ഷാര്‍ജ:പെണ്‍വാണിഭം 22പേര്‍ അറസ്റ്റില്‍,മലയാളികളും?
ഷാര്‍ജ: ഷാര്‍ജയില്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്കായുള്ള റെയ്ഡ് തുടരുന്നു. 22 പേര്‍ കൂടി പൊലീസിന്റെ പിടിയിലായി. എത്യോപ്യ, ബംഗ്ളാദേശ് എന്നിവിടങ്ങില്‍ നിന്നുള്ള സ്ത്രീകളും ഇടപാടുകാരായെത്തിയ പുരുഷന്‍മാരും, നടത്തിപ്പുകാരുമാണ് അറസ്റ്റിലായത്. ഷാര്‍ജയില്‍ പെണ്‍വാണിഭം നടത്തുന്നവരില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
ഷാര്‍ജയിലെ അല്‍ താവൂനില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍വാണിഭക്കാര്‍ കുടുങ്ങിയത്. യുഎഇയിലെ വിവിധ എമിറേറ്റുകളിലേയ്ക്ക് സ്ത്രീകളെ എത്തിയ്ക്കുന്ന ഇടത്താവളങ്ങളാണ് ഷാര്‍ജയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. പത്ത് ദിവസമായി നടക്കുന്ന റെയ്ഡില്‍ 60 പേരാണ് അറസ്റ്റിലായത്. ഇതില്‍ ഏതാനും മലയാളികളും പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്.

ഫാന്‍സി ഷോപ്പുകള്‍, പാര്‍ലറുകള്‍ എന്നിവിടങ്ങളിലേയ്ക്കും മറ്റും ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ ഷാര്‍ജയിലെത്തിച്ച് റൂം സര്‍വീസ് എന്ന പേരില്‍ വേശ്യാലയം നടത്തുന്നതില്‍ മലയാളികളും സജീവമാണ്. വേശ്യാലയങ്ങളില്‍ അകപ്പെട്ട സ്ത്രീകളാണ് ഇത്തരം കേന്ദ്രങ്ങള്‍ നടത്തുന്നവരില്‍ അധികവും എന്നതാണ് മറ്റൊരു പ്രത്യേകത.












Click it and Unblock the Notifications