സുപ്രധാന തീരുമാനവുമായി ബഹ്‌റൈന്‍; യുഎഇക്ക് പിന്നാലെ... പ്രമുഖരെ ആകര്‍ഷിക്കും
മനാമ: വിദേശികളെയും പ്രമുഖരെയും വ്യവസായികളെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ പദ്ധതികളാണ് യുഎഇ ഭരണകൂടം ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിലൊന്നായിരുന്നു ഗോള്‍ഡന്‍ വിസ. മലയാള സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള നിരവധി പേര്‍ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസയുണ്ട്. മറ്റു വിസകളില്‍ നിന്ന് വ്യത്യസ്തമായ ആനൂകൂല്യങ്ങള്‍ ഏറെയാണ് ഈ വിസയ്ക്ക്. എത്ര തവണ വേണമെങ്കിലും യാത്രകള്‍ അനുവദിക്കും.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആകര്‍ഷിക്കുകയും അവരുടെ നേട്ടം രാജ്യത്തിന് കൂടി ഗുണകരമാക്കുക എന്നതാണ് യുഎഇ ഗോള്‍ഡന്‍ വിസ കൊണ്ട് ഉദ്ദേശിച്ചത്. ഇപ്പോള്‍ സമാനമായ രീതിയില്‍ ബഹ്‌റൈനും ഗോള്‍ഡന്‍ വിസ ഇറക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

യുഎഇയുടെ അതേ ലക്ഷ്യത്തോടെയാണ് ബഹ്‌റൈനും ഗോള്‍ഡന്‍ വിസ ആരംഭിച്ചിരിക്കുന്നത്. സാമ്പത്തികമായി നേട്ടങ്ങള്‍ കൈവരിക്കുകയും ബഹ്‌റൈന്റെ ലക്ഷ്യമാണ്. കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ തുറന്നിടുകയാണ് ഈ ഗള്‍ഫ് രാജ്യം. ഗള്‍ഫ് മേഖലയില്‍ ശക്തിപ്പെടുന്ന സാമ്പത്തിക മല്‍സരങ്ങളുടെ ഭാഗമാകാനുള്ള ശ്രമത്തിലാണ് ബഹ്‌റൈന്‍.

ഗള്‍ഫ് മേഖലയില്‍ ഏറെ ആകര്‍ഷിക്കപ്പെടുന്ന രാജ്യമാണ് യുഎഇ. പ്രത്യേകിച്ചും ദുബായ്. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ എക്‌സ്‌പോ പോലുള്ള വന്‍ പരിപാടികള്‍ യുഎഇ ആസൂത്രണം ചെയ്യാറുണ്ട്. സമീപ കാലത്തായി വന്‍ വളര്‍ച്ച നേടാന്‍ ഖത്തറും ശ്രമിച്ചുവരികയാണ്. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം ഖത്തറിന്റെ സാമ്പത്തിക രംഗത്തിന് ഉണര്‍വേകുമെന്നാണ് കരുതുന്നത്.

യുഎഇയും ഖത്തറും വളര്‍ച്ചയുടെ വിവിധ പടവുകള്‍ കയറുമ്പോള്‍ സൗദി അറേബ്യ പരിഷ്‌കാരങ്ങളുടെ മാലപ്പടക്കത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തിടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും സന്ദര്‍ശിച്ച് കൂടുതല്‍ സഹകരണം തേടിയത് ഇതിന്റെ ഭാഗമായിട്ടാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഒമാനുമായി കൂടുതല്‍ സഹകരണം സാധ്യമാക്കി ചരക്ക് ഗതാഗതം എളുപ്പമാക്കുകയും സൗദിയുടെ ലക്ഷ്യമാണ്.

ഈ ഒരു പശ്ചാത്തലത്തിലാണ് ബഹ്‌റൈന്‍ സാധ്യമായ വഴികള്‍ ആരായുന്നത്. വിദേശികളെ ആകര്‍ഷിക്കണം, കൂടാതെ വിദേശ നിക്ഷേപവും. രാജ്യ പുരോഗതിക്ക് ഈ രണ്ട് വഴികളിലും വിജയം നേടാന്‍ സാധിച്ചാല്‍ മെച്ചപ്പെടാമെന്ന് ബഹ്‌റൈന്‍ ഭരണകൂടം കരുതുന്നു. തുടര്‍ന്നാണ് ഗോള്‍ഡന്‍ വിസ അനുവദിക്കാന്‍ തീരുമാനിച്ചത്. കഴിവുള്ളവരെ ആകര്‍ഷിക്കുകയാണ് പദ്ധതി.

ജോലി ആവശ്യര്‍ഥമെത്തുന്നവര്‍ക്കുള്ള വിസയും കുടുംബ വിസയും വിസിറ്റ് വിസയുമെല്ലാമാണ് സാധാരണ ഗള്‍ഫ് രാജ്യങ്ങള്‍ അനുവദിച്ചിരുന്നത്. സമീപകാലത്തായിട്ടാണ് എല്ലാവരും ഈ രീതിയില്‍ മാറ്റം വരുത്തിയത്. ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസമാണ് ഗോള്‍ഡന്‍ വിസ സംബന്ധിച്ച് പ്രഖ്യാപിച്ചത്. ബഹ്‌റൈനില്‍ ജോലി ചെയ്യാനും, എത്ര തവണ യാത്ര ചെയ്യാനും, അടുത്ത ബന്ധുക്കള്‍ക്ക് താമസ സൗകര്യത്തിനും ഗോള്‍ഡന്‍ വിസ സഹായകമാണ്.
ഗ്ലാമറായി മംമ്ത മോഹന്‍ദാസ്; ആരെയും ആകര്‍ഷിക്കും... പുതിയ ഫോട്ടോകള്‍ വൈറല്‍

അഞ്ച് വര്‍ഷം ബഹ്‌റൈനില്‍ താമസിച്ചവര്‍ക്കാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുക. ശരാശരി ഒരു മാസം 2000 ബഹ്‌റൈന്‍ ദിനാര്‍ ശമ്പളം വാങ്ങുന്നവരായിരിക്കണം. നിശ്ചിത മൂല്യമുള്ള സ്വത്ത് ബഹ്‌റൈനില്‍ സ്വന്തമായുണ്ടാകണം, ഉയര്‍ന്ന തുക പെന്‍ഷനായി വാങ്ങുന്നവര്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കും. ബഹ്‌റൈനിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ ഫണ്ടുകള്‍ ലഭിക്കാനുമാണ് ബഹ്‌റൈന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.

രാജ്യത്തേക്ക് കടക്കാനും പുറത്തുപോകാനും ഏത് സമയവും ഗോള്‍ഡന്‍ വിസക്കാര്‍ക്ക് ബഹ്‌റൈന്‍ ഭരണകൂടം അനുമതി നല്‍കും. വര്‍ഷത്തില്‍ 90 ദിവസം ബഹ്‌റൈനില്‍ ഇവര്‍ കഴിയേണ്ടത് നിര്‍ബന്ധമാണ്. കലാകാരന്‍മാര്‍ക്കും കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ അനുവദിക്കും. ഈ സാഹചര്യത്തില്‍ മലയാളികളായ സിനിമാ താരങ്ങളും മറ്റും ബഹ്‌റൈനിലേക്കും ആകര്‍ഷിക്കപ്പെടുമെന്ന് കരുതുന്നു.












Click it and Unblock the Notifications