Get Updates
Get notified of breaking news, exclusive insights, and must-see stories!

രാവിലെ തീരുമാനിച്ചാൽ ടിക്കറ്റെടുത്ത് യുഎഇയിലേക്ക് കയറിപ്പോരാം, ഗോൾഡൻ വിസ കിട്ടിയ സന്തോഷം പങ്കുവച്ച് ടൊവിനോ

ദുബായ്: ദിവസങ്ങള്‍ക്ക് മുമ്പാണ് മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി അദരിച്ചത്. മലയാള സിനിമയില്‍ ആദ്യമായി ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇവര്‍ രണ്ട് പേര്‍ക്കുമായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇരുവരും ദുബായില്‍ എത്തി വിസ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒപ്പം താരങ്ങള്‍ പങ്കെടുത്ത വിവിധ പരിപാടികളുടെ വാര്‍ത്തകളും പുറത്തുവന്നിരുന്നു.

പുതുപുത്തന്‍ മേക്കോവറില്‍ അനുപമ പരമേശ്വരന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

1

എന്നാല്‍ ഇപ്പോഴിതാ സൂപ്പര്‍ താരങ്ങള്‍ക്ക് പിന്നാലെ മലയാളത്തിന്റെ യുവ താരനിരയിലെ ഒരാളായ ടൊവിനോ തോമസിനും ഇപ്പോള്‍ യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി അദരിച്ചിരിക്കുകയാണ്. ഇന്ന് യുഎഇയില്‍ എത്തിയ താരം ഉച്ചയ്ക്ക് ശേഷമാണ് വിസ സ്വീകരിച്ചത്. വിസ സ്വീകരിക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

2

വിവിധ മേഖലകളില്‍ കഴിവ് തെളിയച്ചവര്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ അനുവദിക്കുക. പത്ത് വര്‍ഷം കാലാവധിയുള്ള വിസയില്‍ എപ്പോള്‍ വേണമെങ്കിലും യുഎഇയിലേക്ക് വരികയും പോവുകയും ചെയ്യാം. ഇപ്പോഴിതാ ഗോള്‍ഡന്‍ വിസ ലഭിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ടൊവിനോ തോമസ്.

3

ഒരുപാട് സന്തോഷമുണ്ടെന്ന് ടൊവിനോ പറഞ്ഞു. ഒരുപാട് നാളായി യുഎഇയിലേക്ക് വരികയും പോവുകയും ചെയ്യുന്ന ഒരാളാണ്. എപ്പോഴും വലിയ സ്വീകരണമാണ് ദുബായ് നല്‍കിയിട്ടുള്ളത്. കേരളത്തിന് പുറത്ത് എന്റെ ഏറ്റവും കൂടുതല്‍ സുഹൃത്തുക്കളുള്ളതും എന്റെ ഏറ്റവും കൂടുതല്‍ ബന്ധുക്കളുള്ളതും യുഎഇയിലാണ്. അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇങ്ങനെ ഒന്ന് കിട്ടുന്നത് അംഗീകാരമായി കാണുന്നെന്നും ടൊവിനോ പറഞ്ഞു.

4

മീഡിയോ വണ്‍ ചാനലിനോടായിരുന്നു ടൊവിനോയുടെ പ്രതികരണം. ഒരുപാട് സന്തോഷമുണ്ട്. രാവിലെ തീരുമാനിച്ചാല്‍ യുഎഇയിലോട്ട് ടിക്കറ്റെടുത്ത് കയറിപ്പോരാമെന്നും ടൊവിനോ ചിരിച്ച മുഖത്തോടെ പറഞ്ഞു. വിസയ്ക്ക് വേണ്ടി കാത്തിരിക്കേണ്ട, സിനിമകളുടെ പ്രമോഷന്‍ ആണെങ്കിലും സുഹൃത്തുക്കളുടെ അടുത്ത ബന്ധുക്കളുടെ അടുത്തോ വരണമെങ്കില്‍ ഒരുപാട് നാളത്തെ പ്ലാന്‍ ചെയ്യേണ്ടെന്ന് ടൊവിനോ പറഞ്ഞു.

5

എനിക്ക് ഇത് നല്‍കാനുള്ള അര്‍ഹതയുണ്ടെന്ന് കരുതി നല്‍കിയതില്‍ വളരെ സന്തോഷമുണ്ടെന്നും ടൊവിനോ വ്യക്തമാക്കി. ദുബായ് എന്ന് പറയുന്നത് ലോകത്തിന്റെ തന്നെ ഒരു ഹബ്ബാണ്. എല്ലായിടത്തുനിന്നും ആള്‍ക്കാര്‍ എത്തുന്ന സ്ഥലമാണ്. അതുകൊണ്ട് കൂടുതല്‍ ആള്‍ക്കാരെ കണക്റ്റഡായിട്ട് നിര്‍ത്താന്‍ ഇങ്ങനെ ഒരു കാര്യം ചെയ്യുമ്പോള്‍ മികച്ചതായിട്ടാണ് തോന്നുന്നതെന്ന് ടൊവിനോ പറയുന്നു.

6

കൊവിഡും സിനിമകള്‍ ഒടിടി റിലീസ് ചെയ്യുന്നത് സംബന്ധിച്ചും ടൊവിനോ പ്രതികരിച്ചു. കൊവിഡ് എപ്പോള്‍ തീരുമമെന്ന് നമുക്ക് പ്രതീക്ഷിച്ചിരിക്കാം, എന്റെ പ്രതീക്ഷ എത്രയും പെട്ടെന്ന് മാറുകയും സിനിമകള്‍ എല്ലാ തീയേറ്ററിലെത്തുമെന്നാണ്. ഇനിയുള്ള കാലത്ത് ഒരേ സമയം, ഒടിടിയിലും തീയേറ്ററിലും വരുന്ന കാലമുണ്ടാകുമെന്നും ടൊവിനോ പറയുന്നു.

7

പക്ഷേ, തീയേറ്ററില്‍ സിനിമ ചെയ്യാന്‍ പറ്റില്ലാത്ത ഒരു സാഹചര്യം ഉണ്ടെങ്കില്‍ മാത്രമേ ഒടിടിയില്‍ റിലീസ് ചെയ്യാന്‍ പാടുള്ളൂ എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ടൊവിനോ പറയുന്നു. തീയേറ്ററില്‍ സിനിമ കാണാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. സിനിമകള്‍ എല്ലാം നിര്‍മ്മിക്കുന്നത് തീയേറ്ററില്‍ പ്രൊജക്ട് ചെയ്യാനുള്ള ക്വാളിറ്റിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

8

വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ സാംസ്‌കാരിക വകുപ്പ് ഗോള്‍ഡന്‍ വിസ കലാകാരന്‍മാര്‍ക്ക് നല്‍കുന്നത്. ഇവരുടെ സാന്നിധ്യം യുഎഇക്ക് അനുകൂലമാക്കാനുള്ള പരിപാടികളും സംഘടിപ്പിക്കുമെന്നാണ് വിവരം. ഗോള്‍ഡന്‍ വിസ ആവശ്യമുള്ളവര്‍ ഓണ്‍ലൈനില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ യുഎഇ അനുവദിക്കുമെന്നാണ് സൂചന. നേരത്തെ സാനിയ മിര്‍സ, ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് വിസ അനുവദിച്ചിരുന്നു. പിന്നീടാണ് മോഹന്‍ലാലിനും മമ്മൂട്ടിക്കും നല്‍കിയത്.

Recommended Video

cmsvideo
    Actor Tovino Thomas recieved Golden Visa from UAE | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+