ്ക്കും പെട്രോളിനും മെഴുകിനും ഷൂവിനും ഫ്‌ളോര്‍ പോളിഷിങ് എന്നിവയുടെ നിര്‍മാണത്തിനും ഈ രാസവസ്തു ഉപയോഗിക്കാറുണ്ട്. കാന്‍സറിനു കാരണമാവുന്ന സുഡാന്‍ ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കരുതെന്ന് പല രാജ്യങ്ങളും കര്‍ശന നിയമം തന്നെ നിലവിലുണ്ട്.
ഈസ്റ്റേണ്‍ കമ്പനിയില്‍ നിന്നും വന്‍തോതില്‍ പരസ്യം ലഭിക്കുന്നതിനാല്‍ കേരളത്തിലെ ഒട്ടുമിക്ക പത്രങ്ങളും ചാനലുകളും ഈ വാര്‍ത്ത പൂഴ്ത്തിയതായി ആരോപണമുണ്ട്. അതേ സമയം ഇത്തരത്തില്‍ ഒരു റെയ്ഡും കമ്പനിയില്‍ നടന്നിട്ടില്ലെന്നും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.


Click it and Unblock the Notifications