ദുബയ് ബസ് സ്‌റ്റോപ്പുകള്‍ക്ക് ഇനി വൈഫൈ സൗകര്യവും

ലോകത്തിലെ ആദ്യത്തെ വൈഫൈ സൗകര്യം ഉള്ള ബസ് സ്‌റ്റോപ്പുകള്‍ എന്ന വിശേഷണം ആണ് പുതുതായി ദുബയ് ബസ്സ്റ്റോപ്പുകള്‍ക്ക് ചാര്‍ത്തിക്കിട്ടിയിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ പുതുതായി തുടങ്ങാന്‍ പോകുന്ന 400 എയര്‍കണ്ടീഷന്‍ ചെയ്ത ബസ് സ്‌റ്റോപ്പുകളിലായിരിക്കുംവൈഫൈ സംവിധാനം ലഭ്യമാവുക. ഏറ്റവും മികച്ച രീതിയില്‍ ഈ പദ്ധതി നടപ്പിലാക്കാനും ജനങ്ങള്‍ക്ക് ലഭ്യമാക്കാനും ഉള്ളപ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ് അധികര്‍ ഇപ്പോള്‍.
ദുബയ് റോഡ്‌സ് ഏന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) ആണ് ഈ നൂതന പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. യാത്രക്കായിസര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കുന്നവര്‍ക്ക് മാത്രം ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കികൊടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
എന്നാല്‍ ഇതെങ്ങനെ നടപ്പിലാക്കും എന്നതാണ് ഇപ്പോള്‍ പഠനവിധേയമായിരിക്കുന്ന വസ്തുത. ഇന്റര്‍നെറ്റ് സൗകര്യംഉപയോഗപ്പെടുത്താന്‍ വേണ്ടി മാത്രം ബസ് സ്റ്റോപ്പുകളില്‍ എത്തുന്നവര്‍ക്ക് എങ്ങനെ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതില്‍ നിന്നും തടയാനാവും എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം.












Click it and Unblock the Notifications