Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗം; ഇന്ത്യക്കാരന് വധശിക്ഷ

Rape
അബുദാബി: ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ഇന്ത്യക്കാരനെ വധശിക്ഷയ്ക്ക് വിധിച്ചു. അബുദാബി ക്രിമിനല്‍ കോടതിയാണ് പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചത്. സ്‌കൂളിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ പ്രതി 2013 ഏപ്രില്‍ 14 നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ബലാത്സംഗം, ലൈംഗിക പീഡനം, വധഭീഷണി എന്നീ കുറ്റങ്ങളാണ് പ്രതിയ്‌ക്കെതിരെ ചുമത്തിയിരിയ്ക്കുന്നത്. പെണ്‍കുട്ടി പഠിയ്ക്കുന്ന സ്വകാര്യ സ്‌കൂളിനെയും കോടതി കുറ്റപ്പെടുത്തി. 56 വയസ്സുകാരനാണ് പ്രതി. പെണ്‍കുട്ടികളുടെ സുരക്ഷിതത്ത്വത്തില്‍ സ്കൂള്‍ വന്‍ വീഴ്ചയാണ് വരുത്തിയിരിയ്ക്കുന്നതെന്ന് കോടതി ആരോപിച്ചു.

ഏപ്രില്‍ 14 നാണ് സംഭവം നടക്കുന്നത്. ഓഫീസ് മുറിയിലേക്ക് ചില പേപ്പറുകള്‍ നല്‍കാന്‍ പോയശേഷം മടങ്ങി വരികയായിരുന്ന പെണ്‍കുട്ടിയെ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയെ അടുക്കളയിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയാണ് ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സംഭവം അറിഞ്ഞതോടെ പൊലീസിനെ അറിയിച്ചു.

സംഭവത്തെത്തുടര്‍ന്ന് കടുത്ത മാനസിക വിഷമതകളാണ് പെണ്‍കുട്ടിയും കുടുംബവും നേരിട്ടതെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പരാതി വ്യാജമാണെന്നും ബലാത്സംഗം നടന്ന ഉച്ച സമയത്ത് സ്‌കൂളിന്റെ അടുക്കളയില്‍ ആളുകള്‍ ഉണ്ടാകുമെന്നും ഇത്തരത്തില്‍ ഒന്നും നടന്നിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. 14 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്ക് പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കാനാണ് ഭരണകൂടത്തിന്‍റെ തീരുമാനം. സംഭവത്തില്‍ നഷ്ടപരിഹാരമായ വന്‍തുക തന്നെ പെണ്‍കുട്ടിയുവടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+