ഗോള്‍ഡന്‍ വിസ ഹോള്‍ഡറാണോ? യുഎഇയില്‍ കാശെറിഞ്ഞാല്‍ കാശ് വാരാം; എങ്ങനെയെന്ന് അറിയാം

ദുബായ്: യുഎഇയില്‍ ഗോള്‍ഡന്‍ വിസ ഉള്ള ബിസിനസുകാര്‍ക്ക് വലിയ അവസരമൊരുങ്ങുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ നേട്ടമാണ് വരാന്‍ പോകുന്നത്. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് മേഖല പുത്തന്നുണര്വ് സ്വന്തമാക്കിയിരിക്കുകയാണ്. ഇത് പുത്തന്‍ നിക്ഷേപ സാധ്യതകള്‍ തേടാന്‍ പലരെയും പ്രേരിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ സംരംഭകര്‍ ഈ അവസരം മുന്നില്‍ കണ്ട് യുഎഇയിലേക്കാണ് എത്തുന്നത്. ഉയര്‍ന്ന് സമ്പാദ്യമുള്ള വ്യക്തികള്‍ അഥവാ എച്ച്ആന്ഐകള്ക്ക് പത്ത് വര്‍ഷം വരെയുള്ള വിസകള്‍ സ്വന്തമാക്കാം. അതിനായി ചെയ്യേണ്ടത് രണ്ട് മില്യണ്‍ ദിര്‍ഹം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കുക മാത്രമാണ്.
2 മില്യണ്‍ ദിര്‍ഹം എന്നത് 21.5 കോടി രൂപ വരും. അതിസമ്പന്നര്‍ക്ക് ഈ തുക നിഷ്പ്രയാസം നിക്ഷേപിക്കാനുള്ളതേയുള്ളൂ. ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എച്ച്എന്‍ഐ വിഭാഗത്തിലുള്ളവര്‍. ഇവരുടെ കൈയ്യില്‍ നിക്ഷേപം കഴിഞ്ഞാല്‍ അഞ്ച് കോടിയില്‍ അധികം രൂപ ഉണ്ടാവാറുണ്ട്.

സാമ്പത്തിക മേഖലയില്‍ ഇത്തരം സംരംഭകര്‍ റീട്ടെയില്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുക. ജനുവരയില്‍ ദുബായ് റെസിഡെന്‍ഷ്യല്‍ മാര്‍ക്കറ്റിലെ മൊത്തം ഇടപാടുകള്‍ 9229ല്‍ എത്തിയതായി സിബിആര്‍ഇ ദുബായ് മാര്‍ക്കറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. 69.2 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇതിനോടകം കൈവരിച്ചിരിക്കുന്നത്.
ഇങ്ങനെയുണ്ടോ ഒരു ലുക്ക്: ഒറ്റയ്ക്കല്ല ഫ്രണ്ട്സുമായി കണ്ട് നോക്കണം; ക്യാമറ എടുക്കാന്‍ മറക്കല്ലേ!!
യൂറോപ്പ്യന്‍ രാജ്യങ്ങളിലെ ഗോള്‍ഡന്‍ വിസ മാറ്റങ്ങളാണ് യുഎഇയിലെ എച്ച്എന്‍ഐ വിഭാഗത്തിന് കൂടുതല്‍ താല്പര്യം യുഎഇയില്‍ വരാന്‍ കാരണം. ഇവിടെ പത്ത് വര്‍ഷത്തെ താമസ സൗകര്യം ലഭിക്കുന്നതിനൊപ്പം നിരവധി നികുതി ഇളവുകളും വരുന്നുണ്ട്. ആകര്‍ഷകമായ ഓഫറുകളാണ് നല്കി വരുന്നതെന്ന് ഇന്ത്യന്‍ ഇന്റര്‍നാഷണ്‍ റിയാലിറ്റിയുടെ ഡയറക്ടര്‍ ആകാശ് പൂരി അറിയിച്ചു.
കൊവിഡിന് ശേഷം യാത്രാ സൗകര്യങ്ങള്‍ വന്നതോടെ പല പ്രവാസി ഇന്ത്യക്കാരും യൂറോപ്പിലേക്ക് കുടിയേറാന്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗോള്‍ഡന്‍ വിസകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ടായത്. യൂറോപ്പ്യന്‍ യൂണിയന് രാജ്യങ്ങളില്‍ റെസിഡന്സിക്കൊപ്പം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കാനുള്ള സാധ്യതയും പലരും മുന്നില്‍ കണ്ടിരുന്നു.
അതേസമയം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വില വര്‍ധിച്ചതോടെ ഈ ധനിക വിഭാഗം നിക്ഷേപങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ഗോള്‍ഡന്‍ വിസയിലൂടെ റെസിഡന്‍ഷ്യല്‍ സൗകര്യം സ്വന്തമാക്കുന്നതിലൂടെ വലിയ നേട്ടമില്ലെന്നാണ് അവര്‍ വിലയിരുത്തുന്നത്. ഇതിന് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള സംരംഭകര്‍ യുഎഇയിലെ നിക്ഷേപത്തില്‍ വലിയ സാധ്യതകള്‍ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇക്കാര്യത്തില്‍ വലിയ വര്‍ധനവാണ് കണ്ടുവരുന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിതമായ നിക്ഷേപം തേടാന്‍ യുഎഇയെ സമീപിക്കാന്‍ ഇന്ത്യന്‍ സംരംഭകരെ പ്രേരിപ്പിച്ചു എന്നാണ് മനസ്സിലാവുന്നത്.
ദുബായ് ഹൗസിംഗ് മാര്‍ക്കറ്റില്‍ 46 ശതമാനത്തിന്റെ വന്‍ കുതിപ്പ് ഈ വര്‍ഷമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ലണ്ടനിലും, യുഎസ്സിലും താമസിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിക്ഷേപിക്കാറുണ്ടായിരുന്നു. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് സംരംഭകര്‍ക്ക് ഗോള്‍ഡന്‍ വിസകള്‍ നിര്‍ത്തലാക്കിയതോടെ ഇവര്‍ യുഎഇയിലേക്ക് ആകര്ഷിക്കപ്പെട്ടിരിക്കുകയാണ്.
-
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications