കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നിവീറായി വിരമിക്കുന്നവര്‍ക്ക് വന്‍ ഓഫര്‍! ജോലി വാഗ്ദാനം ചെയ്ത് യു.എ.ഇ കമ്പനി; സംവരണത്തിനും സാധ്യത

Google Oneindia Malayalam News

ഷാര്‍ജ: ഇന്ത്യാ ഗവണ്‍മെന്റിന്റെ അഗ്‌നിപഥ് സ്‌കീമിന് കീഴില്‍ നാല് വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കി റിട്ടയര്‍ ചെയ്യുന്ന സൈനികര്‍ക്ക് ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് കമ്പനി സി.ഇ.ഒ ഡോ. സോഹന്‍ റോയ്.

മാരിടൈം സേവനങ്ങളുടെ ആഗോള ദാതാക്കളായ ഏരീസ് ഗ്രൂപ്പ് ഭാവിയിലെ റിക്രൂട്ട്മെന്റിന്റെ 10 ശതമാനം നാല് വര്‍ഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന സൈനികര്‍ക്കായി നീക്കിവെക്കുമെന്ന് ഡോ സോഹന്‍ റോയ് പറഞ്ഞു.

Sdf

'കടല്‍ വ്യവസായത്തിന് അച്ചടക്കത്തിന്റെയും സമയനിഷ്ഠയുടെയും നിലവാരം ആവശ്യമാണ്. സൈനിക പരിശീലനം നേടിയ വ്യക്തികള്‍ സംഘടനയ്ക്ക് അനുയോജ്യരും പ്രയോജനകരവുമാകുമെന്ന വസ്തുത വിലയിരുത്തിയാണ് 'അഗ്‌നിവീര്‍' തസ്തികകള്‍ സംവരണം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാന്‍ കൂടിയായ ഡോ സോഹന്‍ റോയ് പറഞ്ഞു.

'പള്‍സര്‍ സുനി മാനസികരോഗിയെങ്കില്‍ ദിലീപ് രക്ഷപ്പെടും...സാധ്യത ഇങ്ങനെ'; വിശദീകരിച്ച് സിആര്‍ നീലകണ്ഠന്‍'പള്‍സര്‍ സുനി മാനസികരോഗിയെങ്കില്‍ ദിലീപ് രക്ഷപ്പെടും...സാധ്യത ഇങ്ങനെ'; വിശദീകരിച്ച് സിആര്‍ നീലകണ്ഠന്‍

17 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 57 കമ്പനികളുടെ കൂട്ടായ്മയാണ് ഏരീസ് ഗ്രൂപ്പ്. തന്റെ ഗ്രൂപ്പിലെ പ്രോജക്റ്റ് സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കഴിവുള്ളവരും പ്രചോദിതരുമായ യുവാക്കളെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

''അഗ്‌നിപഥ് പദ്ധതി പ്രകാരം നാല് വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കിയ യുവാക്കള്‍ അച്ചടക്കവും കൃത്യനിഷ്ഠയും ശാരീരികക്ഷമതയും ഉള്ളവരായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' അദ്ദേഹം പറഞ്ഞു.

കാണാന്‍ മാധവിക്കുട്ടിയെ പോലെ ഉണ്ടല്ലോ; സാരിയില്‍ കിടുക്കി അഭയ ഹിരണ്‍മയി

അഗ്‌നിവീറുകള്‍ക്ക് തൊഴില്‍ സംവരണം ഉറപ്പുനല്‍കുന്ന ഇത്തരമൊരു പ്രഖ്യാപനം നടത്തുന്ന ആദ്യത്തെ മള്‍ട്ടി നാഷണല്‍ കമ്പി ആയിരിക്കാം ഞങ്ങളുടേത്, ആദ്യ ബാച്ചിന്റെ പ്രകടനം വിശകലനം ചെയ്തതിന് ശേഷം ഞങ്ങള്‍ അത് യഥാസമയം വര്‍ധിപ്പിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍കാലങ്ങളില്‍, സംഘടനയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരുടെ രക്ഷിതാക്കള്‍ക്ക് പെന്‍ഷന്‍, എല്ലാ ജീവനക്കാര്‍ക്കും സ്ത്രീധന വിരുദ്ധ നയം കര്‍ശനമായി നടപ്പിലാക്കുക, ഗ്രൂപ്പ് ജീവനക്കാരുടെ തൊഴിലില്ലാത്ത ഭാര്യമാര്‍ക്ക് ശമ്പളം നല്‍കുക, ലാഭവിഹിതത്തിന്റെ 50 ശതമാനം ജീവനക്കാര്‍ക്ക് നല്‍കുക, മുതിര്‍ന്ന ജീവനക്കാര്‍ക്ക് വീടുകള്‍, ജീവനക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അലവന്‍സും സ്‌കോളര്‍ഷിപ്പ് തുടങ്ങിയ സവിശേഷമായ സംരംഭങ്ങള്‍ ഡോ. റോയ് നടപ്പാക്കിയിട്ടുണ്ട്.

അറസ്റ്റിലായ ഉടന്‍ പാര്‍ത്ഥ ചാറ്റര്‍ജി മമതയെ വിളിച്ചത് നാല് തവണ; ഫോണ്‍ എടുക്കാതെ മമതഅറസ്റ്റിലായ ഉടന്‍ പാര്‍ത്ഥ ചാറ്റര്‍ജി മമതയെ വിളിച്ചത് നാല് തവണ; ഫോണ്‍ എടുക്കാതെ മമത

കഴിഞ്ഞ മാസം, സായുധ സേനയുടെ മൂന്ന് ശാഖകളില്‍ സേവനമനുഷ്ഠിക്കുന്നതിന് യുവാക്കള്‍ക്കായി ഒരു പ്രതിരോധ റിക്രൂട്ട്മെന്റ് പദ്ധതി ഇന്ത്യ അവതരിപ്പിച്ചിരുന്നു. ഹ്രസ്വകാല അടിസ്ഥാനത്തില്‍. 17.5 നും 23 നും ഇടയില്‍ പ്രായമുള്ളവരായിരിക്കും 'അഗ്‌നിവീര്‍സ്' എന്ന് വിളിക്കപ്പെടുന്ന തിരഞ്ഞെടുക്കപ്പെട്ട റിക്രൂട്ട്മെന്റുകള്‍.

നാല് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇവരില്‍ 25 ശതമാനം പേരെ സൈനിക സേവനത്തിലും ബാക്കിയുള്ളവര്‍ സിവില്‍ ജീവിതത്തിലേക്കും മടങ്ങുന്ന തരത്തിലാണ് പദ്ധതി.

English summary
Dr Sohan Roy offering jobs at Aries Group who complete their 4 year military service under Agnipath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X