Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി-തിരൂര്‍ റൂട്ടല്ല ഇത്!! ദുബായിലെ തിരക്കേറിയ റോഡാണ്... പുഞ്ചിരിയോടെ ഡെലീഷ്യ പുറപ്പെട്ടു

കൊച്ചി: ഇന്ധനം നിറച്ച ടാങ്കറുമായി ചീറിപ്പായുന്ന പെണ്‍പുലി ഡെലീഷ്യയെ കുറിച്ച് അറിയാത്ത മലയാളികള്‍ കുറവാണ്. കൊച്ചിയില്‍ നിന്ന് ഇന്ധനം നിറച്ച പുലര്‍ച്ചെ തിരൂരിലേക്ക് പുറപ്പെടുന്ന ഡെലീഷ്യ ഡേവിസ് ഇനി വളയം പിടിക്കുക അങ്ങ് ദുബായില്‍. ലോകത്തെ ഏറ്റവും തിരക്കേറിയതും വേഗത കൂടിയുമായ നിരത്തുകളിലൊന്നില്‍ ട്രെയിലര്‍ ഓടിക്കേണ്ടി വരുമെന്ന് പറയുമ്പോള്‍ ഡെലീഷ്യയ്ക്ക് ഒട്ടും പരിഭ്രമമില്ല. മുഖത്ത് പുഞ്ചിരി മാത്രം.

രണ്ടു വര്‍ഷം നീണ്ട കരാര്‍ കാലാവധിയുള്ള ജോലി ലഭിച്ചതോടെ ഡെലീഷ്യ ദുബായിലേക്ക് പുറപ്പെട്ടു. ഏതൊരാള്‍ക്കും പ്രചോദനമായ ഡെലീഷ്യയുടെ ജീവിതത്തില്‍ ഡ്രൈവിങ് മോഹം ഉദിച്ചത് വളരെ ചെറുപ്രായത്തിലാണ്. അതിനൊപ്പം പഠനത്തിലും മിടുക്കിയായ ഡെലീഷ്യ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് യുഎഇയിലേക്ക് പറന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

തൃശൂര്‍ കണ്ടശാംകടവ് സ്വദേശിയാണ് ഡെലീഷ്യ. 12000 ലിറ്റര്‍ ഇന്ധനം നിറച്ച ടാങ്കര്‍ ലോറിയുമായി ഡെലീഷ്യ തിരൂരിലെത്തുന്നതും മടങ്ങുന്നതുമായ വാര്‍ത്തകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഈ വാര്‍ത്തകള്‍ തന്നെയാണ് ഡെലീഷ്യയ്ക്ക് കടല്‍ കടക്കാനും അവസരം ഒരുക്കിയിരിക്കുന്നത്. ദുബായിലെ കമ്പനിയുടെ ജോലി ലഭിച്ചിരിക്കുകയാണിപ്പോള്‍.

2

കേരളത്തിലെ നിരത്തുകളില്‍ ടാങ്കര്‍ ലോറിയുടെ വളയമാണ് ഡെലീഷ്യ പിടിച്ചതെങ്കില്‍ ദുബായില്‍ 60000 ലിറ്റര്‍ ശേഷിയുള്ള ട്രെയിലറാണ് ഓടിക്കേണ്ടത്. കാനഡയില്‍ ബസ് ഓടിക്കാന്‍ ആഗ്രഹമുണ്ടെന്ന് നേരത്തെ ഡെലീഷ്യ ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വിദേശത്തേക്കുള്ള ആദ്യ അവസരം ലഭിച്ചിരിക്കുന്നത് യുഎഇയിലേക്കാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ഓഫര്‍ ലഭിച്ചു. ഇന്ന് അവര്‍ ദുബായിലേക്ക് പുറപ്പെട്ടു.

3

ദുബായിലേത് ഇന്റര്‍നാഷണല്‍ ലൈസന്‍സാണ്. കിട്ടാന്‍ അല്‍പ്പം പ്രയാസമാണ്. ടെസ്റ്റ് പാസായാല്‍ ഒട്ടേറെ ജോലി അവസരങ്ങളുണ്ട്. ഡെലീഷ്യയ്ക്ക് പക്ഷേ, ഒട്ടും ഭയമില്ല. ഡ്രൈവിങ് അവള്‍ക്ക് ഒരു ആവേശമാണ്. ടൂ വീലറില്‍ തുടങ്ങിയ ഡ്രൈവിങ് അംബാസഡറും ടാങ്കറും കടന്ന് ട്രെയിലറില്‍ എത്തുമ്പോഴും ഡെലീഷ്യയുടെ മുഖത്ത് പുഞ്ചിരി തന്നെ. ജോലി അവസരം നല്‍കിയ കമ്പനി തന്നെ ദുബായ് ലൈസന്‍സ് എടുത്തു നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളതത്രെ.

