കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ് കുവൈറ്റ് പ്രധാനമന്ത്രി

Google Oneindia Malayalam News

കുവൈറ്റ് സിറ്റി: ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹിനെ കുവൈറ്റ് പ്രധാനമന്ത്രിയായി നിയമിച്ചു. കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ സബാഹ് അമീരിയാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാന വാര്‍ത്താ ഏജന്‍സിയായ കുനയാണ് ഇക്കാര്യം ഞായറാഴ്ച അറിയിച്ചു.

കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ മകന്‍ കൂടിയാണ് ഷെയ്ഖ് അഹമ്മദ്.മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് ഹമദ് അല്‍ സബാഹ് രാജി സമര്‍പ്പിച്ച് മൂന്ന് മാസത്തിന് ശേഷമാണ് നിയമനം.

KUWAIT

image courtesy: AP

നിലവിലെ കാവല്‍ മന്ത്രിസഭയില്‍ ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ്. അമീരി ഉത്തരവ് ദേശീയ അസംബ്ലിയില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. പുതിയ മന്ത്രിസഭയെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള അധികാരവും അമീരി ഉത്തരവ് പ്രകാരം പുതിയ പ്രധാനമന്ത്രിയില്‍ നിക്ഷിപ്തമാണ്.

മദ്യം നിരോധിച്ച ഗുജറാത്തില്‍ വ്യാജമദ്യ ദുരന്തം; 24 പേര്‍ മരിച്ചു, നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍മദ്യം നിരോധിച്ച ഗുജറാത്തില്‍ വ്യാജമദ്യ ദുരന്തം; 24 പേര്‍ മരിച്ചു, നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ മന്ത്രിസഭ താമസിയാതെ തന്നെ അധികാരമേല്‍ക്കും എന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാര്‍ലമെന്റ് അംഗങ്ങള്‍ കുറ്റവിചാരണക്ക് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രിലിലാണ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് രാജിവെക്കുന്നത്.

ചിരിയും ക്യൂട്ട്‌നെസും വിട്ടൊരു കളിയില്ല...ഇത് കലക്കിയല്ലോ അദിതി..

ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിന്റെ തന്നെ നേതൃത്വത്തിലുള്ള കാവല്‍ മന്ത്രിസഭയാണ് മൂന്ന് മാസമായി രാജ്യത്ത് തുടരുന്നത്. പുതിയ തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് പുതിയ പ്രധാനമന്ത്രിയുടെ പ്രഥമവും നിര്‍ണായകവുമായ ഏറ്റവും വലിയ ദൗത്യം. പുതിയ പാര്‍ലമെന്റ് അംഗങ്ങളെ കണ്ടെത്തുന്നതിനായി പൊതു തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ കഴിഞ്ഞ മാസം തന്നെ അമീര്‍ ആഹ്വാനം ചെയ്തിരുന്നു.

ജാര്‍ഖണ്ഡില്‍ ബിജെപി പ്രതിസന്ധിയില്‍? 16 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമെന്ന് ജെഎംഎംജാര്‍ഖണ്ഡില്‍ ബിജെപി പ്രതിസന്ധിയില്‍? 16 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമെന്ന് ജെഎംഎം

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കുവൈറ്റിന്റെ മൂന്നാമത്തെ സര്‍ക്കാര്‍ രാജിയാണ് ഏപ്രിലില്‍ അരങ്ങേറിയത്. പ്രതിപക്ഷ ബ്ലോക്കുകളെ തൃപ്തിപ്പെടുത്താനുള്ള ചില തിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ നിരവധി പുതുമുഖങ്ങളെ ഡിസംബറില്‍ മന്ത്രി സ്ഥാനങ്ങളിലേക്ക് നിയമിച്ചിരുന്നു.

English summary
Crown Prince appointed Sheikh Ahmed Nawaf Al Ahmad Al Sabah as Kuwait’s new Prime Minister-
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X