Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം നിർത്താൻ വീട്ടുകാർ ഗൾഫിലേക്ക് അയച്ചു, പ്രവാസിയായ 22കാരൻ തൂങ്ങി മരിച്ചു, കുറിപ്പ്

ദുബായ്: പ്രണയത്തിന്റെയും പ്രണയ നിരാസത്തിന്റെയും പേരിലുളള കൊലപാതകങ്ങളുടേയും ആത്മഹത്യകളുടേയും വാര്‍ത്തകള്‍ പെരുകുകയാണ്. പ്രണയ നൈരാശ്യം കാരണം ജീവനൊടുക്കിയ പ്രവാസിയായ യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കേണ്ടി വന്ന സാഹചര്യം പങ്കുവെച്ചിരിക്കുകയാണ് യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി. ഇരുപത്തിരണ്ട് വയസ്സ് മാത്രം പ്രായമുളള യുവാവാണ് ആത്മഹത്യ ചെയ്തത്. നാട്ടിൽ ഒരു പെൺകുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നു. ഈ പ്രണയം ഒഴിവാക്കുന്നതിന് വേണ്ടിയാണ് വീട്ടുകാർ ഗൾഫിലേക്ക് അയച്ചത്.

അഷ്‌റഫ് താമരശ്ശേരി പങ്കുവെച്ച കുറിപ്പ് വായിക്കാം: '' നാട്ടിൽ നിന്ന് വന്നതിന് ശേഷം എനിക്ക് ലഭിച്ച ആദൃ ഫോൺ കോൾ ഒരു ചെറുപ്പക്കാരൻ ആത്മഹതൃ ചെയ്തുവെന്നാണ്. ഒരു വ്യക്തി മരിച്ച് പോയതിനാൽ ആ ചെറുപ്പക്കരൻ്റെ പേരോ,നാടോ ഞാൻ ഇവിടെ എഴുതുന്നില്ല.പക്ഷെ ഇന്നത്തെ യുവത്വം എങ്ങോട്ടാണ് എന്നത് എന്നെ വല്ലാതെ ആശങ്കയിലാക്കുന്നു. കാരണം എനിക്കുംഈ പ്രായത്തിലുളള മക്കളുണ്ട്. 22 വയസ്സുളള ഒരു ചെറുപ്പക്കാരനാണ് ആത്മഹതൃ ചെയ്തത്. പ്രണയ നെെരാശ്യമാണ്.

67

നാട്ടിൽ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന മകനെ ആ ബന്ധം ഇല്ലാതാക്കുവാൻ മാതാപിതാക്കൾ ഒരു ബന്ധുവിൻ്റെ സഹായത്താൽ മകനെ ഗൾഫിലേക്ക് പറഞ്ഞ് അയക്കുകയായിരുന്നു. ഇവിടെ വന്നതിന് ശേഷം ആ പെൺകുട്ടിയുമായി ഫോണിലൂടെ മറ്റും സംസാരിച്ച് വഴക്കിട്ടതിന് ശേഷം റൂമിൽ ആരും ഇല്ലാത്ത സമയം നോക്കി ഫാനിൽ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു.

മീനാക്ഷിയെ കാണാനുളള യാത്രയാണോ? ദിലീപ്-കാവ്യ താരദമ്പതികളുടെ പുതിയ ചിത്രവും വൈറൽ

കഴിഞ്ഞയാഴ്ച കേരളത്തിൽ പ്രണയം നിരസിച്ചതിൻ്റെ പേരിൽ ഒരു പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നത്പോലെ, ഇന്ന് മറ്റൊരു തരത്തിൽ ,പെൺകുട്ടി അടുത്ത് ഇല്ലാത്തതിനാൽ സ്വയം ആത്മഹത്യ ചെയ്ത് പ്രതികാരം വീട്ടുന്നു. എവിടെയാണ് നമ്മുടെ യുവത്വം ചെന്ന് അവസാനിക്കുന്നത്. സാമൂഹികമാധ്യമങ്ങൾ ആശയവിനിമയ മേഖലയില്‍ വന്‍ പുരോഗതിയാണ് സൃഷ്ടിച്ചതെങ്കിലും മാനുഷിക ബന്ധങ്ങളില്‍ അവയുണ്ടാക്കിയ വിള്ളലുകള്‍ ആഴമേറിയതാണ്.പരസ്പരം ആർക്കും സംസാരിക്കുവാൻ സമയം ഇല്ല.

കൗമാരക്കാരായ നമ്മുടെ മക്കളെ ശ്രദ്ധിക്കുവാനോ, അവർക്ക് വേണ്ട രീതിയിലുളള ഉപദേശങ്ങൾ നൽകാനോ മാതാപിതാക്കൾ സമയം കണ്ടെത്തുന്നില്ല. നമ്മുടെ മക്കളുടെ പ്രശ്നങ്ങൾ നമ്മൾ തിരിച്ചറിയുക. അവരെ കുറ്റപ്പെടുത്താതെ ചേർത്ത് നിർത്തുക. ദെെവികമായ ചിന്തകൾ അവരിലേക്ക് എത്തിക്കുക. സമൂഹത്തിലെ നന്മയും തിന്മയും അവരെ ബോധ്യപ്പെടുത്തുക. നാടിനും ദേശത്തിനും നന്മ ചെയ്യുന്ന മക്കളായി വളർത്തുവാൻ ശ്രമിക്കുക. ഓർക്കുക, എന്തും നഷ്ടപ്പെട്ടതിന് ശേഷം ഓർത്ത് ദുഃഖിച്ചിട്ട് കാരൃമില്ല''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+