Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികളെ ആശങ്കയിലാക്കി എയര്‍ ഇന്ത്യ ; കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കി

മസ്‍കത്ത്: ഒമാനിൽ നിന്ന് കേരളത്തിലേക്കുള്ള നിരവധി സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. കോഴിക്കോട്, കണ്ണൂർ, കൊച്ചി എന്നിവിടങ്ങിളിൽ നിന്നുമുള്ള സർവീസുകൾ ആണ് എയർ ഇന്ത്യ റദ്ദാക്കിയത്.

തിരുവനന്തപുരത്ത് നിന്ന് മസ്‍കത്തിലേക്കുള്ള ഒരു സർവീസിന്റെ സമയം മാറ്റി പുനഃക്രമീകരിച്ചുമുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങൾക്ക് പുറമെ മംഗലാപുരത്തു നിന്നുള്ള ഒരു സർവീസും കമ്പനി റദ്ദാക്കി. തിരുച്ചിറപ്പള്ളിയിൽ നിന്ന് മസ്‍കത്തിലേക്കുള്ള വിമാന സർവീസിന്റെ സമയം മാറ്റുകയും ചെയ്തു.

news

ചൊവ്വാഴ്ചകളിൽ തിരുവനന്തപുരത്തു നിന്ന് മസ്‍കത്തിലേക്ക് പുറപ്പെടുന്ന IX 0549 വിമാനം മൂന്ന് മണിക്കൂറും 15 മിനിറ്റും വൈകും. തിരിച്ച് മസ്‍കത്തിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള IX 0554 വിമാനവും സമാനമായ രീതിയിൽ മൂന്ന് മണിക്കൂറും 15 മിനിറ്റും വൈകും എന്നാണു അറിയിച്ചിരിക്കുന്നത്.

തിങ്കളാഴ്ചകളിൽ കോഴിക്കോട് നിന്ന് മസ്‍കത്തിലേക്ക് പുറപ്പെടുന്ന IX 339, തിരികെ അതേദിവസം തന്നെ മസ്‍കത്തിൽ നിന്ന് കോഴിക്കോടേക്ക് വരുന്ന IX 350 എന്നീ സർവീസുകൾ കമ്പനി റദ്ദാക്കിയത്.

ഇവിടെ എന്തും പെര്‍ഫെക്ടാ...മുല്ലപ്പൂ ചൂടി ദാവണയില്‍ ലക്ഷ്മി നക്ഷത്ര; സാരിയിലെക്കാള്‍ സുന്ദരി എന്ന് ആരാധകര്‍

ബുധനാഴ്ചകളിലും ഞായറാഴ്ചകളിലും കോഴിക്കോട് നിന്ന് മസ്‍കത്തിലേക്ക് പോകുന്ന IX 337, ഇതേ ദിവസങ്ങളിൽ മസ്‍കത്തിൽ നിന്ന് കോഴിക്കോടേക്ക് വരുന്ന IX 350 എന്നീ സർവീസുകളും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു.

അഴകും ആരോ​ഗ്യവും തിളക്കവുമുള്ള മുടി വേണോ... രാത്രി നേരങ്ങളില്‍ ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ

വ്യാഴാഴ്ചകളിൽ മസ്‍കത്തിൽ നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന IX 712, തിരിച്ച് വെള്ളിയാഴ്ചകളിൽ കണ്ണൂരിൽ നിന്ന് മസ്‍കത്തിലേക്ക് പോകുന്ന IX 711 എന്നിവയും റദ്ദാക്കി.

വ്യാഴാഴ്ചകളിലും തിങ്കളാഴ്ചകളിലും കൊച്ചിയിൽ നിന്ന് മസ്‍കത്തിലേക്കുള്ള IX 443, അതേ ദിവസങ്ങളിൽ തന്നെ തിരികെ സർവീസ് നടത്തുന്ന IX 442 എന്നിവയും റദ്ദാക്കിയിട്ടുണ്ട്. പുതിയ അറിയിപ്പ് പ്രാബല്യത്തിലുണ്ടാകുന്ന തീയ്യതികൾ ഉൾപ്പെടെ എയർ ഇന്ത്യ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+