കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ മരിച്ചവരില്‍ രണ്ട് എന്‍ജിനിയര്‍മാരും; മൊത്തം പത്ത് ഇന്ത്യക്കാര്‍, പേരുവിവരങ്ങള്‍ ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

ജിദ്ദ: സൗദി അറേബ്യയില്‍ കൊറോണ രോഗം ബാധിച്ച് മരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു. ഇതുവരെ മലയാളികള്‍ ഉള്‍പ്പെടെ പത്ത് ഇന്ത്യക്കാരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതില്‍ രണ്ട് എന്‍ജിനിയര്‍മാരും ഉള്‍പ്പെടും. ഞായറാഴ്ച മാത്രം അഞ്ച് പേര്‍ സൗദിയില്‍ മരിച്ചു.ആയിരം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

മക്ക, മദീന ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലാണ് കൂടുതല്‍ മണം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, സൗദിയില്‍ ഏകീകൃത പാസ് രാജ്യവ്യാപകമായി നടപ്പാക്കാന്‍ പോകുകയാണ്. ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തി ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നത് തുടരുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

രണ്ട് എന്‍ജിനിയര്‍മാര്‍

രണ്ട് എന്‍ജിനിയര്‍മാര്‍

രണ്ടു മലയാളികളും രണ്ട് എന്‍ജിനിയര്‍മാരും അടക്കമാണ് 10 ഇന്ത്യക്കാര്‍ സൗദിയില്‍ മരിച്ചത്. മക്കയില്‍ ജോലി ചെയ്തിരുന്ന ഇലക്ട്രിക് എന്‍ജിനിയര്‍ മുഹമ്മദ് അസ്ലം ഖാന്‍, മക്ക ഹറം പവര്‍ സ്റ്റേഷനിലെ എന്‍ജിനിയര്‍ അസ്മത്തുല്ല ഖാന്‍ എന്നിവര്‍ മരിച്ച കാര്യം കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു.

ബന്ധുക്കള്‍ ക്വാറന്റൈനില്‍

ബന്ധുക്കള്‍ ക്വാറന്റൈനില്‍

51കാരനായ അസ്ലം ഖാന്‍ ഉത്തര്‍ പ്രദേശിലെ മീററ്റില്‍ നിന്നുള്ള വ്യക്തിയാണ്. കിങ് ഫൈസല്‍ ആശുപത്രിയില്‍ വച്ചാണ് ഇദ്ദേഹം മരിച്ചത്. ഭാര്യയും രണ്ടു മക്കളും ക്വാറന്റൈനിലാണ്. തെലങ്കാവന സ്വദേശിയാണ് മരിച്ച അസ്മത്തുല്ല ഖാന്‍. മൃതദേഹം മക്കയില്‍ ഖബറടക്കിയെന്ന് പൊതുപ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബിന്‍ലാദന്‍ ഗ്രൂപ്പ് ജോലിക്കാര്‍

ബിന്‍ലാദന്‍ ഗ്രൂപ്പ് ജോലിക്കാര്‍

സൗദി ബിന്‍ലാദന്‍ ഗ്രൂപ്പില്‍ കഴിഞ്ഞ 32 വര്‍ഷമായി ജോലി ചെയ്യുന്ന വ്യക്തിയണ് അസ്മത്തുല്ല ഖാന്‍. ബിന്‍ലാദന്‍ ഗ്രൂപ്പിന്റെ മക്ക ഹറം പ്രൊജക്ടില്‍ ജോലി ചെയ്തിരുന്ന ഫക്രി ആലമിന്റെ മരണവും സ്ഥിരീകരിച്ചു. മദീനയില്‍ ടെക്‌നീഷ്യനായിരുന്ന ബര്‍ക്കത്ത് അലി അബ്ദുല്‍ ലത്തീവ് ഫക്കീറും മരിച്ചു. യുപി സ്വദേശി ബദ്‌റെ ആലം ജിദ്ദയിലാണ് മരിച്ചത്.

