കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇക്കയുടെ' സൈബർ സൈന്യം സൂക്ഷിച്ചോ... പാർവ്വതിക്ക് പിന്തുണയുമായി വന്നിരിക്കുന്നത് മന്ത്രി, കുടുങ്ങും?

Google Oneindia Malayalam News

Recommended Video

cmsvideo
പാർവതിയെ പിന്തുണച്ച് മന്ത്രി, മന്ത്രിക്കും പൊങ്കാല | Oneindia Malayalam

തിരുവനന്തപുരം: നടി പാർവ്വതി നേരിടുന്ന സൈബർ ആക്രമണത്തിൽ നടിക്ക് പിന്തുണയുമായി ധനകാര്യമന്ത്രി തോമസ് ഐസക്ക്. മമ്മൂട്ടിയുടെ കസബ സിനിമയ്ക്കെതിരെ വിമർശനം നടത്തിയതിന്റെ പേരിലായിരുന്നു മമ്മൂട്ടി ആരാധകർ പാർവ്വതിക്കെതിരെ തിരിഞ്ഞത്. സിനിമയിലെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്കെതിരെയായിരുന്നു പാർവ്വതിയുടെ വിമർശനം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടിക്ക് പിന്തുണയുമായി മന്ത്രി എത്തിയത്.

ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച അഭിനയത്തിനുള്ള പുരസ്കാരം നേടിയ നടിയാണ് പാർവതി. മലയാള സിനിമയുടെ ഗരിമ രാജ്യാന്തരതലത്തിൽ ഉയർത്തിപ്പിടിച്ച ഈ യുവതി ഇപ്പോള്‍ കടുത്ത സൈബർ ആക്രമണം നേരിടുകയാണ് എന്ന് തുടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു സിനിമയിലെ സ്ത്രീവിരുദ്ധതയെ സംബന്ധിച്ച അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് അധിക്ഷേപം . സ്ത്രീകളോടുള്ള ഈ അക്രമവാസന അങ്ങേയറ്റം അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു.

നേരിടേണ്ടത് ഇങ്ങനെയായിരുന്നോ?

നേരിടേണ്ടത് ഇങ്ങനെയായിരുന്നോ?

സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകള്‍ സംഘടിക്കാനും ശബ്ദമുയർത്താനും തുടങ്ങിയത് ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നുണ്ടെന്നത് വ്യക്തമാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. സമീപകാലത്തു തന്നെ അഭിനേത്രിമാരായ സജിതാമഠത്തിലും റീമാ കല്ലിങ്കലും തിരക്കഥാകൃത്തായ ദീദി ദോമോദരനുമടക്കം പല സ്ത്രീകളും ഈ ആരാധകക്കൂട്ടത്തിന്റൊ ആക്രമണത്തിനിരയായിട്ടുണ്ട്. ഇത് അങ്ങേയറ്റം പ്രതിലോമകരവും സ്ത്രീവിരുദ്ധവുമാണ്. പാർവതി ഉന്നയിച്ച വിമർശനം ശരിയോ തെറ്റോ ആകട്ടെ. പക്ഷേ, അതിനെ നേരിടേണ്ടത് ഇങ്ങനെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അസഹിഷ്ണുത ഭയാനകമാംവിധം വർധിച്ചു

അസഹിഷ്ണുത ഭയാനകമാംവിധം വർധിച്ചു

സൈബറിടത്തില്‍ അസഹിഷ്ണുത ഭയാനകമാം വിധം വർദ്ധിച്ചിരിക്കുകയാണ്. തങ്ങൾക്ക് ഹിതകരമല്ലാത്ത അഭിപ്രായം പറയുന്നവരെല്ലാം ഹീനമായ അധിക്ഷേപങ്ങൾക്ക് ഇരയാവുകയാണ്. ഇതിനേറ്റവും കൂടുതല്‍ ഇരകളാകുന്നത് സ്ത്രീകളാണ്. വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന സംഘടനയുടെ രൂപീകരണം മുതല്‍ അതില്‍ പ്രവർത്തിക്കുന്നവരെ നിരന്തരമായി ആക്രമിക്കുന്ന ഒരു പ്രവണത കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീ കൂട്ടായ്മകളെ പിന്തുണയ്ക്കണം

