പ്രവാസിയുടെ മൃതദേഹം വേണ്ടെന്ന് ആദ്യം, നഷ്ടപരിഹാരം പ്രതീക്ഷിച്ച് മലക്കംമറിച്ചൽ, പൊള്ളുന്ന കുറിപ്പ്
ഗൾഫിൽ വെച്ച് മരണപ്പെടുന്ന വിലാസമുളളതും ഇല്ലാത്തതുമായ മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാൻ പ്രവർത്തിച്ചും മറവ് ചെയ്യാൻ സഹായം ചെയ്തു ശ്രദ്ധേയനായ സാമൂഹ്യപ്രവർത്തകനാണ് അഷ്റഫ് താമരശ്ശേരി. അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അനുഭവക്കുറിപ്പ് ഉളള് പൊളളിക്കുന്നതാണ്. വിമാനത്താവളത്തിൽ വെച്ച് മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം ആദ്യം നാട്ടിലേക്ക് അയക്കേണ്ടെന്ന് പറഞ്ഞ ബന്ധുക്കൾ പിന്നീട് നിലപാട് മാറ്റി. വിമാനത്തിൽ വെച്ചാണെന്ന ധാരണ കാരണം നഷ്ടപരിഹാരം ലഭിക്കുമെന്ന ചിന്തയായിരുന്നു നിലപാട് മാറ്റത്തിന് കാരണം.
അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ് വായിക്കാം: ഇന്നലെ നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ച മൃതദേഹങ്ങളിൽ ഒരു മലയാളിയുടെ അവസ്ഥ വളരേ കൗതുകമായി തോന്നി. തന്റെ ജോലിയാവശ്യാർത്ഥം നാട്ടിൽ നിന്നുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ വെച്ചാണ് കഴിഞ്ഞ ദിവസം ഈ പ്രവാസി മരണമടയുന്നത്. മൃതദേഹം നാട്ടിലേക്ക് അയക്കാൻ എത്ര ചിലവ് വരുമെന്ന് അന്വേഷിച്ച് ചിലർ വിളിച്ചിരുന്നു. നടപടി ക്രമങ്ങൾ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലയക്കാൻ വരുന്ന ചിലവ് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തി.

ഇത്രയും സംഖ്യ ചിലവഴിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ മൃതദേഹം ഇവിടെ തന്നെ മറവ് ചെയ്യാനായിരുന്നു അവരുടെ നിർദേശം. അത് പ്രകാരം ഇവിടെ മറവ് ചെയ്യാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകവെ വീണ്ടും ആളുകൾ ബന്ധപ്പെട്ടിട്ടു പറഞ്ഞു മൃതദേഹം നാട്ടിലേക്ക് തന്നെ അയക്കാൻ. പെട്ടെന്നുണ്ടായ മാനസാന്തരത്തിന്റെ കാരണം അന്വേഷിച്ച് പോയപ്പോഴാണ് അതിലും കൗതുകം. വിമാനത്താവളത്തിൽ വെച്ച് മരണപ്പെട്ട വ്യക്‌തിയെ വിമാനത്തിൽ വെച്ച് മരിച്ചു എന്ന് ആരോ വേണ്ടപ്പെട്ടവരെ അറിയിച്ചതാണ് കാര്യങ്ങളെ ഇത്രമേൽ മാറ്റി മറിച്ചത്.
Dandruff -താരനെ തുരത്താൻ ചെറുനാരങ്ങാ ബെസ്റ്റാ..പക്ഷേ ഇങ്ങനെ ഉപയോഗിക്കാം
വിമാനത്തിൽ വെച്ച് മരിച്ചാൽ വലിയ തുക നഷ്ട പരിഹാരം ലഭിക്കുമെന്ന ധാരണയിൽ പിന്നീട് മൃതദേഹത്തിന് ഒന്നിൽ കൂടുതൽ അവകാശികൾ രംഗത്ത് വന്നിരുന്നു. മനുഷ്യന്റെ കാര്യം ഇത്രയേയുള്ളൂ. തനിക്ക് എന്ത് കിട്ടും എന്ന് നോക്കി മാത്രം മറ്റുള്ളവരെ സ്നേഹിക്കുന്നവരായി മാറുന്നു മനുഷ്യർ. നമ്മിൽ നിന്നും വിട്ട് പിരിഞ്ഞു പോയ പ്രിയ സഹോദരങ്ങൾക്ക് ഉടയ തമ്പുരാൻ നന്മകൾ വാർഷിക്കുമാറാകട്ടെ. അവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ....'












Click it and Unblock the Notifications