അബ്‌ദുൾ റഹീമിന്റെ മോചനത്തിന് ഇനിയും കാത്തിരിക്കണം; കേസ് പരിഗണിക്കുന്നത് മാറ്റി കോടതി, ഇത് ഏഴാം തവണ
റിയാദ്: സൗദി ജയിലിൽ കഴിയുന്ന മലയാളി അബ്‌ദുൾ റഹീമിന്റെ മോചനത്തിന് ഇനിയും കാത്തിരിക്കണം. റഹീമിന്റെ മോചനം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് റിയാദ് ക്രിമിനൽ കോടതി വീണ്ടും മാറ്റിയതോടെയാണ് ഇന്ന് വിധിയുണ്ടാവുമെന്ന പ്രതീക്ഷ പൊലിഞ്ഞത്. സാങ്കേതിക ബുദ്ധിമുട്ടുകൾ മൂലമാണ് കേസ് മാറ്റിയതെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം.
കേസ് പരിഗണിക്കുന്നത് വീണ്ടും നീട്ടിയെന്നാണ് റിയാദ് റഹീം നിയമ സഹായ സമിതിക്ക് അനൗദ്യോഗിക വിവരം ലഭിച്ചത്. ഇത് ഏഴാം തവണയാണ് അബ്‌ദുൾ റഹീമിന്റെ കേസ് ക്രിമിനൽ കോടതി മാറ്റിവയ്ക്കുന്നത്. കഴിഞ്ഞ കുറച്ചധികം മാസങ്ങളായി റഹീമിന്റെ മോചനം കാത്തിരിക്കുകയാണ് ബന്ധുക്കളും സൃഹുത്തുക്കളും.

കേസ് മാറ്റിയെന്ന വിവരം ബന്ധുക്കളെയും അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 8 മണിയോടെ കേസ് കോടതി പരിഗണിച്ചെങ്കിലും പിന്നീട് മറ്റൊരു ദിവസത്തിലേക്ക് മാറ്റുകയായിരുന്നു എന്നാണ് വിവരം. പുതിയ തീയതി കോടതി അറിയിക്കും. ജനുവരി 15ന് സമാനമായി കേസ് പരിഗണിച്ചിരുന്നെങ്കിലും കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റിവയ്ക്കുകയായിരുന്നു.
34 കോടിയിലധികം രൂപ ദയാധനം നൽകിയതിനെ തുടർന്ന് അബ്‌ദുൾ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയെങ്കിലും പബ്ലിക് റൈറ്റ്സ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാക്കാത്ത സാഹചര്യത്തിലാണ് മോചന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആറ് തവണയും ഇത് തന്നെയാണ് ഹർജി മാറ്റാൻ കാരണമായത്.
കഴിഞ്ഞ 18 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുകയാണ് കോഴിക്കോട് ഫറോക്ക് സ്വദേശി അബ്‌ദുൾ. നിലവിൽ റിയാദ് അൽ ഖർജ് റോഡിലെ അൽ ഇസ്‌കാൻ ജയിലിലാണ് അബ്‌ദുൾ റഹീമിനെ പാർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്‌ച ജയിലിലെത്തി അബ്‌ദുൾ റഹീമിന്റെ മാതാവ് ഫാത്തിമ അദ്ദേഹത്തെ നേരിട്ട് കണ്ടിരുന്നു.
നേരത്തെ ബോബി ചെമ്മണ്ണൂർ ഉൾപ്പെടെ ഇടപെട്ടാണ് അബ്‌ദുൾ റഹീമിന്റെ മോചനത്തിന് ആവശ്യമായ വൻ തുക സമാഹരിച്ചത്. തന്റെ 26ആം വയസിൽ 2006-ലാണ് ഹൗസ് ഡ്രൈവർ വിസയിൽ അബ്‌ദുൾ റിയാദിൽ എത്തിയത്. ഇവിടെ സ്പോൺസറുടെ കഴുത്തിന് താഴെ ചലന ശേഷി ഇല്ലാത്ത മകനെ പരിചരിക്കലായിരുന്നു റഹീമിന്റെ പ്രധാന ജോലി.
