കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിആര്‍ ഷെട്ടിയുടെ യുഎഇയിലെ കമ്പനി ഒരു ഡോളറിന് വിറ്റു; വാങ്ങിയത് ഇസ്രായേല്‍ സ്ഥാപനം

Google Oneindia Malayalam News

ദുബായ്: യുഎഇ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ വ്യവസായി ബിആര്‍ ഷെട്ടിയുടെ സ്ഥാപാനം ഒരു ഡോളറിന് വിറ്റുവെന്ന് റിപ്പോര്‍ട്ട്. ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഫിനാബ്ലര്‍ എന്ന സ്ഥാപനമാണ് ഇസ്രായേല്‍ കമ്പനിക്ക് വിറ്റതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍-യുഎഇ കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് ഫിനാബ്ലര്‍ വാങ്ങുന്നത്. കഴിഞ്ഞ ഡിസംബറിലെ കണക്ക് പ്രകാരം 200 കോടി ഡോളറിലധികം ആസ്തിയുള്ള കമ്പനിയാണ് ഫിനാബ്ലര്‍. എന്നാല്‍ സാമ്പത്തിക തിരിമറിയെ തുടര്‍ന്ന് ബിആര്‍ ഷെട്ടി പ്രതിക്കൂട്ടിലായതോടെയാണ് അദ്ദേഹത്തിന്റെ കമ്പനികള്‍ പൊളിഞ്ഞത്.

b

ഗ്ലോബല്‍ ഫിന്‍ടെക് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിങ് (ജിഎഫ്‌ഐഎച്ച്) എന്ന കമ്പനിയാണ് ഫിനാബ്ലര്‍ വാങ്ങുന്നത്. ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി എഹൂദ് ഓര്‍മെര്‍ട്ടിന്റെ പ്രിസം ഗ്രൂപ്പുമായി ബന്ധമുള്ള കമ്പനിയാണ് ജിഎഫ്‌ഐഎച്ച്. ഫിനാബ്ലറിന്റെ എല്ലാ ഓഹരികളും ഈ കമ്പനിക്ക് വില്‍ക്കാന്‍ തീരുമാനിച്ചു എന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ ബാധ്യതയും ജിഎഫ്‌ഐഎച്ച് ഏറ്റെടുക്കുമെന്നാണ് സൂചനകള്‍. പ്രിസം ഗ്രൂപ്പും അബുദാബി റോയര്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പും (ആര്‍എസ്പി) ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ചിട്ടുണ്ട്. അബുദാബി എക്‌സിക്യുട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാനുമായി ബന്ധമുള്ള അബുബക്കര്‍ അല്‍ ഖൂരിയാണ് ആര്‍എസ്പിയുടെ മേധാവി.

എല്‍ഡിഎഫും യുഡിഎഫും തളര്‍ന്നു; നേട്ടമുണ്ടാക്കിയത് എന്‍ഡിഎ, കണക്കുകള്‍ ഇങ്ങനെഎല്‍ഡിഎഫും യുഡിഎഫും തളര്‍ന്നു; നേട്ടമുണ്ടാക്കിയത് എന്‍ഡിഎ, കണക്കുകള്‍ ഇങ്ങനെ

200 കോടി ഡോളര്‍ ആസ്തിയുണ്ടായിരുന്ന ഫിനാബ്ലര്‍ ഈ വര്‍ഷം ആദ്യത്തിലാണ് പ്രതിസന്ധിയിലായത്. 100 കോടി ഡോളര്‍ കമ്പനിക്ക് കടമുണ്ടെന്ന് ഏപ്രിലില്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇസ്രായേലുമായി യുഎഇ കഴിഞ്ഞ സെപ്തംബറിലാണ് ബന്ധം സ്ഥാപിച്ചത്. ഇതിന് ശേഷം ഇരുരാജ്യങ്ങളിലെയും കമ്പനികള്‍ നടത്തുന്ന ആദ്യ സംയുക്ത ഇടപാടാണിത്. യുഎഇയും ഇസ്രായേലും വ്യാപാര-ബിസിനസ് കാര്യങ്ങളില്‍ കൂടുതല്‍ സഹകരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

9 സിറ്റിങ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്, സിപിഎമ്മും കോണ്‍ഗ്രസും തകരുന്നു, മമതയെ വിറപ്പിച്ച് ഷാ9 സിറ്റിങ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്, സിപിഎമ്മും കോണ്‍ഗ്രസും തകരുന്നു, മമതയെ വിറപ്പിച്ച് ഷാ

കോടികളുടെ തട്ടിപ്പ് നടന്നുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ബിആര്‍ ഷെട്ടി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ യുഎഇയില്‍ കേസുണ്ട്. അടുത്തിടെ ബെംഗളൂരു വിമാനത്താവളം വഴി യുഎഇയിലേക്ക് പോകാന്‍ ശ്രമിച്ച ഷെട്ടിയെ തടഞ്ഞുവച്ചത് വാര്‍ത്തയായിരുന്നു. ഇന്ത്യയില്‍ വിവിധ ബാങ്കുകളില്‍ നിന്ന് ഷെട്ടി കടമെടുത്തതുമായി ബന്ധപ്പെട്ട കേസാണ് അദ്ദേഹത്തിന്റെ യാത്ര തടസപ്പെടാന്‍ കാരണം.

English summary
BR Shetty company Finablr sold for 1 dollar- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X