ദുബായിയിൽ സംഘടിപ്പിച്ച അക്മ ഓണവിരുന്നു ശ്രദ്ദേയമായി
ദുബായിയിൽ സംഘടിപ്പിച്ച അക്മ ഓണവിരുന്നു ശ്രദ്ദേയമായി
ദുബായ്: അക്മ സോഷ്യൽ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണവിരുന്ന് ശ്രദ്ദേയമായി. ഒരു തീവണ്ടി യാത്രയിലൂടെ ദുബായിയുടെ ചരിത്രത്തിൽ ആദ്യമായി സ്ത്രീ മാവേലിയും കഥകളിയും ചേർന്ന് തയ്യാറാക്കിയ പരിപാടി പങ്കെടുത്തവരിൽ കൌതുകം ഉണർത്തി. ദുബായ് കമ്മ്യൂണിറ്റി ഡെവോലോപ്മെന്റ് അതോറിറ്റിയുടെ അംഗീകാരം ഉള്ള അക്മ സോഷ്യൽ ക്ലബ്ബ് (അൽഖൈൽ ഗേറ്റ് മലയാളി അസോസിയേൻ) AKGMA വെള്ളിയാഴ്ച അൽ ഖൈൽ ജെംസ് വെല്ലിങ്ടൺ അക്കാദമിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കാസർകോട് മുതൽ അനന്തപുരി വരെയുള്ള AKGMA എക്സ്പ്രസ്സ് എന്ന ഒരു തീവണ്ടി യാത്രയിലൂടെ വിവിധ ജില്ലകളിലൂടെ കടന്നു പോകുന്ന തീവണ്ടി യാത്ര, ഓരോ തീവണ്ടി സ്റ്റേഷനിലൂടെയും പോകുന്ന പ്രതീതി ജനിപ്പിച്ചു കൊണ്ടു അതാതിടങ്ങളിലെ കലകളെ ആ നാടുമായുള്ള കണ്ണിയായി കോർത്തിണക്കി നാടിന്റെ സംസ്‍കാരങ്ങളും ,ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ പരന്പരാകത കലകളെയും അന്ന്യം നിന്നുപോകുന്ന നാടൻ കലാരൂപങ്ങളെയും ഭംഗിയായി അവതരിപ്പിച്ചു. 4വയസുകാർ മുതൽ 60 കഴിഞ്ഞവർ വരെ നല്ല മെയ് വഴക്കത്തോടെ ഓരോ വിഭവങ്ങളും അവതരിപ്പിച്ചു.

സ്ത്രീ മാവേലിയായി വേഷമിട്ട സന്ധ്യ മേനോൻ ഓണവിരുന്നിൽ പ്രേത്യേക ശ്രദ്ധ പിടിച്ചു പറ്റി. കുട്ടികളുടെ ഫാൻസി ഡ്രസ്സ് മത്സരത്തിൽ ഉണ്ണിയാർച്ചയായി വേഷമിട്ട 3 വയസ്സുകാരി ഒന്നാമതായി. മലയാളി മങ്കയായി അംബുജവും പുരുഷകേസരിയായി വിഷ്ണു കിഷോറും തിരഞ്ഞെടുക്കപ്പെട്ടു. രാജീവ് പിള്ള സംവിധാനം ചെയ്ത ഓർമ്മക്ക് ഒരോണം എന്ന നാടകം ഇന്ന് മതത്തിന്റെ പേരിൽ ഭിന്നിച്ചു നിൽക്കുന്ന നമ്മുടെ നാടും മതത്തിനതീതമായി ഒന്നായി ജീവിച്ചിരുന്ന നമ്മുടെ പഴയ കാലത്തിലേക്ക് ഒരെത്തിനോട്ടം നടത്തി നാമെല്ലാം ഒന്നെന്ന ഒരു നല്ല സന്ദേശം നൽകി. അനൂപിന്റെ സംവിധാനത്തിൽ അജിതയും സംഘവും ചേർന്ന് അണിയിച്ചൊരുക്കിയ കേരളപ്പെരുമ എന്ന നൃത്തശില്പം മലയാളത്തിന്റെ തനതായ കലാരൂപങ്ങളായ കഥകളിയും മോഹിനിയാട്ടവും കേരളനടനവും ഒക്കെ ലയിപ്പിച്ചു കൊണ്ടായിരുന്നു. ഓണവിരുന്നിൽ പങ്കെടുത്തവർക്ക് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ഡോക്ടർ സായി ഗണേഷ് , പ്രശസ്ത റേഡിയോ അവതാരകനായ റജി മണ്ണേൽ , ക്ലബ്ബ് എഫ് എം പൂജ ഉണ്ണി, മലയാള സിനിമ സംവിധായകൻ സോമൻ അന്പാട്ട്, സിനിമാ നടി അയ്‌മ സെബാസ്റ്റ്യൻ എന്നിവർ അതിഥികൾ ആയിരുന്നു. എകെജിഎംഎ പ്രസിഡന്റ് ബഷീർ, സെക്രട്ടറി ബൈജു, ഖജാൻജി രാധാകൃഷ്ണൻ, കിഷോർ ബാബു, ബൈജൂസ് , അനൂപ്, സലീഷ്, ഷാനിദ്, പ്രമോദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.












Click it and Unblock the Notifications