ഷോപ്പിംഗിനായി പുറത്തു പോകുമ്പോൾ ട്രാഫിക് സിഗ്നൽ ഒഴിവാക്കാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ച അബ്‌ദുൾ റഹീമിന്റെ കൈ അബദ്ധത്തിൽ കുട്ടിയുടെ കഴുത്തിൽ തട്ടുകയും ഇത് മരണത്തിന് ഇടയാക്കുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് റഹീം കൊലക്കുറ്റത്തിന് ജയിലിൽ ആയത്.
പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് റഹീമിന്റെ കഥ പുറംലോകം അറിയുന്നതും സഹായഹസ്‌തവുമായി രംഗത്ത് വന്നതും. ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിലാണ് ഫണ്ട് പിരിവ് നടന്നത്. പിന്നീട് ഈ തുക ബന്ധപ്പെട്ടവർക്ക് കൈമാറുകയും ചെയ്‌തിരുന്നു. റിയാദിലെ റഹീം നിയമസഹായ സമിതിയാണ് നിലവിൽ ഇവിടുത്തെ കാര്യങ്ങൾ നോക്കുന്നത്. അധികം വൈകാതെ തന്നെ അബ്‌ദുൾ റഹീമിന്റെ മോചനം സാധ്യമാകും എന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും സുഹൃത്തുക്കളും.
-
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
ഡോളര്‍ വിട്ട് എല്ലാവരും പൊന്നിലേക്ക്, ദുബായിലും സ്വര്‍ണവില മുകളിലേക്ക് തന്നെ..! -
ഗള്‍ഫ് പ്രവാസികള്‍ ശരിക്കും പെട്ടു; വിമാനങ്ങളുടെ റദ്ദാക്കല്‍ തിരിച്ചടി, പുതിയ തീരുമാനം ടിക്കറ്റ് താഴ്ത്തുമോ? -
ലുലുവിൽ 'ബയ് 100 ഗെറ്റ് 50' ഓഫർ, സർപ്രൈസ് വിഷുക്കൈനീട്ടം സ്വന്തമാക്കാൻ മണി ചലഞ്ചും, വിഷു തകർക്കാം! -
സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി താളംതെറ്റി; ക്രൂഡ് ഓയില്‍ വില കുതിച്ചു, പെട്രോള്‍ വില കൂടിയേക്കും -
ദുബായ് സ്വർണം ആഗോള ട്രെൻഡ് മറികടന്നു; ഇന്നത്തെ നിരക്കിൽ ഇടിവ്, 24 കാരറ്റിന് 4 ദിർഹം കുറഞ്ഞു, വില? -
51 ദിവസങ്ങള്‍ കൂടി... അത് കഴിഞ്ഞാല്‍ ദുബായ് ചുട്ടുപൊള്ളും! ശരിക്കുള്ള ചൂട് വരാന്‍ പോകുന്നേ ഉള്ളൂ -
നിങ്ങളുടെ ഫോണിൽ ഈ ആപ്പ് ഉണ്ടോ? ബാങ്ക് അക്കൗണ്ട് കാലിയാകും; മുന്നറിയിപ്പ് അവഗണിക്കരുത് -
ദുബായ് ഗ്ലോബൽ വില്ലേജ് എപ്പോൾ തുറക്കും? അധികൃതരുടെ മറുപടി ഇതാണ് -
യുഎഇ 20 ബില്യണ്‍ ദിര്‍ഹം വച്ചു; ബഹ്റൈന്‍ 2 ബില്യണ്‍ ദിനാറും, ഡോളര്‍ ഔട്ട്, എന്താണ് കറന്‍സി സ്വാപ് -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ?












Click it and Unblock the Notifications