അബുദാബിയില്‍ 36 ലക്ഷം നിരോധിത ഉത്തേജക ഗുളികകള്‍ പിടികൂടി
അബുദാബിയില്‍ 36 ലക്ഷം നിരോധിത ഉത്തേജക ഗുളികകള്‍ പിടികൂടി
അബുദാബി: രണ്ട് സംഭവങ്ങളിലായി അബുദാബിപോലിസ് നിരോധിത ഉത്തേജക മരുന്നിന്റെ വന്‍ ശേഖരം കണ്ടെത്തി. സംഭവത്തില്‍ അറബ് വംശജരായ മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകളിലാണ് നിരോധിത ഗുളികകളുടെ വന്‍ ശേഖരം കണ്ടെത്തിയത്. രണ്ട് സ്ഥലങ്ങളില്‍ നിന്നായി 36 ലക്ഷത്തിലേറെ ഗുളികകളാണ് പോലിസ് പിടിച്ചെടുത്തത്. മയക്കുമരുന്നായി ഉപയോഗിക്കുന്ന നിരോധിത ഉത്തേജക ഗുളികയായ കാപ്റ്റഗോണാണ് പിടികൂടിയതെന്ന് അബുദാബിപോലിസിലെ ഡ്രഗ് കണ്ട്രോള് വിഭാഗം ഡയരക്ടര്‍ കേണല്‍ താഹിര്‍ ഗരീബ് അല്‍ ദഹേരി പറഞ്ഞു.
ഒന്നാമത്തെ വേട്ടയില്‍ ധാന്യപ്പുരയിലെ ലോഹനിര്‍മിത സ്റ്റോറേജ് ടാങ്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകള്‍ കണ്ടെത്തിയത്. നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥരുടെ ശ്രദ്ധ തെറ്റിക്കുന്നതിനു വേണ്ടിയായിരുന്നു ധാന്യപ്പുരയില്‍ ഇവ സൂക്ഷിച്ചതെന്ന് പോലിസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി.

മറ്റൊരു സഭവത്തില്‍ അബുദാബിയിലേക്ക് കടത്തിക്കൊണ്ടുവരികയായിരുന്ന നിരോധിത ഗുളികകളാണ് പോലിസ് പിടികൂടിയതെന്ന് അബുദാബി പോലിസ് ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മക്തൂം അലി അല്‍ ശരീഫി അറിയിച്ചു. ഇവിടെ നിന്ന് രണ്ട് അറബ് വംശജരെയും പോലിസ് അറസ്റ്റ് ചെയ്തു. ആറ് ലക്ഷത്തിലേറെ ഗുളികകളാണ് ഇവര്‍ അബുദാബിയിലേക്ക് കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചതെന്ന് പോലിസ് പറഞ്ഞു.
പാലസ്തീന് അനുരഞ്ജനം: ഇസ്രായേലിനെതിരായ ആക്രമണം ഹമാസ് നിര്‍ത്തിയതായി റിപ്പോര്‍ട്ട്
പോലിസ് ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന ജാഗ്രത പ്രശംസനീയമാണെന്നും നിയമവിരുദ്ധ പ്രവര്ത്തനങ്ങളിലേര്പ്പെടുന്നവര്ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലിസ് മേധാവി അറിയിച്ചു. യുവാക്കള്‍ ഇത്തരം അപകടമായ ഗുളികകള്‍ ഉപയോഗിക്കരുതെന്ന് പോലിസ് പറഞ്ഞു. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ പോലും ദോഷകരമായി ബാധിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടന തന്നെ നിരോധിച്ച മരുന്നാണിത്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അത് പെട്ടെന്നു തന്നെ പോലിസിന് കൈമാറാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവരമറിയിക്കാന്‍ 8002626 എന്ന നമ്പറില്‍ വിളിക്കുകയോ 2828ലേക്ക് മെസേജ് അയക്കുകയോ ചെയ്യണം.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications