അറേബ്യന്‍ രാവും ഓണനിലാവും അരങ്ങേറും
ദുബായ്: മലയാളികള്‍ക്ക് ഓണ സമ്മാനമായി ഫോര്‍ യു ഇവന്റ്‌സ് സംഘടിപ്പിക്കുന്ന അറേബ്യന്‍രാവും ഓണനിലാവും സ്‌റ്റേജ് ഷോ ഇന്ന്(വെള്ളി) വൈകിട്ട് 7.00 ന് ദുബായ് അല്‍ നാസര്‍ ലീഷര്‍ലാന്‍ഡില്‍ അരങ്ങേറും.
കലയെ സ്‌നേഹിക്കുന്ന പ്രവാസി മലയാളികള്‍ക്ക് മൂന്നു മണിക്കൂറിലധികം നീണ്ടു നില്‍ക്കുന്ന കലാ വിസ്മയങ്ങളായിരിക്കും അരങ്ങില്‍ അവതരിപ്പിക്കുകയെന്ന് ഭാരവാഹികള്‍ ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചലച്ചിത്ര നടി അംബികാമോഹനാണ് സംവിധാനം. പ്രമുഖ ചലച്ചിത്ര സീരിയല്‍ താരങ്ങളായ നീരജ് മാധവ്, പി.ടിസാജു (പാഷാണം ഷാജി), രാജേഷ് ഹെബ്ബാര്‍, അന്‍സിബ, ശബരീഷ്, പ്രേമം ഫെയിം മഡോണ, അര്‍ച്ചന, അപര്‍ണനായര്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ഗാനമേള, നൃത്തനൃത്യങ്ങള്‍, ഹാസ്യപരിപാടി എന്നിവ അരങ്ങേറും. നീരജ് മാധവ്, രാജേഷ് ഹെബ്ബാര്‍, അന്‍സിബ, ശബരീഷ്, നസീര്‍, കുഞ്ഞഹമ്മദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. ദുബായിലെ വിവിധ റസ്റ്ററന്റുകളില്‍ സൗജന്യ പാസ് ലഭ്യമാണ്.












Click it and Unblock the Notifications