ഒറ്റയടിക്ക് വിറ്റത് 1400 ബസ്! യുഎഇയില്‍ വമ്പന്‍ ഇടപാട് നടത്തി അശോക് ലെയ്‌ലാന്റ്, കരാര്‍ തുക കേട്ടോ?
അബുദാബി: ലോകത്തിലെ തന്നെ ഹെവി വെഹിക്കിള്‍ നിര്‍മാണ രംഗത്തെ മുന്‍നിരക്കാരാണ് അശോക് ലെയ്‌ലാന്റ്. പ്രശസ്തമായ ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് അശോക് ലെയ്‌ലാന്റ് പ്രവര്‍ത്തക്കിക്കുന്നത്. ഇപ്പോഴിതാ യു എ ഇ വാഹന വിപണിയില്‍ അശോക് ലെയ്‌ലാന്റ് നടത്തിയ വന്‍ ഇടപാടിന്റെ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
യു എ ഇയിലെ 1400 സ്‌കൂള്‍ ബസുകള്‍ക്കായാണ് അശോക് ലെയ്‌ലാന്റ് ഇടപാട് നടത്തിയിരിക്കുന്നത്. രാജ്യത്തെ കമ്പനിയുടെ എക്കാലത്തെയും വലിയ ഇടപാടാണ് ഇത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈ ആസ്ഥാനമായുള്ള അശോക് ലെയ്ലാന്റിന്റെ യു എ ഇ ഇടപാട് എന്തൊക്കെയാണെന്ന് വിശദമായി പരിശോധിക്കാം.

യു എ ഇ വിതരണ പങ്കാളികളായ സൈ്വദാന്‍ ട്രേഡിംഗ് - അല്‍ നബൂദ ഗ്രൂപ്പാണ് ജിസിസി നിര്‍മ്മിത ബസുകള്‍ക്കായി 276 മില്യണ്‍ ദിര്‍ഹത്തിന്റെ (75.15 മില്യണ്‍ ഡോളര്‍) മൊത്തം ഫ്‌ലീറ്റ് ഡീല്‍ നേടിയത്. എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ടിനും എസ്ടിഎസ് ഗ്രൂപ്പിനുമാണ് ഭൂരിഭാഗം വിതരണങ്ങളും നടത്തുക എന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.

ഒരു ബസിന് 2 ലക്ഷം ദിര്‍ഹമാണ് വില (43.30 ലക്ഷം രൂപ). മൊത്തം 400 കോടി രൂപയുടെ ഇടപാടാണ് നടന്നത് എന്നാണ് വിവരം. റാസല്‍ഖൈമയില്‍ അശോക് ലെയ്ലന്റിന്റെ നിര്‍മാണ യൂണിറ്റില്‍ തന്നെയാണ് മുഴുവന്‍ ബസുകളും നിര്‍മിച്ചത്. ഇന്ത്യയിലും യു കെയിലും വിപണിയിലിറക്കിയ ഇലക്ട്രിക് ബസുകള്‍ വൈകാതെ ഗള്‍ഫ് രാജ്യങ്ങളിലും അവതരിപ്പിക്കും.

55 സീറ്റുകളുള്ള ഫാല്‍ക്കണ്‍ ബസും 32 സീറ്റുകളുള്ള ഓയ്സ്റ്റര്‍ ബസും അശോക് ലെയ്ലാന്‍ഡിന്റെ അത്യാധുനിക നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് വിതരണം ചെയ്യും. യു എ ഇയിലെ അശോക് ലെയ്ലാന്റിന് ഇത് ചരിത്ര നിമിഷമാണെന്ന് അശോക് ലെയ്ലാന്റ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ധീരജ് ഹിന്ദുജ വ്യക്തമാക്കി. ഞങ്ങളുടെ ബസുകളുടെ വിശ്വാസ്യത, ഈട്, കരുത്ത് എന്നിവയുടെ തെളിവാണ് ഇത്.
ആ ചിരിക്ക് മാത്രം കൊടുക്കണം 100 മാര്‍ക്ക്; എന്നാലും ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താകും?

യുഎഇ അസംബ്ലി പ്ലാന്റിലാണ് ഈ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബസിന്റെ 55 ശതമാനത്തിലധികം ഭാഗങ്ങളും യു എ ഇയില്‍ നിന്നാണ്. അശോക് ലെയ്ലാന്‍ഡിന്റെയും യുഎഇയിലെ റാസല്‍ ഖൈമ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെയും സംയുക്ത സംരംഭമാണ് റാസല്‍ഖൈമ പ്ലാന്റ്. പ്രതിവര്‍ഷം 4,000 ബസുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ളതാണ് ഇത്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ശമ്പളം എത്രയെന്നറിയാമോ?
2008-ല്‍ ആരംഭിച്ചതുമുതല്‍, അശോക് ലെയ്ലാന്‍ഡ് ഇതുവരെ പ്ലാന്റില്‍ നിന്ന് 25,500 ബസുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ബസുകള്‍ കയറ്റുമതി ചെയ്യുന്നു. ജിസിസിയിലെ 7,000-ത്തിലധികം സ്ഥാപനങ്ങള്‍ക്ക് അശോക് ലെയ്ലാന്റ് ഉല്‍പ്പന്നം ഉണ്ട്. ഇവയിലാകെ പ്രതിദിനം 1.8 ദശലക്ഷം യാത്രക്കാര്‍ സഞ്ചരിക്കുന്നു.

യു എ ഇ ബസ് വിപണിയിലെ 70% അശോക് ലെയ്ലന്റിനാണ്. ഇന്ത്യന്‍ വിപണിയില്‍ 30 ശതമാനവും അശോക് ലെയ്ലന്റിനാണ്. അതേസമയം ബസ്, ലോറി നിര്‍മാണത്തില്‍ നിന്ന് കമ്പനി മാറില്ല എന്നും കാര്‍ നിര്‍മാണം മറ്റൊരു വ്യവസായ മേഖലയാണ് എന്നും അതിലേക്കു കടക്കുന്നില്ല എന്നും ധീരജ് ഹിന്ദുജ വ്യക്തമാക്കി.












Click it and Unblock the Notifications