യുഎഇയില്‍ നിന്നൊരു കാരുണ്യം; പെണ്‍കുട്ടികളുടെ മാംഗല്യ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന് ഒരു പ്രവാസി
ദുബായ്: യു എ ഇയിലെ ഒരു ഇന്ത്യന്‍ വ്യവസായി കഴിഞ്ഞ 15 വര്‍ഷമായി നാട്ടിലേക്ക് മടങ്ങുന്ന ദരിദ്രരും അനാഥരുമായ സ്ത്രീകളുടെ വിവാഹങ്ങള്‍ സ്പോണ്‍സര്‍ ചെയ്തതിന് തന്റെ സമൂഹത്തില്‍ നിന്ന് വളരെയധികം പ്രശംസ നേടിയെ ഒരു വ്യക്തിയുണ്ട് പ്രവാസി സമൂഹത്തില്‍. ദുബായ് ആസ്ഥാനമായുള്ള ടെല്‍കോണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കബീര്‍ ആണ് ആ നല്ല മനുഷ്യന്‍. കേരളത്തില്‍ നിന്നുള്ള 60 ലധികം യുവതികളുടെ വിവാഹത്തിനാണ് ഇദ്ദേഹം സൗകര്യമൊരുക്കിയിട്ടുള്ളത്.

ഈ വിവാഹങ്ങളില്‍ പത്തെണ്ണവും തന്റെ മൂത്ത മകന്റെ വിവാഹ വേദിയില്‍ വച്ച് തന്നെയാണ് നടത്തിയത്. 2018ല്‍ ആയിരുന്നു ഈ വിവാഹങ്ങള്‍ നടന്നത്. കഴിഞ്ഞ മാസം രണ്ടാമത്തെ മകന്‍ വിവാഹിതനായപ്പോള്‍, 10 വിവാഹങ്ങള്‍ കൂടി നടത്തുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു. ഒരു രാജ്യത്തിന്റെ സമൂഹത്തിനും സമ്പദ്വ്യവസ്ഥയ്ക്കും തിരികെ നല്‍കുമ്പോള്‍ മാത്രമേ ഒരു കമ്പനി യഥാര്‍ത്ഥത്തില്‍ വിജയിക്കുകയുള്ളൂവെന്ന് 55 കാരനായ കബീര്‍ ടെല്‍ക്കോണ്‍ വിശ്വസിക്കുന്നു.

വിവാഹം എന്നത് ചെലവേറിയ കാര്യമാണെന്ന് അദ്ദേഹം പറയുന്നു. പണമില്ലാത്തതിനാല്‍ പെണ്‍മക്കളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ പാടുപെടുന്ന നിരവധി കുടുംബങ്ങളുണ്ട്. അതിനാല്‍ പെണ്‍കുട്ടികള്‍ക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം ഉറപ്പാക്കാന്‍ അവര്‍ക്ക് ഒരു കൈ സഹായം നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചെന്ന് കബീര്‍ പറഞ്ഞു. അനാഥരുടെ വിവാഹങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നു. തൃശൂര്‍ ജില്ലക്കാരനാണെങ്കിലും, പാലക്കാട് ജില്ലയിലെ പെണ്‍കുട്ടികള്‍ക്കായി അല്‍ അമീന്‍ അനാഥാലയത്തില്‍ വളരുന്ന പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതായി കബീര്‍ പറഞ്ഞു.

ഏകദേശം 15 വര്‍ഷം മുമ്പ് സ്ഥാപിതമായ അനാഥാലയത്തിന് ഞങ്ങള്‍ എല്ലാ പിന്തുണയും നല്‍കുന്നു. ഒരു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ സമയമാകുമ്പോള്‍, അനാഥാലയം ഞങ്ങളെ അറിയിക്കും. വര്‍ഷങ്ങളായി, യുവതികളുടെ വിവാഹങ്ങള്‍ ബാച്ചുകളായി സ്‌പോണ്‍സര്‍ ചെയ്തതായി അദ്ദേഹം പറഞ്ഞു. 2017ലാണ് താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ കൂട്ടവിവാഹം നടത്താന്‍ കബീര്‍ തീരുമാനിച്ചത്.

ഇതിന് ജാതിയുടെയും മതത്തിന്റെയും തടസ്സമില്ല. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുള്ള അര്‍ഹരായ കുടുംബങ്ങളില്‍ നിന്നുള്ള അഭ്യര്‍ത്ഥന ഞങ്ങള്‍ സ്വീകരിക്കുന്നു. വരന്റെയും വധുവിന്റെയും മതാചാരപ്രകാരമാണ് എല്ലാ വിവാഹങ്ങളും നടക്കുന്നത്. അര്‍ഹരായ കുടുംബങ്ങളെ തിരഞ്ഞെടുക്കുന്നതിന് സമുദായാംഗങ്ങളും മതപണ്ഡിതരും ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിയെ സമീപിക്കും. അതിന് ശേഷമാണ് വിവാഹകാര്യങ്ങള്‍ തീരുമാനിക്കുന്നത്. ചിലപ്പോള്‍ സമുദായ നേതാക്കളും ശുപാര്‍ശകളുമായി വരാറുണ്ട്. ഞങ്ങള്‍ ശരിക്കും അര്‍ഹരായ കുടുംബങ്ങളെ തിരഞ്ഞെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യമായി 13 വിവാഹങ്ങളാണ് ഒരേ വേദിയില്‍ നടന്നത്. ഒരു വര്‍ഷത്തിന് ശേഷം, കബീറിന്റെ മൂത്ത മകന്‍ സഹലിന്റെ വിവാഹത്തിന് സമയമായി. എന്റെ മകന്റെ വിവാഹത്തോടൊപ്പം 10 വിവാഹങ്ങളും ഞാന്‍ ഒരേ വേദിയില്‍ നടത്തി. അതിലും ഞങ്ങള്‍ക്ക് വ്യത്യസ്ത മതങ്ങളില്‍ നിന്നുള്ള വധൂവരന്മാരുണ്ടായിരുന്നെന്നും കബീര്‍ വ്യക്തമാക്കി. ഈ വര്‍ഷം ജൂലൈയില്‍ രണ്ടാമത്തെ മകന്‍ ഷെബിന്‍ വിവാഹിതനായി, കബീര്‍ 10 വിവാഹങ്ങള്‍ കൂടി നടത്തുമെന്ന് പ്രതിജ്ഞയെടുത്തെന്ന് അദ്ദേഹം പറഞ്ഞു.

ആ സമയത്ത് എനിക്ക് കൂടുതല്‍ അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കാന്‍ സാധിച്ചില്ല. ഞങ്ങള്‍ അര്‍ഹരായ ആളുകളെ തിരയുന്നു, എത്രയും വേഗം സമൂഹ വിവാഹങ്ങള്‍ നടത്തുമെന്ന് കബീര്‍ പറഞ്ഞു. വിവാഹത്തിനുള്ള വേദിയും ഭക്ഷണവും ഞങ്ങള്‍ ഏര്‍പ്പാടാക്കുകയും വധുവിനും വരനും വിവാഹ വസ്ത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്നു.
അമൃത എന്തൊരു ക്യൂട്ടാണിത്; പൊളിച്ച ലുക്ക്, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications