Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബ്ദിച്ചത് സാധാരണക്കാരായ പ്രവാസികള്‍ക്ക് വേണ്ടി, ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് അഷ്‌റഫ് താമരശേരി

ദുബായ്: തിരുവനന്തപുരം വിമാനത്താവളത്തിലെ കൊവിഡ് റാപ്പിഡ് ടെസ്റ്റിന്റെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട് ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരി ഉന്നയിച്ച ആരോപണം വലിയ ചര്‍ച്ചയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചും നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചും കൊവിഡ് പരിശോധന നടത്തിയപ്പോള്‍ വ്യത്യസ്ത ഫലം ലഭിച്ചെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അഷ്‌റഫ് താമരശേരി ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചത്.

വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഇടപെട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ തനിക്കുണ്ടായ അനുഭവം പങ്കുവച്ചതിന് പിന്നാലെ തനിക്ക് ഭീഷണി സന്ദേശങ്ങല്‍ ലഭിക്കുന്നുണ്ടെന്ന് അഷ്‌റഫ് താമരശേരി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. കുറിപ്പ് ഇങ്ങനെ,

1

വളരെ വേദനയോട് കൂടിയാണ് ഞാന്‍ ഈ കാര്യങ്ങള്‍ അറിയിക്കുന്നത്. കഴിഞ്ഞ 29 തീയതി തിരുവനന്തപുരം വിമാനത്താവളത്തില്‍ റാപ്പിഡ് ടെസ്റ്റുമായി ബന്ധപ്പെട്ട് എനിക്കുണ്ടായ അനുഭവം ഞാന്‍ നിങ്ങള്‍ക്ക് ഷെയര്‍ ചെയ്തിരുന്നു അതിന് ശേഷം എനിക്ക് വരുന്ന ഭീക്ഷിണി സന്ദേശം വളരെ കൂടുതലാണ്. അത് അവിടെ നില്‍ക്കട്ടെ കഴിഞ്ഞ 29 തീയതി ഉച്ചക്ക് രണ്ട് മണിക്ക് ഷാര്‍ജ വിമാനത്താവളത്തില്‍ കൊച്ചിയില്‍ നിന്നും ഞാന്‍ വന്നു. ഇവിടെ ആര്‍ടിപിസിആറിന് ഞാന്‍ വിധേയമായി.

2

സാധാരണ ഒരു യാത്രക്കാരന്‍ ഇവിടെ വന്നിറങ്ങുമ്പോള്‍ തികച്ചും സൗജന്യമായി ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യുന്നു. 24 മണിക്കൂറിനുള്ളില്‍ അയാള്‍ നല്‍കുന്ന മൊബെലില്‍ ടെസ്റ്റ് റിസള്‍ട്ടിന്റെ സന്ദേശം വരും.അത് തികച്ചും അയാളുടെ സ്വകാര്യതയാണ്. പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും പോസിറ്റീവ് ആണെങ്കില്‍ അയാള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ ഹെല്‍ത്ത് അതോറ്റിറ്റി നല്‍കാറുണ്ട്.അതും ഹെല്‍ത്ത് അതോറ്റിറ്റി രഹസൃമായി സൂക്ഷിക്കാറാണ് പതിവ്.

3

ഞാന്‍ ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് എടുത്ത ആര്‍ടിപിസിആറിന്റെ റിസല്‍ട്ട് വരുവാന്‍ 24 മണിക്കൂര്‍ വരെ കാത്തിരിക്കണം,അതായത് 6 മണിക്കൂര്‍,മറ്റ് ചിലപ്പോള്‍ 10 മണിക്കൂര്‍ എന്തായാലും24 മണിക്കൂര്‍ കഴിയില്ല റിസല്‍ട്ട് വരുവാന്‍,ഇവിടെ എനിക്ക് റിസല്‍ട്ട് വരുന്നതിന് മുമ്പ് എന്റെ റിസല്‍ട്ട് പോസിറ്റീവ് ആണെന്ന് പറഞ്ഞ് കൊണ്ട് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും,വാട്‌സപ്പ് സന്ദേശങ്ങളും മുഖപുസ്തങ്ങളിലും എന്റെ ഫോട്ടോ വെച്ച് പ്രചരിപ്പിക്കുണ്ടായി.

4

ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് വെക്കുക. അത് അയാളുടെ സ്വകാര്യതയല്ലേ, അങ്ങനെ പ്രചരിപ്പിക്കുവാന്‍ പാടുണ്ടോ,ഇതിന്റെ പിന്നില്‍ എന്തോ ഹിഡന്‍ അജണ്ടയുണ്ടെന്ന് മനസ്സിലായി.ഞാന്‍ ഉടന്‍ തന്നെ അജ്മാനിലെ ജിഎംസിയില്‍ പോയി ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്തു.അതിന്റെ റിസല്‍ട്ട് നെഗറ്റീവ് ആണ്. ഇനി പ്രൈവറ്റ് ആശുപത്രിയില്‍ ടെസ്റ്റ് ചെയ്തുവെന്ന് പറഞ്ഞ് പ്രചരിപ്പിക്കേണ്ട എന്ന് കരുതി.അജ്മാന്‍ ഗവണ്‍മെന്റിന്റെ കീഴിലുളള ആശുപത്രിയിലും, അബുദാബിയുടെ നിയന്ത്രണത്തിലുളള സെഹയിലും ടെസ്റ്റ് ചെയ്തു. അവിടെത്തെയും റിസല്‍ട്ട് നെഗറ്റീവ് ആണ്. ഇന്ന് ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനകത്തുളള മെഡിക്കല്‍ സെന്ര്‍റിലും, പോയി ടെസ്റ്റ് ചെയ്തു. അവിടെയും, നെഗറ്റീവ് ആണ് റിസല്‍ട്ട്.

5

എന്തിന് വേണ്ടിയാണ് എനിക്കെതിരെ ചില ഓണ്‍ലൈന്‍ മാധ്യമക്കാരെ കൂട്ട് പിടിച്ച് ഇങ്ങനെയൊരു പ്രചരണം നടത്തുന്നത്.എനിക്ക് പോസിറ്റീവ് ആയിക്കോട്ടെ അത്,എന്റെ സ്വകാരൃതയല്ലേ,അങ്ങനെയൊരു പ്രചരണം നടത്താന്‍ ആരാണ് നിങ്ങള്‍ക്ക്,അനുമതി നല്‍കിയത്. ഞാന്‍ സംസാരിച്ചത്, ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളിലെ അവസ്ഥകളെ കുറിച്ചാണ്, ഞാന്‍ ശബ്ദിച്ചത് സാധാരണ പ്രവാസികള്‍ക്ക് വേണ്ടിയാണ്. കുഞ്ഞ് മക്കളുമായി ഗള്‍ഫിലേക്ക് വരുവാന്‍ റിസല്‍ട്ടിന് കാത്ത് നില്‍ക്കുന്ന പ്രവാസികളില്‍ ഒരാള്‍ക്ക് പോസിറ്റീവ് ആണെങ്കില്‍ പകുതി വെച്ച് യാത്ര മുടക്കേണ്ടവര്‍, അല്ലെങ്കില്‍ മക്കളെ മാത്രം ഗള്‍ഫിലേക്ക് അയക്കുന്നവര്‍ ഒട്ടനവധി പ്രവാസികളായ സുഹൃത്തുക്കള്‍ നമ്മുക്ക് ചുറ്റുമുണ്ട്.

6

അവര്‍ക്കുണ്ടാകുന്ന നഷ്ടത്തെയും മാനസിക ബുദ്ധിമുട്ടുകളെയും കുറിച്ചാണ് ഞാന്‍ എഴുതിയത്. അതിനെ തെറി വിളിച്ചും,എന്റെ സ്വകാര്യതയിലൂടെ കടന്ന് എന്നെ മാനസികമായി പീഡിപ്പിക്കാമെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റി. എന്റെ അവസാന ശ്വാസം വരെയും പ്രവാസികള്‍ക്ക് വേണ്ടി ശബ്ദിക്കുക തന്നെ ചെയ്യം.

Recommended Video

cmsvideo
    പിണറായിയുടെ പോലീസിനെതിരെ കട്ടക്കലിപ്പിൽ മുഹമ്മദ് റിയാസ്
    7

    ഒരു കാര്യം ഇതിനിടക്ക് ഓര്‍മ്മപ്പെടുത്തട്ടെ കോവിഡ് വന്നത് മുതല്‍ യുഎഇ എന്ന മഹാരാജ്യം നമ്മുക്ക് ഒട്ടനവധി ആനുകൂല്യങ്ങള്‍ തന്നു. ഇവിടെ ആര്‍ടിപിസിആര്‍ ടെസ്റ്റ് സൗജന്യമാക്കി. വിദേശി, സ്വദേശി വിത്യാസമില്ലാതെ എല്ലാപേര്‍ക്കും വാക്‌സിന്‍ സൗജന്യമാക്കി.അങ്ങനെ പറഞ്ഞാല്‍ തീരാത്ത ഒരുപാട് ആനുകൂല്യങ്ങള്‍. അങ്ങനെ ഈ രാജ്യത്തിന്റെ ഭരണാധികാരികളുടെ വിശാല മനസ്സ് കൊണ്ട് നമ്മുക്ക് ലഭിച്ചു. ഞാനും, നിങ്ങളും ഇവിടെ ജീവിക്കുന്നത് ഇവിടെത്തെ ഭരണാധികാരികളുടെയും സ്വദേശികളുടെയും,വിശാലമായ നന്മ എന്നത് കൊണ്ട്,മാത്രമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+