4

ഇരുമ്പനം റിഫൈനറിയില്‍ നിന്ന് ഇന്ധനം നിറച്ച ടാങ്കറുമായി തിരൂരിലേക്ക് പോകുന്നത് പോലെയല്ല ദുബായിലെ ഡ്രൈവിങ് എന്ന് ഡെലീഷ്യയ്ക്ക് നന്നായി അറിയാം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടു വീലര്‍ ഓടിച്ചുകൊണ്ടാണ് ഡ്രൈവിങിന് തുടക്കമിടുന്നത്. ഒമ്പതാംക്ലാസിലെത്തിയപ്പോള്‍ വീട്ടിലെ അംബാസഡര്‍ കാര്‍ ഓടിക്കാന്‍ തുടങ്ങി. 40 വര്‍ഷമായി ഡ്രൈവിങ് ജോലി ചെയ്യുന്ന ഡേവിസിന്റെ മകള്‍ ഈ താല്‍പ്പര്യം കാണിക്കുന്നതില്‍ അത്ഭുതമില്ല എന്ന അഭിപ്രായക്കാരുമുണ്ട്.

5

ഒമ്പതാം ക്ലാസ് മുതല്‍ തന്നെ പിതാവ് ഡേവിസിനൊപ്പം ടാങ്കര്‍ ലോറിയില്‍ കിളിയായും ക്ലീനറായുമെല്ലാം ഡെലീഷ്യ കയറിപ്പറ്റിയിരുന്നു. ലോഡ് ഇറക്കി തിരിച്ചു നാട്ടിലേക്ക് വരുമ്പോള്‍ വളയം പിടിക്കാന്‍ തുടങ്ങി. പിന്നീട് ഇന്ധനം നിറച്ചുള്ള യാത്രയിലും ഡ്രൈവറായി. അതിനിടെ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളെല്ലാം സ്വന്തമാക്കാന്‍ മറ്റൊരു ഭാഗത്ത് ഡെലീഷ്യ ശ്രമിക്കുകയും ചെയ്തിരുന്നു.

6

ടാങ്കര്‍ ലോറിയുടെ ഭാഗമാകണമെങ്കില്‍ ഹെല്‍പ്പര്‍ പാസ് കിട്ടണം. ലോറിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അപകടം സംഭവിച്ചാല്‍ സ്വീകരിക്കേണ്ട നടപടികള്‍ തുടങ്ങി എല്ലാം പഠിച്ചെടുത്താലാണ് ഹെല്‍പ്പര്‍ പാസ് കിട്ടുക. അതിനിടെ ടുവീലര്‍, ഫോര്‍ വീലര്‍, ഹെവി ലൈസന്‍സുകളുമെടുത്തു. ഫയര്‍ ആന്റ് സേഫ്റ്റി ലൈസന്‍സും സ്വന്തമാക്കി. ഈ ലൈസന്‍സ് എടുക്കുന്ന കേരളത്തിലെ ആദ്യ വനിതയാണ് ഡെലീഷ്യ.

സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

7

ഇനി വോള്‍വോയുടെ ലൈസന്‍സ് എടുക്കാനായിരുന്നു ഡെലീഷ്യയുടെ പദ്ധതി. ഡെലീഷ്യയുടെ ഡ്രൈവിങ് കണ്ടവര്‍ക്കെല്ലാം ആദ്യം അതിശയമായിരുന്നു. ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. അതൊന്നും കാര്യമാക്കാതെയാണ് ഡെലീഷ്യ വിജയത്തിന്റെ പടവുകള്‍ കയറിയത്. ഡേവിസിന്റെയും ട്രീസയുടെയും മകള്‍ ഡെലീഷ്യയ്ക്ക് എംകോം ഫിനാന്‍സ് ബിരുദവുമുണ്ട്. സഹോദരിമാരായ ശ്രുതി ദുബായില്‍ നഴ്‌സാണ്. സൗമ്യ ലാബ് ടെക്‌നീഷ്യനും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+