അവിഹിത സന്തതിയുടെ മരണം യുവതിയ്ക്ക് തടവ്
ദുബായ്: അവിഹിത ബന്ധത്തില്‍ പിറന്ന പെണ്‍കുഞ്ഞിന്റെ ശവം മറവ് ചെയ്തതിന് ഫിലീപ്പീന്‍ യുവതിയ്ക്ക് ഒരു വര്‍ഷം തടവ്. തടവിന് ശേഷം യുവതിയെ നാടുകടത്തും. കേസിന്റെ വിചാരണയ്ക്ക് കോടതിയില്‍ എത്താതിരുന്നതിന് യുവതിയ്ക്ക് രണ്ട് വര്‍ഷത്തെ തടവ് കോടതി മുന്‍പേ വിധിച്ചിരുന്നു.ക്ളീനിംഗ് ജോലിക്കാരിയാണ് യുവതി.

അവിഹിത ബന്ധത്തില്‍ ഉണ്ടായ കുഞ്ഞിനെ മാസം തികയുന്നതിന് മുന്‍പാണ് സ്ത്രീ പ്രസവിച്ചത്. അതിനാല്‍ തന്നെ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ കുഞ്ഞിന് ഉണ്ടായിരുന്നു.അവിഹിത സന്തതി ആയതിനാല്‍ സ്ത്രീ ആശുപത്രിയില്‍ ചികിത്സ തേടിയില്ല. ജനിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ കുട്ടി മരിച്ചു. ജനുവരി ഒന്നിനാണ് 30 കാരിയായ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്.
എന്നാല്‍ പൂര്‍ണ വളര്‍ച്ചയെത്താത്ത പെണ്‍കുഞ്ഞിന് ശ്വസിയ്ക്കാന്‍ കഴിയുമായിരുന്നില്ല. മൂക്കിലൂടെ രക്തസ്രാവമുണ്ടായി കുഞ്ഞ് മരിച്ചു. ഇതേത്തുടര്‍ന്നാണ് യുവതിയും കാമുകനും ചേര്‍ന്ന് ഷൂ വാങ്ങിയ പെട്ടിയ്ക്കുള്ളിലാക്കി കുഞ്ഞിന്റെ മൃതദേഹം ജുമരിയ ബീച്ചില്‍ മറവ് ചെയ്തതു. അധികൃതരുടെ അനുവാദമില്ലാതെ ഇത്തരത്തില്‍ ശവം മറവ് ചെയ്യന്നത് നിയമലംഘനമാണ്.
എന്നാല്‍ കടല്‍ത്തിരയടിച്ച് മണല്‍ മാറിയതോടെ കുഞ്ഞിന്റെ മൃതദേഹം കണ്ട് കിട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പ്രസവ ചികിത്സകള്‍ക്കായി ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയും ചെയ്തു. മറവ് ചെയ്യുന്നതിന് പത്ത് മണിയ്ക്കൂര്‍ മുന്‍പ് കുട്ടി മരിച്ചതായി യുവതി പറഞ്ഞു. പൂര്‍ണവളര്‍ച്ച എത്താത്തത് കൊണ്ടാണ് കുഞ്ഞ് മരിച്ചതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications