കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തില്‍ നടുറോഡില്‍ പൂര്‍ണ നഗ്നനായി നടന്നു: പ്രവാസിയെ നാടുകടത്താന്‍ ഉത്തരവ്

Google Oneindia Malayalam News

കുവൈത്ത് സിറ്റി: നടുറോഡില്‍ നഗ്നനായി നടന്ന പ്രവാസിയെ കുവൈത്തില്‍ നാടുകടത്താന്‍ ഉത്തരവ്. ഏഷ്യക്കാരനായ പ്രവാസിയെയാണ് നാടുകടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. ഗള്‍ഫ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇയാള്‍ പൊതുസ്ഥലത്ത് നഗ്നനായി നടന്നു എന്നാണ് കണ്ടെത്തല്‍.

ജലീബ് മേഖലയിലൂടെ മദ്യലഹരിയിലായിരുന്നു യുവാവിന്റെ പൂര്‍ണ നഗ്നനായിട്ടുള്ള നടത്തം. ഫര്‍വാനിയ ഗവര്‍ണററ്റിലെ സെക്യൂരിറ്റി ചീഫ് ബ്രിഗേഡിയര്‍ സലാഹ് അല്‍ ദാസ് ആണ് ഇയാളെ നാടുകടത്താന്‍ ഉത്തരവിട്ടത്.

1

മദ്യപിച്ച് നടന്നതിനെ തുടര്‍ന്ന് ജലീബ് മേഖലയില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം സംഭവം എപ്പോഴാണ് നടന്നതെന്ന് മാത്രം വ്യക്തമല്ല. ഇയാളുടെ പേരോ, രാജ്യമോ, വയസ്സോ എവിടെയും പറയുന്നില്ല.

അടുത്ത 60 ദിവസം സുഖകരമാകില്ല, നോസ്ട്രഡാമസ് പ്രവചിച്ചത് ഇക്കാര്യങ്ങള്‍, ലോകത്തിന് ഭീഷണി ഇങ്ങനെഅടുത്ത 60 ദിവസം സുഖകരമാകില്ല, നോസ്ട്രഡാമസ് പ്രവചിച്ചത് ഇക്കാര്യങ്ങള്‍, ലോകത്തിന് ഭീഷണി ഇങ്ങനെ

അതേസമയം പോലീസുകാരെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ച കുവൈത്തി പൗരനെ പോലീസ് കുവൈത്ത് സിറ്റിയില്‍ വെച്ച് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അക്രമിക്ക് സ്വബോധമില്ലായിരുന്നു. പട്രോള്‍ ഓഫീസര്‍ ഇയാളെ തടയാന്‍ ശ്രമിച്ചപ്പോഴാണ് ആക്രമിച്ചത്.

ആഹാ മനോഹരം ഈ കാട്, ചാടിവീഴാന്‍ ഒരു പുള്ളിപുലി ഇതിലുണ്ട്; 30 സെക്കന്‍ഡില്‍ കണ്ടെത്തണംആഹാ മനോഹരം ഈ കാട്, ചാടിവീഴാന്‍ ഒരു പുള്ളിപുലി ഇതിലുണ്ട്; 30 സെക്കന്‍ഡില്‍ കണ്ടെത്തണം

അതേസമയം കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട പ്രവാസികളായ 27 പേരെ കഴിഞ്ഞ ദിവസം റെയ്ഡില്‍ അറസ്റ്റ് ചെയ്തിരുന്നു. ഹവല്ലി ഏരിയയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്.

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്

ഇവര്‍ക്കെതിരെയുള്ള നടപടികള്‍ സ്വീകരിക്കാനായി എല്ലാവരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കുവൈത്തില്‍ നിയമലംഘകരായ പ്രവാസികള്‍ക്കെതിരായ നടപടികള്‍ പുരോഗമിക്കുകയാണ്. കുവൈത്ത് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി ഷെയ്ഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരമാണ് നടപടികള്‍ പുരോഗമിക്കുന്നത്.

നേരത്തെ ഒരു പ്രവാസി പെണ്‍കുട്ടി ഒരു അറബ് യുവതിയെ അധിക്ഷേപിച്ചതിനും നടപടി നേരിട്ടിരുന്നു. ഇവര്‍ ഹവല്ലി പോലീസില്‍ പരാതി നല്‍കിയിരുന്നു. വളരെ മോശം വാക്കുകള്‍ ഉപയോഗിച്ച് ഇവര്‍ തന്നെ അധിക്ഷേപിച്ചതായി അറബ് യുവതി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പ്രവാസി പെണ്‍കുട്ടിക്കെതിരെ കേസെടുത്തിരുന്നു.

അതേസമയം സംഭവം നടക്കുമ്പോള്‍ താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് യുവതി പറയുന്നത്. എന്നാല്‍ മയക്കുമരുന്ന് എത്തിച്ച് നല്‍കിയയാളുടെ വിവരങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയില്ല. പോലീസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തി വരികയാണ്.

അതേസമയം കുവൈത്തില്‍ തൊഴില്‍-താമസ നിയമ ലംഘനങ്ങള്‍ തടയാനും നിയമം പാലിക്കാത്തവര്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

താമസ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ കഴിഞ്ഞ് വരുന്നവരെയും രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ജോലി ചെയ്യുന്നവരെയും പിടികൂടി നാട്ടിലേക്ക് അയക്കുന്നുണ്ട്. ഇവരുടെ നാടുകടത്തില്‍ വൈകിപ്പിക്കില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. പിന്നീട് മറ്റൊരു വിസയിലും ഇവര്‍ക്ക് കുവൈത്തിലേക്ക് മടങ്ങി വരാനാവില്ല.

English summary
asian expatriated who walked naked in public will deported in kuwait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X