Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൊവിനോ തോമസ് യുഎഇയില്‍; മമ്മൂട്ടിയും മോഹന്‍ലാലും വന്ന വഴി... ഗോള്‍ഡന്‍ വിസ കൂടുതല്‍ താരങ്ങള്‍ക്ക്

ദുബായ്: അതിവേഗം മുന്‍നിര താരങ്ങള്‍ക്കൊപ്പമെത്തിയ യുവ നടനാണ് ടൊവിനോ തോമസ്. ഓരോ സിനിമകളിലും തന്റേതായ മുദ്ര പതിപ്പിക്കുന്ന നടന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. താരം ഇപ്പോള്‍ യുഎഇയിലാണ്. യുഎഇ ഭരണകൂടം നല്‍കുന്ന ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയതാണ് ടൊവിനോ തോമസ്.

Recommended Video

cmsvideo
    Actor Tovino Thomas recieved Golden Visa from UAE | Oneindia Malayalam

    മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മലയാളത്തിന്റെ അഭിമാന താരങ്ങള്‍ക്ക് ശേഷം സിനിമാ മേഖലയില്‍ നിന്ന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിക്കുന്ന മൂന്നാമത്തെ താരമാണ് ടൊവിനോ. ഇന്ന് അദ്ദേഹം ഈ ദീര്‍ഘകാല വിസ സ്വീകരിച്ചു. ഈ പ്രമുഖ താരങ്ങള്‍ക്ക് പുറമെ കരുനാഗപള്ളി സ്വദേശിയായ യുവ പ്രവാസി വ്യവസായിയും യുഎഇയുടെ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹനായി. വിശദാംശങ്ങള്‍ ഇങ്ങനെ....

    1

    മലയാള സിനിമാ താരങ്ങളില്‍ ആദ്യമായി യുഎഇയുടെയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചത് മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ്. ഇരുവരും കഴിഞ്ഞാഴ്ച യുഎഇയിലെത്തി വിസ നേരിട്ട് സ്വീകരിച്ചു. ഇരുവരും യുഎഇയിലേക്ക് പോയതും അവിടെ എത്തി പങ്കെടുത്ത വിവിധ പരിപാടികള്‍ സംബന്ധിച്ചുമുള്ള വാര്‍ത്തകളും വന്നിരുന്നു. ഒരു വിവാഹ ചടങ്ങില്‍ ഇരുവരും പങ്കെടുത്തതും വാര്‍ത്തയായി.

    2

    പ്രമുഖ പ്രവാസി വ്യവസായിയായ എംഎ യൂസഫലിയുടെ സഹോദരന്റെ മകന്റെ വിവാഹത്തിലും മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് പങ്കെടുത്തിരുന്നു. അതിന് ശേഷമാണ് ഇരുവരും നാട്ടിലേക്ക് തിരിച്ചത്. ഇപ്പോള്‍ ടൊവിനോ തോമസിനും ഗോള്‍ഡന്‍ വിസ അനുവദിച്ചിരിക്കുകയാണ് യുഎഇ ഭരണകൂടം. വിവിധ മേഖലകളില്‍ കഴിവ് തെളിയച്ചവര്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ അനുവദിക്കുക.

    3

    ഗോള്‍ഡന്‍ വിസ സ്വീകരിക്കാനാണ് ടൊവിനോ തോമസ് യുഎഇയിലെത്തിയത്. ഉച്ചയ്ക്ക് അദ്ദേഹം വിസ സ്വീകരിച്ചു. വിസ സ്വീകരിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ചു. കൂടുതല്‍ പേര്‍ക്ക് ഇന്ന് മുതല്‍ ഗോള്‍ഡന്‍ വിസ അനുവദിക്കുകയാണ് യുഎഇയ. പത്ത് വര്‍ഷം കാലാവധിയുള്ള വിസയാണിത്. ഏത് സമയവും യുഎഇയില്‍ വരാനും തിരിച്ചുപോകാനും ഈ വിസയുള്ളവര്‍ക്ക് സാധിക്കും.

    4

    വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ സാംസ്‌കാരിക വകുപ്പ് ഗോള്‍ഡന്‍ വിസ കലാകാരന്‍മാര്‍ക്ക് നല്‍കുന്നത്. ഇവരുടെ സാന്നിധ്യം യുഎഇക്ക് അനുകൂലമാക്കാനുള്ള പരിപാടികളും സംഘടിപ്പിക്കുമെന്നാണ് വിവരം. ഗോള്‍ഡന്‍ വിസ ആവശ്യമുള്ളവര്‍ ഓണ്‍ലൈനില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം.

    5

    കൂടുതല്‍ സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ യുഎഇ അനുവദിക്കുമെന്നാണ് വിവരം. നേരത്തെ സാനിയ മിര്‍സ, ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് വിസ അനുവദിച്ചിരുന്നു. പിന്നീടാണ് മോഹന്‍ലാലിനും മമ്മൂട്ടിക്കും നല്‍കിയത്. പാസ്‌പോര്‍ട്ട് കോപ്പി, എമിറേറ്റ്‌സ് ഐഡി, ഫോണ്‍ നമ്പര്‍, വിലാസം, ജോലി ചെയ്യുന്ന സ്ഥലം, പ്രവര്‍ത്തിക്കുന്ന മേഖല, സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഇ-മെയില്‍ വഴി സാംസ്‌കാരിക അതോറിറ്റിക്ക് അപേക്ഷകര്‍ കൈമാറണം.

    6

    കരുനാഗപള്ളി ഇടക്കുളങ്ങര സ്വദേശി നിജോ സോമന് കഴിഞ്ഞ ദിവസം ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ഇദ്ദേഹം യുഎഇയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ജോലി ചെയ്യുന്നു. ഗ്യാസ് സിലിണ്ടര്‍ വിതരണം, ഫിറ്റ്‌നസ് സ്ഥാപനങ്ങള്‍ എന്നീ മേഖലയിലാണ് നിജോയുടെ പ്രവര്‍ത്തനം. തന്റെ കഠിന പ്രയത്‌നം കൊണ്ട മാത്രമാണ് നിജോ ഈ നേട്ടം കൈവരിച്ചത്. ഇന്ന് മൂന്ന് കമ്പനികളുടെ മേധാവിയാണ് ഇദ്ദേഹം.

    ഈ ക്ലിക്ക് സ്‌പെഷ്യല്‍ എന്ന് കനിഹ; പൃഥ്വിരാജിനും ജയം രവിക്കുമൊപ്പം... ബ്രോ ഡാഡി പൊളിക്കുമെന്ന് പ്രേക്ഷകര്‍

    7

    മികച്ച ഗ്യാസ് സിലിണ്ടര്‍ വിതരണ കമ്പനിയാണ് നിജോ സോമന്റേത്. ഇതാണ് അദ്ദേഹത്തെ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹനാക്കിയത്. ദൈവത്തിന് നന്ദി എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. കമ്പനിയിലെ ജോലിക്കാര്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെയെല്ലാം പിന്തുണ കൊണ്ടാണ് നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചതെന്നും നിജോ സോമന്‍ പറഞ്ഞു. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമെത്തിയാണ് നിജോ ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+