ബിന്‍ലാദന്‍ ഗ്രൂപ്പിലെ 117 പേര്‍ക്ക്

ബിന്‍ലാദന്‍ ഗ്രൂപ്പിലെ 117 പേര്‍ക്ക്

ബിന്‍ലാദന്‍ ഗ്രൂപ്പിലെ 117 പേര്‍ക്ക് കൊറോണ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 70 പേര്‍ മക്കയിലാണ്. ഹൈദരാബാദ് സ്വദേശി മുഹമ്മദ് സാദിഖ്, മഹാരാഷ്ട്ര സ്വദേശി സുലൈമാന്‍ സയ്യിദ് ജുനൈദ് എന്നിവരുടെ മരണവും നേരത്തെ റിപ്പോര്‍ട്ട് ചെയതിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ തൗസീഫ് ബാല്‍ബലെ മദീനയിലാണ് മരിച്ചത്.

രണ്ടു മലയാളികള്‍

രണ്ടു മലയാളികള്‍

കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്‌നാസ് മദീനയിലും മലപ്പുറം ചെമ്മാട് സ്വദേശി സഫ്‌വാന്‍ റിയാദിലും നേരത്തെ മരിച്ചിരുന്നു. ഏപ്രില്‍ മൂന്നിനാണ് ഷബ്‌നാസ് മരിച്ചത്. മൃതദേഹം മദീനയില്‍ ഖബറടക്കി. ജനുവരിയിലായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം. സഫ്‌വാന്‍ ടാക്‌സി ഡ്രൈവറായിരുന്നു. റിയാദില്‍ ഖബറടക്കി.

കടുത്ത നിയന്ത്രണങ്ങള്‍

കടുത്ത നിയന്ത്രണങ്ങള്‍

കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. കര്‍ഫ്യൂ വേളയില്‍ പുറത്തിറങ്ങുന്നതിന് ആവശ്യമായ പാസ് രാജ്യത്ത് മൊത്തം ഒരേ രൂപത്തിലാകും. ചൊവ്വാഴ്ച മുതല്‍ ഈ പാസ് നിലവില്‍ വരും. നിലവില്‍ മക്ക, മദീന, റിയാദ് എന്നിവിടങ്ങളിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സീല്‍ വച്ച ഈ പാസുള്ളത്.

പിഴ ശിക്ഷ ലഭിക്കും

പിഴ ശിക്ഷ ലഭിക്കും

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ വിതരണം ചെയ്ത പാസ് ചൊവ്വാഴ്ച മുതല്‍ സ്വീകരിക്കില്ല. ജോലി ചെയ്യുന്ന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ മുദ്രകള്‍ പുതിയ പാസിലുണ്ടാകും. ഈ പാസില്ലെങ്കില്‍ പിഴയൊടുക്കേണ്ടിവരും. ആദ്യത്തെ തവണ പിഴ ശിക്ഷയാകും. വീണ്ടും പിടിച്ചാല്‍ പിഴ കൂടും. വീണ്ടും വീണ്ടും പിടിക്കപ്പെട്ടാല്‍ ജയില്‍ ശിക്ഷ ലഭിക്കും.

അമ്പരപ്പിക്കും വളര്‍ച്ച നേടാന്‍ ഖത്തര്‍; പുതിയ പദ്ധതി ഇങ്ങനെ, ലക്ഷ്യം ഒന്നാംസ്ഥാനം തിരികെ പിടിക്കല്‍അമ്പരപ്പിക്കും വളര്‍ച്ച നേടാന്‍ ഖത്തര്‍; പുതിയ പദ്ധതി ഇങ്ങനെ, ലക്ഷ്യം ഒന്നാംസ്ഥാനം തിരികെ പിടിക്കല്‍

അമേരിക്കയില്‍ പട്ടിണി ഭീതി; ലോക്ക് ഡൗണ്‍ ലംഘിച്ച് വന്‍ പ്രതിഷേധങ്ങള്‍, അമ്പരന്ന് ട്രംപ് ഭരണകൂടംഅമേരിക്കയില്‍ പട്ടിണി ഭീതി; ലോക്ക് ഡൗണ്‍ ലംഘിച്ച് വന്‍ പ്രതിഷേധങ്ങള്‍, അമ്പരന്ന് ട്രംപ് ഭരണകൂടം

English summary
Coronavirus: Ten Indians died in Saudi Arabia till now, Details here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X