സ്ത്രീകള്‍ വളരെയധികം ചൂഷണം നേരിടുന്ന ഒരു മേഖലയാണ് സിനിമ. അവിടെനിന്നുയരുന്ന ധീരമായ സ്ത്രീശബ്ദങ്ങളെ ആക്രമിച്ചൊതുക്കാനുള്ള നീക്കങ്ങള്‍ സാംസ്കാരിക കേരളത്തിന് നാണക്കേടാണ്. സ്ത്രീകളുടെ ഇത്തരം കൂട്ടായ്മകളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടതെന്ന് പറഞ്ഞുകൊണ്ടാണ് കേരളത്തിന്റെ ധനകാര്യമന്ത്രി തോമസ് ഐസക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സോഷ്യൽ മീഡിയയിൽ പൊങ്കാല

സോഷ്യൽ മീഡിയയിൽ പൊങ്കാല


മമ്മൂട്ടിയെയും മമ്മൂട്ടി ചിത്രമായ കസബയെയും രൂക്ഷമായി വിമര്‍ശിച്ച യുവനടി പാര്‍വതിക്ക് നേരെ നിരവധി ചോദ്യങ്ങളായിരുന്നു ഉയർന്നത്. സോഷ്യല്‍ മീഡിയയില്‍ പാര്‍വതിക്കെതിരേ പൊങ്കാല തകൃതിയായിരിക്കുന്നതിനിടെ സംവിധായകന്‍ ജയന്‍ വന്നേരി ശക്തമായ ഭാഷയില്‍ ചില കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. ഒരു തരത്തില്‍ നടിക്കുള്ള മറുപടിയാണ് സംവിധായകന്‍ പറഞ്ഞതെങ്കില്‍ മറ്റൊരു തരത്തില്‍ കലയെ എങ്ങനെ സമീപിക്കണമെന്ന ഉപദേശം കൂടിയായിയിരുന്നു അത്. മ.ചു.ക എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജയന്‍.

സത്യസന്ധമായി ജോലി ചെയ്തു... അത്രമാത്രം

സത്യസന്ധമായി ജോലി ചെയ്തു... അത്രമാത്രം

ജോലിയോട് കൂറും സത്യസന്ധയും പുലര്‍ത്തുന്ന ഒരാള്‍ ചെയ്യേണ്ടത് എന്താണോ അത് മാത്രമേ കസബ എന്ന ചിത്രത്തില്‍ രാജന്‍ സക്കറിയ കഥാപാത്രത്തതിലൂടെ മമ്മൂട്ടി ചെയ്തിട്ടുള്ളൂ. മമ്മൂട്ടി അത്തരത്തില്‍ ഒരു പോലീസ് ഓഫീസറായത് ആ കഥാപാത്രത്തോട് നൂറ് ശതമാനം നീതി പുലര്‍ത്താന്‍ ശ്രമിച്ചതിലൂടെയാണെന്ന് കൂടി ഓര്‍മിപ്പിക്കുകയായിരുന്നു ജയന്‍ വന്നേരി. സ്ത്രീ വിരുദ്ധത സിനിമയില്‍ ആഘോഷിക്കപ്പെടുന്നതിന് എതിരെയായിരുന്നു ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തില്‍ നടി പാര്‍വ്വതി സംസാരിച്ചത്. പാര്‍വ്വതി ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തെ ആയിരുന്നു. ഇതോടെ പാര്‍വ്വതി മമ്മൂട്ടിയെ വിമര്‍ശിച്ചു എന്ന തരത്തിലായി കാര്യങ്ങള്‍ പോകുകയായിരുന്നു.

പുരുഷന്മാർ മാത്രമല്ല... സ്ത്രീകളും

പുരുഷന്മാർ മാത്രമല്ല... സ്ത്രീകളും

പാർവ്വതിക്കെതിരെ രൂക്ഷമായി ഭാഷയിൽ പ്രതികരിച്ചത് പുരുഷന്മാർ മാത്രമല്ല, സ്ത്രീകളുമുണ്ട്. ഏറ്റവും ഒടുവിലായി പാര്‍വ്വതിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത് മമ്മൂട്ടി ഫാന്‍സ് ചെങ്ങന്നൂര്‍ വനിതാ യൂണിറ്റ് പ്രസിഡണ്ട് കെ സുജയാണ്. സ്വന്തമായി അഭിപ്രായം പറയുകയും സ്വതന്ത്രമായി ജീവിക്കുകയും ചെയ്യുന്ന നടിമാരെ അപമാനിക്കുന്ന തരത്തിലാണ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം നടത്തിയത്.

പാർവ്വതി കൊച്ചമ്മ...

പാർവ്വതി കൊച്ചമ്മ...

പ്രിയപ്പെട്ട പാര്‍വ്വതി കൊച്ചമ്മേ.. കൊച്ചമ്മ ഈ അടുത്തിടെ സ്ത്രീകള്‍ക്ക് വേണ്ടി നടത്തിയ ഒരു മഹത്തായ പ്രസംഗം കണ്ടു. ഒറ്റ വാക്കില്‍ 'ബലേ ഭേഷ്' എന്നേ പറയാനുളളൂ കൊച്ചമ്മേ. ശെരിക്കും കൊച്ചമ്മ പൊളിച്ചടുക്കി. ശെരിക്കും പറഞാല്‍ അഭിനയത്തിന്‍റെ കാര്യത്തില്‍ ശോഭനയും ഉര്‍വ്വശിയും ഒന്നും കൊച്ചമ്മക്ക് മുന്നില്‍ ഒന്നും അല്ലെന്ന് ആ പ്രസംഗം കണ്ടാല്‍ അറിയാം. പോരാത്തതിന് ശാരദാമ്മയെയും ഷീലാമ്മയെയും വെല്ലുന്ന അഭിനയം ഉളള രണ്ട് മൂത്ത കൊച്ചമ്മമാര് ഇടത്തും വലത്തും. പിന്നെന്ത് വേണം കൊച്ചമ്മക്ക്. എന്ന തരത്തിൽ പാർവ്വതിയെ പരിഹസിച്ചുകൊണ്ടായിരുന്നു കെ സുജയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

കൊച്ചമ്മയെപ്പോഴാ ഡീസന്റായത്

മാത്തുകുട്ടിയുടെ ഒരു പരിപാടിയില്‍ സ്ത്രീയെ ഉദ്ധരിക്കാന്‍ മറ്റേ കുഴല് വെച്ച് ഊതി പുക വിടുന്ന സാധനം ഉപയോഗിക്കുന്ന ശീലം ഇപ്പഴും ഉണ്ടോ. അതോ കൊച്ചമ്മ ഫെമിനിസ്റ്റ് ആയതോടെ അത് നിര്‍ത്തിയോ. അതിന്റെ പുകയും ഊതി വിട്ട് ബുദ്ധിയും ഗുഡ്ക്കയും നല്ല കോംബിനേഷന്‍ ആണന്ന് പറഞ്ഞ പാറു കൊച്ചമ്മ തന്നെ ആണല്ലോ ഈ സ്ത്രീ വിരുദ്ധത പ്രസംഗിച്ചതെന്നോര്‍ക്കുമ്പോ ഒരു റിലാക്സേഷനൊക്കെയുണ്ട്. പിന്നേ കൊച്ചമ്മേടെ വലത്തെ അറ്റത്തിരുന്ന് കസബ കസബ എന്ന് ,മൊഴിഞ്ഞ് തന്ന ഗീതു കൊച്ചമ്മയോട് കൊച്ചമ്മ ചോദിച്ചായിരുന്നോ എന്ന് മുതലാ ആ കൊച്ചമ്മ ഡീഡന്റായതെന്നുള്ള പരിഹാസവും സുജയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. ഒരു സ്ത്രാ തന്നെ ഇത്തരത്തിലുള്ള പരാമർശം നടത്തിയതിന്റെ പേരിൽ കെ സുജയ്ക്കും സോഷ്യൽ മീഡിയയിൽ പൊങ്കാലയുണ്ടായിരുന്നു.

പാർവ്വതിക്കെതരെ ജൂഡ് ആന്റണിയും

അതേസമയം സംവിധായകൻ ജൂഡി ആൻണിയും നടി പാർവ്വതിക്കെതിരെ രംഗത്ത് വന്നിരുന്നു. പാർവ്വതിയുടെ പേര് പരാമർശിച്ചിട്ടില്ലെങ്കിലും പാർവ്വതിയെ കുറിച്ചാണ് പറഞ്ഞതാണെന്ന് വളരെ വ്യക്തമാണ്. 'ഒരു കുരങ്ങു സർക്കസ് കൂടാരത്തിൽ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവിൽ അഭ്യാസിയായി നാട് മുഴുവൻ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോൾ മുഴുവൻ സർക്കസ്കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാർ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടിൽ പോകാമായിരുന്നു. അങ്ങനെ പോയാൽ ആരറിയാൻ അല്ലെ.' എന്നായിരുന്നു സംവിധായകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതിന് നല്ല മറുപടിയുമായി പാർവ്വതി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

English summary
Thomas Isaac's facebook post about actress Parvathi issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X